ക്ഷേത്രങ്ങളിലെ രതിശിൽപങ്ങൾ
ബോധത്തിൻ്റെ അപരിമേയമായ ദിവ്യതലങ്ങളുമായി ബന്ധപ്പെടാനും അങ്ങനെ ജീവിതത്തിൻ്റെ പരിണാമപരമയ വികാസത്തിനുമായി ഇന്ദ്രിയങ്ങളുടെ നിയന്ത്രണത്തിലൂടെയുള്ള സ്വയം പരിശീലനമാണ് ഭാരതീയ ആദ്ധ്യാത്മസമീപനമെന്നും ഈ പരിശിലനത്തെ ക്ഷേത്രങ്ങൾ സഹായിക്കുന്നുവെന്നും പറയുമ്പോൾ പലക്ഷേത്രങ്ങളിലും ശൃംഗാരശിൽപങ്ങൾ കാണുന്നുവെന്നത് ഒരു വൈരുദ്ധ്യമായി തോന്നിയേക്കാം...
മനുഷ്യനും പരമമായ ഉണ്മയും തമ്മിലുള്ള ബന്ധത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഭരതത്തിൻ്റെ കലാപരമായ സമീപനം. സാധാരണഗതിയിൽ മനുഷ്യമനസ്സ് എപ്പോഴും ഒരു തരം ചഞ്ചലാവസ്ഥയിലാണ് ഈ ചഞ്ചാലാവസ്ഥയെ നിയന്ത്രിച്ച് ഒരു സമീകരണസ്ഥിതിയുടെ ശക്തിയിലേക്കും, ശാന്തിയിലേക്കും ആനയിച്ച് മനസ്സിനെ അതിൻ്റെ ഉദാത്തമാനങ്ങളുമായി ബന്ധപ്പെടുത്തുക എന്നതാണ് ആദ്ധ്യാത്മിക യത്നത്തിൻ്റെ ലക്ഷ്യം. സന്തുലനാവസ്ഥയിലേക്ക് മൻസ്സിനെ എത്തിക്കാനുള്ള പരിശീലനമാണ് ക്ഷേത്രങ്ങളുടെ സഹായത്തോടെ നേടേണ്ടത്. ഈ ലക്ഷ്യത്തോടെയാണ് ക്ഷേത്രദർശനം ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്. കുറവുകളെ മറ്റി കഴിവുകളെ വികസിപ്പിക്കുക. എന്നതാണ് അടിസ്ഥാനപരമായി ഏത് പരിശീലനത്തിൻ്റെയും ലക്ഷ്യം. ഏതു കാര്യം നേടുന്നതിനും അകത്തുനിന്നോ പുറത്തുനിന്നോ ഉണ്ടാകുന്ന പ്രതിബന്ധങ്ങളെ അതിലംഘിക്കേണ്ടിയിരിക്കുന്നു.
മനുഷ്യമനസ്സ് പലപ്പോഴും നിസ്സഹായമായി, അനിയന്ത്രിതമായി താൽക്കലികമായ ഇന്ദ്രിയാകർഷണളിൽ വല്ലതെ ഭ്രമിച്ച് അധഃപതിക്കുവാൻ ഇടയാകുന്നു. എന്നാൽ ആദ്ധ്യാത്മിക സ്വാതന്ത്രത്തിൻ്റെ പരമോന്നത തലങ്ങളിലേക്ക് ഉയരുവാനുള്ള സാധ്യതയും മനുഷ്യമനസ്സ് ഉൾക്കൊള്ളുന്നു. ചിലക്ഷേത്രങ്ങളിൽ മനുഷ്യ മനസ്സിൻ്റെ ഈ രണ്ടു വിരുദ്ധ ധ്രുവങ്ങൾക്കും പ്രാതിനിധ്യം കൊടുത്തിരിക്കുന്നു. ഒന്ന് ക്ഷേത്രത്തിൻ്റെ പുറത്തെ ഭിത്തികളിലുള്ള രതി ശിൽപങ്ങളിലൂടെയും, മറ്റേത് ശ്രീകോവിലുള്ള ദേവി - ദേവ വിഗ്രഹങ്ങളിലൂടെയും.
