ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

22 November 2021

ഗോവർദ്ധനഗിരി

ഗോവർദ്ധനഗിരി

ഉത്തര്‍ പ്രദേശില്‍ സ്ഥിതി ചെയ്യുന്ന ഒരു മനോഹരമായ പര്‍വതമാണ് ഗോവര്‍ദ്ധന ഗിരി...

ഭഗവാൻ കൃഷ്ണന്‍ അന്ന് എടുത്തുയര്‍ത്തി ഗോവര്‍ദ്ധന പര്‍വതം നേരിട്ട് കാണാന്‍ ആഗ്രഹമുണ്ടോ. ഉത്തര്‍ പ്രദേശിലെ മഥുര ജില്ലയില്‍ വൃന്ദാവനത്തിലെത്തിയാല്‍ ഈ പര്‍വതം കാണാനാകും. സാധാരണ പര്‍വതങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ഈ പര്‍വതത്തിന്റെ രൂപഘടന. ഉയരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നതിന് പകരം പരന്നു വിശാലമായി നില്‍ക്കുന്ന പര്‍വതാണിത്. ഉയരം കുറവാണ്. 11 കിലോമീറ്റര്‍ ചുറ്റളവുണ്ട് ഗോവര്‍ദ്ധനഗിരിക്ക്. പരന്നിരിക്കുന്ന പര്‍വതമായതിനാലാണ് ഭഗവാൻ കൃഷ്ണന്‍ തന്റെ ഗ്രാമീണരെ പേമാരിയില്‍ നിന്ന് രക്ഷിക്കാന്‍ ഇത് കുടയായി ചൂടിയത്. വൃന്ദാവനത്തില്‍ നിന്ന് 22 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഗോവര്‍ദ്ധനഗിരിയിലെത്താം. പര്‍വതത്തിന് ചുറ്റും വലംവയ്ക്കുന്നത് കൃഷ്ണഭക്തര്‍ പുണ്യമായി കരുതാറുണ്ട്. ഒരു വലം വയ്ക്കണമെങ്കില്‍ 11 കിലോമീറ്റര്‍ നടക്കണം. കുട്ടികളും മുതിര്‍ന്നവരും അടക്കം നിരവധിപ്പേര്‍ ഗോവര്‍ദ്ധന ഗിര ചുറ്റാറുണ്ട്. യമുന നദിയുടെ തീരത്താണ് ഗോവര്‍ദ്ധനഗിരി സ്ഥിതി ചെയ്യുന്നത്.

No comments:

Post a Comment