ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

15 July 2020

ജീവന്റെ ഗതി

ജീവന്റെ ഗതി

ഇവിടെ 4 തരത്തിലാണ് ജീവന്റെ വികാസം നടക്കുന്നത് ...

ഉദബീജം - വിത്തുകളിൽ കൂടി
ജരായുജം - മുട്ടകളിൽ കൂടി
അണ്ഡജം - ഗർഭത്തിൽ കൂടി
ശ്വേതജം - ഈർപ്പത്തിൽ കൂടി eg.ഫംഗസ്, ബാക്ടീരിയ etc

വെള്ളത്തിൽ കൂടി മാത്രമേ ജീവന്റെ വികാസം സാധ്യമാകൂ. അതു പോലെ തന്നെ അഗ്നി (ചൂട്) ഇവ രണ്ടും ആവശ്യമാണ്.

ജിവന്റെ ഗതിയെ പറ്റി ശ്രീമദ് മഹാഭാഗവതത്തിൽ 31-ാം അദ്ധ്യായത്തിൽ കപില മഹർഷി വളരെ വ്യക്തമായി ശാസ്ത്രം കണ്ടെത്തിയ കാര്യങ്ങൾ 5000 വർഷങ്ങൾക്ക് സാംഖ്യയോഗത്തിൽ എഴുതി വച്ചിട്ടുണ്ട്.

പൂർവ്വജന്മങ്ങളിൽ ചെയ്ത് കൂട്ടിയ കർമ്മ സംസ്കാരം കാലത്തിന്റെ പ്രേരണ കൊണ്ട്, ഒരു ദേഹമെടുക്കണം എന്ന കാല നിയോഗം കൊണ്ട് ഒരു അച്ഛന്റെ ശരീരത്തിൽ ബീജത്തോട് ചേർന്ന് അമ്മയുടെ ഗർഭപാത്രത്തിൽ അണ്ഡത്തിലേക്ക് ചേർന്ന് നമ്മൾ പ്രകടമാകുന്നു. പൂർവജന്മത്തിൽ ചെയ്തിരിക്കുന്ന കർമ്മസംസ്കാരം കാലത്തിന്റെ പ്രേരണയിൽ നമ്മുടെ സ്വഭാവത്തിനനുസരിച്ചുള്ള അച്ഛനമ്മമാരെയാണ് നമ്മൾ തിരഞ്ഞെടുക്കുന്നത്.
    
ശ്രേഷ്ടന്മാരായ കുട്ടികൾക്ക് ജന്മം നൽകാൻ നാം ശ്രദ്ധിക്കേണ്ടതുണ്ട്.

കല്യാണം കഴിഞ്ഞ് ഉടനെ ഒരു കുട്ടിക്ക് വേണ്ടി തിരക്ക് കൂട്ടരുത് ഭാര്യ ഭർത്താക്കമാർ തമ്മിൽ ഒരു മന പൊരുത്തം വന്നതിനു ശേഷമാണ് ഇതിനെ പറ്റി ചിന്തിക്കേണ്ടത്. നല്ല നസന്താനങ്ങൾ ഉണ്ടാകൻ വേണ്ടി എടുക്കുന്ന വൃതമാണ് പയോവൃതം. പിരിയഡ് ദിവസം മുതൽ 12 ദിവസം വരെ പാൽ, പാൽപ്പാട പാൽ കഞ്ഞി, പഴവർഗ്ഗങ്ങളായ പേര, അത്തിപ്പഴം, നേന്ത്രപഴം etc ഇവയൊക്കെ കഴിക്കുന്നത് കൊണ്ട് ശരീരപുഷ്ടിയും ഗർഭ ശുദ്ധീകരണവും നടക്കും. Nonveg കഴിക്കരുത് ഇത് രണ്ടു പേർക്കും ബാധകമാണ്. സ്ത്രീ പുരുഷ ബന്ധത്തിന് അനുയോജ്യമായ സമയം ബ്രാഹ്മമുഹൂർത്തമാണ് 3 am - 6 am. മാനസികമായുള്ള ഒരു പ്രശ്നവുമില്ലാത്ത ഈ സമയത്താണ് ബീജം നിക്ഷേപിക്കേണ്ടത്. ബന്ധപ്പെടുന്ന സമയത്ത് അമ്മയുടെ മനസിൽ ഏതു തരത്തിലുള്ള വികാരമാണോ ഉള്ളത് അവർക്ക് ജനിക്കുന്ന മക്കളും ആ വികാരങ്ങളിലുള്ളവരായിരിക്കും.  (ഉദ. വേദവ്യാസ ഋഷിക്ക് അംബ, അംബിക, ദാസി കളിൽ ജനിച്ച കുട്ടികൾ)

