നാഗരാജ കീർത്തനം
നാഗരാജ പാഹിമാം ശ്രീ നാഗരാജ പാഹിമാം
നന്മയേകി വാണിടും ശ്രീനാഗരാജ പാഹിമാം
നാലുവേദമൊത്തു ചേർന്ന മായയായ ദൈവമേ
നാരദാദി വാഴ്ത്തിടുന്ന നാഗരാജ പാഹിമാം
നല്ലവർക്ക് നല്ലതൊക്കെ നൽകിടുന്ന ദൈവമേ
ശ്രീനാഗരാജ പാഹിമാം
നാഗലോക റാണിയായ നാഗയക്ഷി തന്നുടെ
നാഥനായ് വിളങ്ങിടും ശ്രീ നാഗരാജ പാഹിമാം
നന്ദികേശ വാഹനനും വാസുദേവ പുത്രനും
നന്ദനന്‍ തുല്യനാം ശ്രീ നാഗരാജ പാഹിമാം
നേർവഴിക്കു തക്കതായ പാതയിൽ ഗമിക്കുവാൻ
നീതിയാർന്നനുഗ്രഹിക്ക ശ്രീ നാഗരാജ പാഹിമാം
നാളുതോറുമെന്റെ യുള്ളിലേറിടുന്ന സങ്കടം
നീറ്റിലാഴ്ത്തിടേണമേ ശ്രീനാഗരാജ പാഹിമാം
നശ്വരമായിടുമെന്റെ ദേഹജീവനെപ്പോഴും
നയനനോട്ടമേകണേ ശ്രീനാഗരാജ പാഹിമാം
നീലമേഘമേറിടുന്ന വാനിൽ നിന്ന്
ദേവകൾ നറുമലരിൽ വർഷമേകും
ശ്രീനാഗരാജ പാഹിമാം
നാവുകൊണ്ട് ചൊല്ലിടുന്ന നാഗദൈവ കീർത്തനം
നോവുമെന്റെ മാല് തീർക്ക ശ്രീ നാഗരാജപാഹിമാം
നാഗദോഷം മാറിടാൻ വ്രതമെടുക്കും ഭക്തരെ
നാഗദേവൻ കാത്തിടും ശ്രീ നാഗരാജപാഹിമാം_ ||
ഓം നാഗരാജായ നമഃ
No comments:
Post a Comment