വിദ്യ
വിദ്യ രണ്ടുവിധമാണ്, അവ വിദ്യയെന്നും അവിദ്യയെന്നുമാണ് അഥവാ പരാവിദ്യ അപരാവിദ്യാ അഥവാ ആത്മവിദ്യ- ഭൗതികവിദ്യ. ജീവിതം നിത്യമായ ആനന്ദം ആകണമെങ്കിൽ വിദ്യയും അവിദ്യയും ഒരുപോലെ വേണം. ഇവ രണ്ടും പരസ്പര്യം ചെയ്തുനിൽക്കുന്ന ഒരേ സത്യം തന്നെയാണ്. ഇതിനെ രണ്ടായി കാണുന്നതാണ് അജ്ഞത. അവിദ്യയെന്നത് സാധാരണധരിക്കുന്ന അജ്ഞതയല്ലന്നത് ഔപനിഷിതമായി അറിയേണ്ടതാണ്. അജ്ഞത ദുഃഖത്തിന്നു കാരണമാണ്. വിദ്യയും അവിദ്യയും രണ്ടായിക്കണ്ടാലുണ്ടാവുന്ന അനുഭവത്തെ ഈശോവാസ്യോപനിഷത്ത് അനാവരണം ചെയ്തിരിക്കുന്നത് അവശ്യം അറിയേണ്ടതാണ്.
"അന്ധന്തമഃ പ്രവിശന്തി
യോഽവിദ്യാ മുപാസതേ
തതോ ഭൂയ ഇവ തേ തമോ
യ ഉ വിദ്യായാം രതാഃ"
അവിദ്യയെ ഉപാസിക്കുന്നവർക്ക് അഥവാ ഭൗതികകർമ്മം മാത്രം ചെയ്യുന്നവർക്ക് അന്ധകാര നിബിന്ധമാർന്ന അധോഗതിയായിരിക്കും ലഭിക്കുന്നത്. എന്നാൽ വിദ്യയെ ഉപാസിക്കുന്നവർക്ക് അഥവാ ദേവതകർമ്മം മാത്രം ചെയ്യുന്നവർക്ക് അതിനേക്കാൾ വലിയ അന്ധകാര നിബിന്ധമായ അധോഗതിയായിരിക്കും ലഭിക്കുക. അല്പം കൂടി വിശദീകരിച്ചു പറഞ്ഞാൽ ആത്മീയതയെ നിരാകരിച്ചുകൊണ്ട് ഭൗതികതയെമാത്രം സമാശ്രയിക്കുന്നവർക്ക് അന്ധകാരപൂർണ്ണമായ നരകമാണ് ലഭിക്കുന്നെതെങ്കിൽ ഭൗതികതയെ നിരാകരിച്ചുകൊണ്ട് ആത്മീയതയെ മാത്രം സമാശ്രയിക്കുന്നവർക്ക് അതിനേക്കാൾ വലിയ നരകമായിരിക്കും ലഭിക്കുക. ജീവിതം അമൃത സമാനമാക്കാനുള്ള - നിത്യാനന്ദകരമാക്കാനുള്ള. - ഉപായവും, ഈശാവാസ്യോപനിഷത്ത് തുടർന്നു നൽക്കുന്നു.
“വിദ്യാം ചാവിദ്യാം ച
യസ്ദ്വേദോഭയം സഹ
അവിദ്യയാ മൃത്യം തീർത്വാ
വിദ്യയാഽമൃതമശ്നുതേ"
വിദ്യായാലുള്ള ജ്ഞാനതത്ത്വത്തേയും അവിദ്യയാലുള്ള കർമ്മതത്ത്വത്തേയും ഏകാത്മകമായി ഗ്രഹിക്കുന്നവർ കാർമ്മാനുഷ്ഠനം കൊണ്ട് മൃത്യുവിനെയും തരണം ചെയ്ത് ജ്ഞാനമാർഗത്തിലൂടെ അമൃതത്ത്വം അനുഭവിക്കുന്നു. വിദ്യയേയും അവിദ്യയെയും , പരാവിദ്യയേയും അപരാവിദ്യയേയും , ആത്മീയതയേയും ഭൗതികതയേയും , പാരസ്പര്യപ്പെടുത്തി അഥവാ ഏകാത്മകമാക്കിയുള്ള പ്രയോഗത്തിലൂടെ - പൂർണ്ണതയിലൂടെ - മാത്രമേ ജീവിതം പരമാന്ദപൂർണ്ണമാകുകയുള്ളൂ...
No comments:
Post a Comment