ഗർഭത്തിൽ കടന്ന ബീജം ഒരു രാത്രി കൊണ്ട് കലലം എന്ന അവസ്ഥയിലേക്ക് എത്തും (വെളുത്ത കൊഴുത്ത രൂപത്തിൽ അത് ഗർഭപാത്രത്തിൽ കിടക്കും) 

അഞ്ചു രാത്രി കൊണ്ട് ഉരുണ്ട് നീർ പോള പോലെ കെട്ടിക്കിടക്കും 

10 ദിവസം കൊണ്ട് പേരക്ക പോലെ ഒന്നുകൂടി കട്ടി കൂടിക്കിടക്കും കുറച്ചു ദിവസത്തിനുള്ളിൽ അണ്ഡ രൂപത്തിൽ (മുട്ടയുടെ) കിടക്കും 

1 മാസമാകുമ്പോഴേക്കും ആദ്യം വികസിക്കുന്നത് ശിരസാണ് ബാക്കി ഭാഗം ചെറിയ പൈപ്പ് പോലെ തൂങ്ങിക്കിടക്കും (മാക്രിയുടെ രൂപത്തിൽ) തല വികസിക്കുമ്പോളാണ് ജീവൻ മനസിനെ ആ ശരീരത്തിലേക്ക് പ്രവേശിപ്പിക്കുന്നത്. അതായത് വീട്ടിൽ വയറിംഗ് ഒക്കെ ചെയ്തതിനു ശേഷം വൈദ്യുതി കണക്ഷൻ കൊടുക്കുന്നതു പോലെ ശരീരത്തിലേക്ക് ജീവൻ പ്രവേശിക്കുന്നത്  ഇത് മൂർദ്ധാവിൽ കൂടി. ഇതിനെ ബ്രഹ്മരന്ത്രം എന്നു പറയും പ്രസവിച്ച കുട്ടികളുടെ മൂർദ്ധാവിൽ കട്ടി കുറഞ്ഞ ഒരു കുഴി പോലുള്ള ഭാഗം കാണുന്നില്ലേ അതാണിത്. ഇവിടെ പ്രവേശച്ചതിനു ശേഷം അവിടെ നിന്നു നിശ്ചയിക്കും എങ്ങനെയുള്ള ശരീരമാണ് വേണ്ടത് ? പൂർവ്വജന്മങ്ങളിൽ ചെയ്ത പാപങ്ങൾ, വേദനകൾ ഒക്കെ ആ മനസിൽ ഉണ്ടാകും ഇതൊക്കെ ഓരോന്നോരോന്നായി പ്രകടമാകും രോഗങ്ങൾ, കൈകാലുകൾ വേണോ, കിഡ്ണി വേണോ, കണ്ണ് വേണോ, ഹാർട്ട് വേണോ etc എന്നൊക്കെ വേണോ വേണ്ടയോ എന്ന് ഉള്ളിലേക്ക് പ്രവേശിച്ച ജീവൻ നിശ്ചയിക്കും. 

രണ്ടാം മാസം മുതൽ കൈകാലുകൾ, നഖം, ചെറിയ രോമങ്ങൾ, രേതസ് (ചെറിയ തോതിൽ) അസ്ഥി, തൊലി എന്നിവ ഉണ്ടാകും. 

3 മാസത്തിലാണ് കുട്ടി ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയുന്നത്. (സോണോഗ്രാഫി) ശാസ്ത്രം ഇന്ന് കണ്ടെത്തിയത് കപിലൻ 5000 വർഷങ്ങൾക്ക് മുമ്പ് ഒരു ഉപാധിയും ഇല്ലാതെ കണ്ടെത്തിയിരുന്നു.


നാലാം മാസം  സപ്തധാതുക്കൾ നിറയും രസം, ശുക്ലം, മജ്ജ, മാംസം, രക്തം അസ്ഥി, മേദസ്സ്. 

