മാതംഗീദേവി സ്തുതി
സരസിജനയനേ പരിമള ഗാത്രീ
സുരജനവന്ദ്യെ ചാരുപ്രസന്നേ
കരുണാപൂര തരംഗമതായൊരു
മാതംഗീ ജയ ഭഗവതി ജയ ജയ
രീതികളെല്ലാം നീതിയിൽ നൽകും
മംഗളരൂപേ ചേതസ്സിങ്കൽ
ജാതകുതുകം നടമാടീടിന
മാതംഗീ ജയ ഭഗവതി ജയ ജയ
ഗളതലവിലസിന താലികൾ മാലക -
ളകമേ കാണ്മതിന്നരുളുക ദേവീ
വിലസിന മധുമൊഴി കേൾക്കാകേണം
മാതംഗീ ജയ ഭഗവതി ജയ ജയ
മദനച്ചൂട് പൊറുക്കരുതാഞ്ഞി -
ട്ടാദരവോടെ വന്നൊരു ദൈത്യനെ
വേദനയോടെ യമപുരി ചേർത്തൊരു
മാതംഗീ ജയ ഭഗവതി ജയ ജയ
പരിചിൽപ്പാടും നാദം കൊണ്ടും
ത്രിഭുവനമഖിലം മോഹിപ്പിയ്ക്കും
ഗിരിവരകന്യേ സുലളിത വക്ത്രേ
മാതംഗീ ജയ ഭഗവതി ജയ ജയ
ധാത്രിയിലമ്പൊടു നടമാടീടിന
ചിത്രമതായൊരു സാരഥിയോടും
വൃത്രാരീശനെ മുമ്പാക്കീടിനാ
മാതംഗീ ജയ ഭഗവതി ജയ ജയ
നിടിലേ വിലസിന തിലകം കൊണ്ടും
തടമുലമദ്ധ്യേ മാലകൾ കൊണ്ടും
കടിതട വിലസിന പീതാംബരവും
മാതംഗീ ജയ ഭഗവതി ജയ ജയ
സാരമതായൊരു സപ്തസ്വരമിതു
നേരേ ചൊല്ലി സ്തുതി ചെയ് വോർക്കിഹ
നേരേ പാർത്തു പ്രസാദിച്ചരുളുക
മാതംഗീ ജയ ഭഗവതി ജയ ജയ
ഡോളാരൂഢേ മുനിജനവന്ദ്യെ
കോമളഗാത്രീ വീണാധാരീ
മലർവിശിഖാശേർ ദയിതേ ദേവീ
മാതംഗീ ജയ ഭഗവതി ജയ ജയ.
മാതംഗീ ജയ ഭഗവതി ജയ ജയ
മാതംഗീ ജയ ഭഗവതി ജയ ജയ
മാതംഗീ ജയ ഭഗവതി ജയ ജയ
No comments:
Post a Comment