സ്ഥാനപേരുകൾ
പഴയ കാലത്ത് ജാതിയെ അടിസ്ഥാനമാക്കി സ്ത്രികൾക്ക് വ്യത്യസ്ത സ്ഥാനപേരുകൾ ഉണ്ടായിരുന്നു, രാജാക്കൻമാരുടെ ഭാര്യമാരായ നായർ സ്ത്രികളെ 'കെട്ടിലമ്മ ' എന്നാണ് വിളിച്ചിരുന്നത്, കോവിലകങ്ങളിലെ സ്ത്രി ജനങ്ങളെ 'തമ്പുരാട്ടി' എന്നും,
കൊച്ചി രാജാവിൻ്റെ ഭാര്യ' നേത്യാരമ്മ ' എന്നും തിരുവിതാംകൂർ രാജാവിൻ്റെ ഭാര്യ' പനപ്പിള്ള അമ്മ' എന്നുമാണ് അറിയപെട്ടിരുന്നത്.
ക്ഷത്രിയ സ്ത്രികളുടെ സ്ഥാനനാമമാണ് തമ്പുരാട്ടി' ക്ഷത്രിയ സ്ത്രികൾ മാത്രമാണ് പേരിനൊപ്പം തമ്പുരാട്ടി എന്ന് എഴുതുന്നത് (ഉദ: ഭാരതി തമ്പുരാട്ടി, അംബിക തമ്പുരാട്ടി,,), മറ്റ് ഒരു ജാതി സ്ത്രികൾക്കും പേരിനൊപ്പം തമ്പുരാട്ടി എന്ന് എഴുതാൻ അവകാശമില്ലായിരുന്നു.
നായർ സ്ത്രികൾ പേരിനൊപ്പം അമ്മ എന്നാണ് എഴുതിയിരുന്നത്, എന്നാൽ താഴ്ന്ന ജാതിക്കാർ എല്ലാ മേൽജാതി സ്ത്രികളെയും തമ്പ്രാട്ടി എന്നാണ് വിളിച്ചിരുന്നത്, ഉദാ. പുലയർ നായർ സ്ത്രികളെ തബ്രാട്ടി എന്നും, നായർ ' ക്ഷത്രിയ സ്ത്രികളെ തമ്പ്രാട്ടി എന്നും വിളിക്കുന്നു, ചിലയിടങ്ങളിൽ ഗോത്രവർഗക്കാർ പുലയ സ്ത്രികളെയും തബ്രാട്ടി എന്ന് വിളിച്ചിരുന്നു, പഴയ കാലത്ത് കീഴ്ജാതിക്കാർ എല്ലാ മേല് ജാതിക്കാരെയും തമ്പ്രാൻ എന്നാണ് വിളിച്ചിരുന്നത്, അല്ലാതെ പ്രത്യേക ഒരു ജാതിയെ മാത്രമല്ല അങ്ങനെ വിളിച്ചിരുന്നത്,,
പുതിയ തലമുറയുടെ അറിവിലേക്കായി ആ പഴയ സ്ഥാനപേരുകൾ ചുവടെ എഴുതുന്നു,
നമ്പൂതിരി -അന്തർജനം, അകത്തമ്മ, ആത്തോലമ്മ
ക്ഷത്രിയ - തമ്പുരാട്ടി, കോലോത്തമ്മ
കർത്ത, കൈമൾ - തമ്പാട്ടി
നമ്പീശൻ - ബ്രാഹ്മണിയമ്മ
പുഷ്പക ഉണ്ണി - പുഷ്പിണിയമ്മ
നെടുങ്ങാടി - കോവിലമ്മ
തിരുമുല്പാട് -കൊല്പാട്
വെള്ളോടി - കോവിലമ്മ
ഏറാടി - കോവിലമ്മ
മേനോൻ - നേത്യാർ
വിശ്വകർമ്മ ,
വൈശ്യ, ചെട്ടിയാർ - അമ്മാൾ
തമിഴ് ബ്രാഹ്മണ, അയ്യർ, തമിഴ് വിശ്വകർമ്മ -മാമി
പിഷാരടി - പിഷാരസ്യാർ
മാരാർ - മാരാസ്യാർ
പൊതുവാൾ - പൊതുവാൾസ്യാർ
വാര്യർ - വാര്യസ്യാർ
കുറുപ്പ് - കുറുപ്പത്ത്യാർ
പണിക്കർ - പണിക്കത്ത്യാർ
നായർ - നേശ്യാർ
ചാക്യാർ - നങ്ങ്യാർ, ഇല്ലോടമ്മ
പ്പിള്ള -തങ്കച്ചി, കുഞ്ഞമ്മ, അമ്മച്ചി
No comments:
Post a Comment