ഏകദേശം 4-5 മാസത്തിലാണ് അമ്മയുടെ ശരീരവുമായി പൊക്കിൾക്കൊടി ബന്ധം സ്ഥാപിക്കുന്നത്. അഞ്ചാം  മാസം  വിഷശപ്പ് ദാഹം വരും. അമ്മ കഴിക്കുന്ന ഭക്ഷണം ലിക്കിഡ് രൂപത്തിൽ കുട്ടിയുടെ ശരീരത്തിൽ എത്തപ്പെടും. 

ആറാം മാസം ഗർഭസ്ഥ ശിശു മറുപിള്ളയാൽ മൂടപ്പെടും,അമ്മയുടെ ഗർഭപാത്രത്തിൽ കുട്ടി മലമൂത്രം വിസർജിക്കും  ആൺകുട്ടികളാന്നെങ്കിൽ വലത്തോട്ടും പെൺകുട്ടികളാണെങ്കിൽ ഇടത്തോട്ടും തലകീഴായി തിരിയും തല വന്നു വീഴുന്നത് തന്റെ തന്നെ മലത്തിലും മൂത്രത്തിലുമാണ് ഈ സമയം മുതൽ കുട്ടിക്ക് ബോധമുണ്ടാക്കുന്നു. അതു കൊണ്ടാണ് പൂർവികർ ഗർഭിണികൾക്ക് പല പരിചരണങ്ങളും പറഞ്ഞിരിക്കുന്നത് ഈ സമയത് TVയൊന്നും കാണരുത് പുരാണ ഗ്രന്ഥങ്ങൾ വായിക്കു കശ്രവണം ചെയ്യുക etc. ഈ സമയത്ത് അമ്മ കഴിക്കുന്ന ഭക്ഷണം കുട്ടിയെ സ്വാധീനിക്കുന്നു. ഒരു കുഞ്ഞ് രോഗിയായി തീരാൻ അമ്മ കഴിക്കുന്ന ഭക്ഷണത്തിന് സ്വാധീനിക്കും. എരിവ്, പുളി, ഉപ്പ്, ചവർപ്പ്, കൈപ്പ്, മധുരം എന്നീ ഷഡ് രസങ്ങൾ ഒന്നും അധികമായി കഴിക്കരുത്. non veg പൂർണമായും ഒഴിവാക്കണം ഇതൊക്കെ അധികമായി കഴിക്കുന്ന സമയത്ത് കുട്ടിക്ക് ദേഹം മുഴുവൻ വേദനയുണ്ടാകും.
തലകീഴായി കിടക്കുന്ന ഈ സമയം മുതലാണ് കുട്ടിയുടെ ജീവിതത്തിന്റെ ദുരിതവും ദു'ഖവും തുടങ്ങുക അമ്മ കഴിക്കുന്ന ഭക്ഷണം ലിക്കിസ്രൂപത്തിൽ വന്ന് മലത്തിലും മൂത്രത്തിലും വന്ന് കൃമി കൂടും ആ ക്യമിക്ക്കുട്ടിയുടെ തലയ്ക്ക് കടിച്ച് ചൊറിയുന്ന സമയത്ത് ആ കുട്ടി കിടന്ന് പിടയും കൃമിയുടെ കടി സഹിക്കാൻ പറ്റാതെ വരുമ്പോൾ ബോധക്കേട് വന്ന് ഉറക്കത്തിലേക്ക് പോകും. വീണ്ടും കടി കിട്ടുമ്പോൾ വിതുമ്പും . ഏഴ് എട്ട് മാസങ്ങളിൽ കുട്ടിക്ക് ഗർഭപാത്രത്തിൽ വച്ച് പൂർവജന്മ സ്മരണ ഉണ്ടാകുമത്രെ. ഈ സമയത്ത് ആജീവൻ ഈശ്വരാനെ സ്തുതിക്കു മാത്ര ഏതൊരു ഈശ്വരന്റെ കാരുണ്യം കൊണ്ടാണോ എനിക്ക് ഈ ഒരു ജന്മം കിട്ടിയിരിക്കുന്നത് ഇപ്പോൾ ഞാൻ ഇപ്രകാരം ഒരു ഗതി എനിക്ക് വന്നിരിക്കുന്നു ഈ ഗതിയിലെങ്കിലും എനിക്ക് നല്ലൊരു