ഇത്തരം ശിൽപങ്ങളും ചിത്രങ്ങളും ക്ഷേത്രത്തിൽ കാണുമ്പോൾ അൽപമെരു പതർച്ചയും , ചിന്താകുഴപ്പവും അത്ഭുതവും, മറ്റും ഉളവാകുക സ്വഭാവികമാണ്. ഒരു വെല്ലുവിളിപോലെയാണവ എങ്കിലും ക്ഷേത്രദർശനത്തിനായി വരുന്ന അധികം പേരിലും ഇവ കാണാനല്ല ദെവചൈതന്യത്തിലേക്ക് മനസ്സിനെ കഴിയാവുന്നത്ര കേന്ദ്രീകരിച്ച് പ്രാർത്ഥിക്കുവാനാണ് അവർ അവിടെ എത്തിയിരിക്കുന്നത് എന്ന അവബോധമായിരിക്കും ശക്തമായിരിക്കുന്നത്. അതിനാൽ ഇവ കണ്ടാൽ തന്നെ അവ മനസ്സിൽ വലിയ പ്രത്യാഘാതങ്ങളോന്നും ഉൾവാകുന്നില്ല. മനസ്സിൻ്റെ ശക്തമായ ഈ പരിമിത പ്രവണതകൾക്കപ്പുറം ഉദാത്തമാനങ്ങളുണ്ടെന്ന് ഓർമ്മിപ്പിക്കുകയാണ് അവ. അതായത് ഈ ദൃശ്യങ്ങൾ ഉളവാകുന്ന മനസ്സിക പതറിച്ചയെ അതിലംഘിക്കുവാനായി ഇച്ഛാശക്തി ഉപയോഗിക്കുവാനുള്ള ഒരു പരിശീലനം അപ്പോൾ അവരറിയാതെ തന്നെ ഇവ നൽകുന്നു. ഇന്ദ്രീയങ്ങളുടെ വെല്ലുവിളിയെ ഇച്ഛാ ശക്തികൊണ്ട് അതിലംഘിക്കനുള്ള. ഏതാണ്ട് നിശബ്ദമായ ഒരു പരിശീലനം. ജീവിതത്തിൻ്റെ ആന്തരീകവും ബാഹ്യവുമായ രംഗങ്ങളിലുള്ള അവസ്ഥയെയും പ്രവണതകളേയും സാദ്ധ്യതകളേയും പ്രതിഫലിപ്പിക്കുന്നതാണ് ക്ഷേത്രത്തിൻ്റെ ഒട്ടാകെയുള്ള ഘടന, കാലദേശാതീതമായ ആനന്ദാനുഭവത്തിന് ഇന്ദ്രിയ സംബന്ധമായ താൽക്കാലിക സുഖങ്ങളുടെ പരിമിതികളെ അതിലംഘിക്കേണ്ടതുണ്ടെന്ന് ക്ഷേത്രഘടന ഒട്ടകെ ഒർമ്മിപ്പിക്കുന്നു.
ലൈംഗിക സ്നേഹത്തെ ഭരതീയ തത്വചിന്ത അശ്ലീലമായോ നിന്ദ്യമായോ കരുതുന്നില്ല. അതിനെ സ്വഭാവികവും താൽക്കാലികവുമായ ഒരു ആനന്ദാനുഭവമായാണ് പരിഗണിക്കുന്നത്. എന്നാൽ അനിയന്ത്രിതവും അന്ധവുമായ ഒരു മാനസികാവസ്ഥയായി അധഃപതിക്കുകയാണെങ്കിൽ അത് കുറ്റകരവും അപകടകരവുമായി തീരുമെന്നും ജീവിതത്തിൻ്റെ ഉദാത്തമാനങ്ങളിലേക്കുള്ള വികാസത്തിന് പ്രതിബന്ധമാകുമെന്നും ഭരതീയ തത്വചിന്താ ഓർമ്മിപ്പിക്കുന്നു. ..
" സൃഷ്ടിയുടെ ഒരു സർഗ്ഗസ്വഭാവം എന്ന നിലക്ക് അത് അദ്ധ്യാത്മവിരുദ്ധമല്ല. എന്നാൽ അതിനെ അടിച്ചമർത്താൻ ഉപദേശിക്കുകയും എന്നൽ അതിലേക്ക് തന്നെ തലകുത്തി വിഴുകയും ചെയ്യുന്ന പാശ്ചാത്യ പ്യുരിറ്റനിസത്തിൽ നിന്ന് വ്യത്യസ്ഥമായി ഭരതീയ തത്വദർശനം കലകളും ലൈംഗിക സ്നേഹത്തിൻ്റെ സൗന്ദര്യാത്മകഭാവത്തിന് പ്രാധാന്യം നൽക്കുകയും പരമാത്മാവിനെ പുൽകാൻ ജിവാത്മാവിനുള്ള അഭിവഞ്ഛയുടെ പ്രതീകമായി ഒരു ആരാധ്യാഭാവം നൽകി അതിനെ ഉദാത്തീകരിക്കുയാണ് ചെയ്യുന്നത്. ഭോഗവും യോഗവും ചേർന്നതാണ് നിർവാണം" ...
