ഉപാസന മൂർത്തിയെ പൂജിക്കേണ്ട രീതി
വീട്ടിൽ ആയാലും ക്ഷേത്രത്തിൽ ആയാലും ഇഷ്ട ദേവതയെ ആദ്യം മുതൽ അവസാനം വരെ പൂജിക്കേണ്ടുന്ന രീതി താഴെ ചേർക്കുന്നു
1- ആവാഹനം ➖ ഈശ്വരനെ ക്ഷണിക്കുക.
2- ആസനം ➖ ഇരിപ്പിടം നല്‍കുക.
3- പാദ്യം ➖ തൃപ്പാദങ്ങള്‍ കഴുകുക.
4- അര്‍ഘ്യം ➖ അര്‍പ്പിക്കുന്നതിനുള്ള ജലം.
5- ആചമനം ➖ കുടിക്കാന്‍ ജലം നല്‍കുക.
6- മധുവര്ഗ്ഗം ➖ പാല്, തേന്‍ തുടങ്ങിയവ നല്‍കുക.
7- സ്നാനം ➖ നീരാട്ട്
8-വസ്ത്രം ➖ വസ്ത്രം ധരിപ്പിക്കുക.
9 -യജ്ഞോപവീതം ➖ പൂണൂല് ധരിപ്പിക്കുക.
10- ഗന്ധം ➖ വാസന ദ്രവ്യങ്ങള്‍, ചന്ദനം, കുങ്കുമം ചാര്‍ത്തുക.
11-പുഷ്പം ➖ പൂചൂടുക.
12 -ധൂമം➖ സംബ്രാണി തുടങ്ങിയവ കത്തിക്കുക.
13- ദീപം ➖ വിളക്ക് തെളിയിക്കുക.
14- നൈവേദ്യം ➖ പ്രസാദ നിവേദനം.
15- താംബൂലം ➖ വെറ്റയും പാക്കും നല്‍കുക.
16- നീരഞ്ജനം ➖ നാളികേര ആരതി.
No comments:
Post a Comment