ജീവിതം ഉണ്ടാകാൻ അനുഗ്രഹിക്കണം എല്ലഭയത്തിൽ നിന്നും എന്നെ മുക്തമാക്കാൻ സാധിക്കുന്ന അവിടുത്തെ പാദാരവിന്ദത്തെ ഞാൻ ശരണം പ്രാപിക്കുന്നു. ഭഗവാനെ ഒന്ന് ഞാൻ മനസിലാക്കായിട്ടുണ്ട്. ഈ ശരീരം കർമ്മസംസ്കാരത്തലും കർമ്മഫലത്താലും ഉണ്ടായിട്ടുള്ളതാണ് ഇത് ഇനിയും മനസിൽ അവശേഷിക്കുന്ന കർമ്മങ്ങൾ ചെയ്യാൻ വേണ്ടി അതിനെ അവലംബിച്ചു കൊണ്ട് വന്നിരിക്കുകയാണ് പക്ഷേ ഈ ശരീരത്തിനും മനസിനും ഏതെങ്കിലും കർമ്മം ചെയ്യണമെങ്കിൽ ഈ ശരീരത്തിൽ ഭഗവാന്റെ സാന്നിദ്ധ്യം ഉണ്ടാകണം അതുകൊണ്ട് ഹൃദയത്തിൽ വസിക്കുന്ന ഭഗവാനെ ഞാൻ നമസ്കരിക്കുന്നു. 
സുഹൃത്തായിരിക്കുന്ന, ആത്മാവായിരിക്കുന്ന അങ്ങയിലേക്ക് എന്റെ മനസിനെ ഞാൻ ഉയർത്തിക്കൊള്ളാം എന്ന പ്രതിജ്ഞ ചെയ്തിട്ടുണ്ട്
പത്താമാസത്തിൽ ഗരുഡന്റെ കുഞ്ഞ് കൂട്ടിൽ നിന്ന് പുറത്തേക്ക് പറക്കാൻ തലയിട്ടുന്നത് പോലെ ശരീരം ക്രമേണ ഗർഭപാത്രത്തിൽ നിന്ന് പുറത്തേക്ക് വരുന്നു. അപ്രകാരം വളരെയധികം വിഷമങ്ങളും ബുദ്ധിമുട്ടും അനുഭവിച്ച് മലം, മൂത്രം, രക്തം, വെള്ളം, പ്രസൂതി വായുവിന്റെ സമ്മർദ്ദത്തോടു കൂടി ആകെ മാലിന്യത്തോടു കൂടിയാണ് പുറത്തു വരുന്നത്. വന്ന ഉടനെ ആദ്യം ചെയ്യുന്നത് പ്രാണവായു ഉള്ളിലേക്ക് എടുത്ത് ഒറ്റക്കരച്ചിലാണ് ''അതോടു കൂടി ഗർഭപാത്രത്തിൽ വച്ച് അനുഭവിച്ച പൂർവജന്മ സ്മരണകൾ മറന്നു പോകും. അപ്രകാരം നമ്മുടെ ഓർമയിൽ നിന്ന് നമ്മൾ വന്നിരിക്കുന്നത് ഒരേ ഈശ്വരനിലാണ് എന്ന കാര്യം മറന്നു പോകുന്നു. പിന്നീട് അവിടുന്ന് ഓരോ അനുഭവങ്ങളും അനുഭവിച്ച് ജീവിതം മുഴുവൻ വയറും വയറിനു താഴെയുള്ള സുഖങ്ങളാണ് സുഖമെന്ന് തെറ്റാദ്ധരിച്ച് തന്റെ 'ജീവിതത്തെ തമോഗുണങ്ങളിലേക്ക് കൊണ്ടു പോകുന്നു. വീണ്ടും ഇതൊക്കെ അഭവിക്കാൻ ഇങ്ങോട്ട് വരേണ്ടതുണ്ട്, വരാതിരിക്കണമെങ്കിൽ നമുടെ മനസിന്റെ യാത്ര എവിടെ നിന്നാണോ വന്നത് അവിടെക്ക് എത്തണം .പരമാനന്ദമായ ആ അവസ്ഥയിലേക്ക് എത്താൻ എല്ലാവരും ശ്രമിക്കേണ്ടതുണ്ട്.

        

No comments:

Post a Comment