അരത്തം ഉഴിയുക
മഞ്ഞളും ചുണ്ണാമ്പും കലക്കിയ വെള്ളം. ഇതിനു രക്തത്തിന്റെ നിറമാണ്. അരത്തം എന്ന വാക്കുതന്നെ രക്തത്തിന്റെ തദ്ഭവമാണ്. 'കുരുതിവെള്ളം' എന്നും പേരുണ്ട്. മന്ത്രവാദത്തിനും ദേവാരാധനയ്ക്കും ഇത് ഉപയോഗിക്കുന്നു. അരത്തവെള്ളം ഒഴിച്ച പാത്രത്തോടൊപ്പം തിരികത്തിച്ച് ശിശുക്കളുടെ തലയ്ക്കുചുറ്റും ഉഴിയുന്നത് ഒരു മംഗളകർമമായി ഹിന്ദുക്കൾ കണക്കാക്കുന്നു. അരത്തം ഉഴിയുക എന്നാണ് ഈ ചടങ്ങിന്റെ പേര്. സർപ്പാരാധനയ്ക്കും അരത്തം കലക്കി ഉഴിയാറുണ്ട്. മണ്ണാർശാല നാഗക്ഷേത്രത്തിലെ ആയില്യത്തിന് പൂജാരിണികൾ ഉരുളികളിൽ അരത്തം കലക്കിവയ്ക്കാറുണ്ട്. ശാസ്ത്രവും ആധുനികതയും പുരോഗമനവാദവുമൊക്കെ സമൂഹത്തില്‍ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ടെങ്കിലും ചില വിശ്വാസങ്ങള്‍ ഇന്നും തള്ളികളയാന്‍ പലരും തയ്യാറല്ല. അതില്‍ ഒന്നാണ് "അരത്തമുഴിയുന്ന" ചടങ്ങ്. ദൂരയാത്ര കഴിഞ്ഞെത്തുന്ന കുടുംബാംഗങ്ങള്‍, വരന്റെ വീട്ടിലേയ്ക്ക് വിവാഹം കഴിഞ്ഞെത്തുന്നവള്‍, പ്രസവിച്ചു കിടക്കുന്ന അമ്മ തുടങ്ങിയരെയൊക്കെയാണ് സാധാരണ അരത്തമുഴിഞ്ഞു കണ്ടുവരുന്നത്. പച്ചവെള്ളമെടുത്ത് അതില്‍ മഞ്ഞള്‍ അരച്ചുചേര്‍ത്ത് അല്പം ചുണ്ണാമ്പും ചേര്‍ക്കുന്നു. മഞ്ഞളും ചുണ്ണാമ്പും ചേരുന്നതോടെ വെള്ളത്തിന് ചുവന്ന നിറമായി മാറും. മഞ്ഞളിനും ചുണ്ണാമ്പിനും കൃമികീടങ്ങളെ നശിപ്പിക്കാനുള്ള കഴിവുണ്ടെന്ന കാര്യം നേരത്തെ തെളിയിക്കപ്പെട്ടതുമാണ്. പ്രസ്തുത വ്യക്തിയില്‍ വന്നുചേര്‍ന്നിരിക്കുന്ന വിഷാണുക്കളെ നശിപ്പിക്കുക എന്ന ഉദ്ദേശ്യമാണ് ഇതിനു പിന്നിലുള്ളത്.
No comments:
Post a Comment