ഗീതാഗോവിന്ദം തുടങ്ങിയ കീർത്തനങ്ങളിലെ സൗന്ദര്യാത്മകമായ ലൈംഗിക സ്നേഹത്തിൻ്റെ ചിത്രീകരണം, മനുഷ്യമനസ്സിന് സംസ്കാരികവും കലപരവും ആത്മീയവുമായ ഒരു മധുരം പകരുന്നു എന്നല്ലാതെ അതിനെ അധഃപതിപ്പിക്കുന്നില്ല. ഉദാത്തമായ സാദ്ധ്യതകളിലേക്കും വികാസഭാവത്തിലേക്കും വിരൽ ചൂണ്ടികൊണ്ട് വൈകാരികവശത്തെ അതിൻ്റെ അസ്വാസ്ഥ്യമുളവാക്കുന്ന താണതലതിലുള്ള സ്ഥുലതയിൽ നിന്നും ശുദ്ധീകരിച്ച് ഉയർത്തുക എന്നതാണ് ഭരതീയ തത്വചിന്തയുടെയും കലയുടെയും ലക്ഷ്യം...
ചുവരുകളില്‍ ശൃംഗാരശിൽപങ്ങൾ കൊത്തിവച്ച 7 ക്ഷേത്രങ്ങള്‍
മധ്യപ്രദേശിലെ ഖജുരാഹോ ക്ഷേത്രത്തിലെ ചുവര്‍ചിത്രങ്ങളേക്കുറിച്ച് കേട്ടിട്ടില്ലാത്തവര്‍ ചുരുക്കുമായിരിക്കും. ഖജുരാഹോ ക്ഷേത്ര ചുമരിലെ രതിശില്പങ്ങള് അത്രയ്ക്ക് പ്രശസ്തമാണ്. നിരവധി ആളുകളാണ് ദിവസേന ഇവിടെ എത്തിച്ചേരുന്നത്. ഖജുരാഹോ ക്ഷേത്രം പോലെ അത്ര പ്രശസ്തമല്ലെങ്കിലും രതിശില്പങ്ങള് കൊത്തിവച്ചിരിക്കുന്ന നിരവധി ക്ഷേത്രങ്ങള്‍ ഇന്ത്യയില്‍ ഉണ്ട്. അവയില്‍ ഒന്നാണ് ഒറീസയിലെ കൊണാര്‍ക്കിലെ സൂര്യക്ഷേത്രം. രതിശില്പങ്ങളുടെ പേരില്‍ അല്ലാ ഈ ക്ഷേത്രം പ്രശസ്തമായത്. എങ്കിലും കൊണാര്‍ക്കിലെ സൂര്യ ക്ഷേത്രത്തിലെ രതിശില്പങ്ങള് പ്രശസ്തമാണ്. ഖജുരാഹൊ ചിത്രങ്ങൾ കാണാം രതിശില്പങ്ങള്ക്ക് പേരുകേട്ട ഇന്ത്യയിലെ 8 ക്ഷേത്രങ്ങള്‍ നമുക്ക് പരിചയപ്പെടാം. സൗകര്യം കിട്ടുമ്പോള്‍ ഭാര്യയേകൂട്ടി അവിടേയ്ക്ക് ഒന്ന് യാത്ര ചെയ്യുകയും ചെയ്യാം.
👉 *01. മാര്‍ക്കണ്ടേശ്വര ക്ഷേത്രം*
മഹാരാഷ്ട്രയിലെ ഗഡ്ചിറോളി ജില്ലയിലാണ് മാര്‍ക്കണ്ടേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വെയിന്‍ഗംഗ നദിയുടെ സാമിപ്യം ക്ഷേത്രത്തെ കൂടുതല്‍ മനോഹരമാക്കുന്നു. ഇവിടുത്തെ രതിശില്പങ്ങളാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിപ്പിക്കുന്നത്. ഇവിടുത്തെ രതിശില്പങ്ങള് നിര്‍മ്മിച്ചത് ഭൂതങ്ങളാണെന്ന ഒരു വിശ്വാസം നിലവില്‍ ഉണ്ട്. നാഗ്പൂരില്‍ നിന്ന് ഒരു ടാക്സി വിളിച്ച് ഇവിടെ എത്തിച്ചേരാം.
👉 *02. സൂര്യ ക്ഷേത്രം*
കൊണാര്‍ക്കിലെ സൂര്യ ക്ഷേത്രം ഒരു നിര്‍മ്മാണ വിസ്മയം തന്നെയാണ് എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ലാ. ഏഴ്കുതിരകള്‍ വലിക്കുന്ന വലിയ ഒരു രഥത്തിന്റെ ആകൃതിയാണ് ഈ ക്ഷേത്രത്തിന്. എന്നാല്‍ ഈ ക്ഷേത്രത്തിന്റെ ചുമരുകളില്‍ ചില രതിശില്പങ്ങള് കാണാം. ഖജുരാഹോയിലെ ശില്പങ്ങളെ പോലെ തന്നെയാണ് ഈ ശില്പവും.
👉 *03. മൊധേറയിലെ സൂര്യക്ഷേത്രം*
ഗുജറാത്തിലാണ് മൊധേറ സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ സൂര്യ ക്ഷേത്രം പ്രശസ്തമാണ്. അഹമ്മദാബാദിന് 102 കിലോമീറ്റര്‍ അകലെയായി പുഷ്പവതി നദിയുടെ കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സോളാങ്കി ഭരണകാലത്ത് എ ഡി 1026ലാണ് ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത്. ഈ ക്ഷേത്രത്തിന്റെ പുറം ചുമരുകളില്‍ രതിശില്പങ്ങള് കൊത്തിവച്ചിട്ടുണ്ട്.
👉 *04. രണക്പൂര്‍ ജൈന ക്ഷേത്രം*
ഹിന്ദു ക്ഷേത്രങ്ങളില്‍ മാത്രമല്ല ജൈന, ബുദ്ധ ക്ഷേത്രങ്ങളിലും രതിശില്പങ്ങള് കൊത്തിവച്ചിരിക്കുന്നതായി കാണാം. അതിനുദാഹരണമാണ് രാജസ്ഥാനിലെ രണക്പൂര്‍ ജൈന ക്ഷേത്രം. ജൈനമതസ്ഥരുടെ അഞ്ച് പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ് രണക്പൂര്‍ ക്ഷേത്രം. ആരവല്ലി പവര്‍തനിരകളുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ പ്രതിഷ്ഠ ഭഗവാന് ആദിനാഥ് ആണ്.
👉 *05. പദവലി ക്ഷേത്രം*
മധ്യപ്രദേശിലെ ചമ്പല്‍ പ്രവശ്യയിലാണ് പഡാവലി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തെ ഏറ്റവും ശില്പാലംകൃതമായ ക്ഷേത്രമാണ് ഇത്. കല്ലില്‍ കൊത്തിയെടുത്ത വളരെ ഡീറ്റയില്‍ ആയിട്ടുള്ള ശില്പങ്ങളാണ് ഈ ക്ഷേത്രത്തിലുള്ളത്. ഇതിന്റെ ശില്പ ഭംഗിയാല്‍ മിനി ഖജുരാഹോ എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്.
👉 [06. ഭോറാംദിയോ ക്ഷേത്രം* ഛത്തീസ്ഗഡിലെ കബീര്‍ധാമിലെ പ്രസിദ്ധമായ ക്ഷേത്രമാണ് ഭോറാംദിയോ ക്ഷേത്രം. അതിമനോഹരമായ ശില്പഭംഗിയുമായി ഖജുരാഹോ ക്ഷേത്രത്തെ ഓര്‍മ്മിക്കുന്നതാണ് ഇവിടുത്തെ ഈ ക്ഷേത്രം. അതുകൊണ്ട് തന്നെ ഛത്തീസ്ഗഢിന്റെ ഖജുരാഹോ എന്നും ഈ ക്ഷേത്രത്തിന് വിളിപ്പേരുണ്ട്.
👉 07. ഖജുരാഹോ ക്ഷേത്രം, മധ്യപ്രദേശ് രതിശില്പങ്ങള്ക്ക് ഏറ്റവും പേരുകേട്ട സ്ഥലമാണ് ഖജുരാഹോ. മധ്യപ്രദേശിലെ ബുന്ദേല്‍ഖണ്ഡിലെ നയനമനോഹരമായ ഒരു ചെറുഗ്രാമമാണ് ഖജുരാഹോ. ലോക പൈതൃക ഭൂപടത്തില്‍ ഇടം നേടിയ ഖജുരാഹോയുടെ അപൂര്‍വ്വതയെന്നത് അവിടുത്തെ ക്ഷേത്രങ്ങളാണ്. ഖജുരാഹോ ടൂറിസം അവിടുത്തെ ക്ഷേത്രങ്ങളെ അസ്പദമാക്കിയാണ്. ചെങ്കല്ലില്‍ നിര്‍മ്മിച്ച, കല്ലില്‍ കൊത്തിയ വിശിഷ്ടവും, വ്യക്തവുമായ കാമത്തിന്റെ ചിത്രണങ്ങളാണ് ഈ ക്ഷേത്രങ്ങളില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത്.
No comments:
Post a Comment