ക്ഷേത്രചൈതന്യ രഹസ്യം
ഭാഗം - 07
ക്ഷേത്ര ദർശനം :-
"യാനിയാനി ച പാപാനി ജന്മാന്തരകൃതാനി ച
താനിതാനി വിനശ്യന്തി പ്രദക്ഷിണ പദേ പദേ"
ജന്മാന്തരങ്ങളായി ഞാൻ എന്തെല്ലാം പാപങ്ങൾ ചെയ്തിട്ടുണ്ടോ, അവയെല്ലാം എൻറെ ഈ പ്രദക്ഷിണം കൊണ്ട് നശിച്ചുപോകേണമേ
പ്രദക്ഷിണമെന്നാൽ ( പ്ര = വളരെ, വർധിച്ച, ദക്ഷിണ = വലതു ഭാഗം, തെക്ക് ) ഗർഭ ഗൃഹത്തിലുള്ള ദേവതയെ തന്റെ വലതു വശം കാണിച്ചു വൃത്താകൃതിയിൽ ഭക്തിയോടു കൂടി നടക്കുന്നതാണ്. പ്രദക്ഷിണം ചെയ്യുമ്പോൾ നമ്മൾ ഈശ്വരനെ നമ്മുടെ ജീവിതത്തിന്റെ തന്നെ മധ്യ ഭാഗത്ത് പ്രതിഷ്ടിക്കുകയാണ് ചെയ്യുന്നത്. പ്രദക്ഷിണം ചെയ്യുന്നത് ഈശ്വരനെ ധ്യാനിച്ച് വേണം ചെയ്യാൻ . തന്നെ സമർപ്പിച്ചു ഭക്തിപൂർവ്വം, കൂപ്പുകൈയോടെ പ്രദക്ഷിണം ചെയ്യുക. ജീവിതം ധർമ മാർഗത്തിൽ കൂടി കൊണ്ട് പോകാൻ ഇത് നമുക്ക് ശക്തി തരുന്നു. എന്താണ് പ്രദക്ഷിണത്തിന്റെ പ്രാധാന്യം? വൃത്തത്തിന്റെ മധ്യ ബിന്ദു പോലെയാണ് ഈശ്വരൻ. നമ്മുടെ ജീവിതത്തിന്റെ മധ്യബിന്ദു, ശ്രോതസ്സ്, സത്തയും ആകണം ഈശ്വരൻ . പ്രദക്ഷിണം ഇത് നമ്മെ ഓർമിപ്പിക്കുന്നു.
ഇങ്ങനെ പ്രദക്ഷിണം കഴിഞ്ഞ് നടയിൽ വരുമ്പോൾ, പൂജക്കായി നട അടച്ചിരിക്കുകയാണെങ്കിൽ ആ പതു പതിനഞ്ചു നിമിഷങ്ങൾ നിശബ്ദമായ പ്രാർത്ഥനക്കും, നാമജപത്തിനും വേണ്ടിയുള്ളതാണ്, ഭക്തിപരവശത്താൽ വളരെ ഉച്ചത്തിൽ വിളിച്ചു നിലവിളികുന്നത് മറ്റു ഭക്തന്മാരുടെ ഏകാഗ്രതക്ക് ഭംഗം വരുത്തുകയാൽ വർജ്ജിക്കുന്നതാണ് ഉത്തമം. ആ സമയത്ത് ക്ഷേത്രവാദ്യങ്ങളും പതിവുള്ള കൊട്ടിപ്പാടിസേവയോ മാത്രമേ ഒരു ശബ്ദമായി അവിടെ ഉണ്ടാവാൻ പാടുള്ളൂ.. കാരണം ഭക്തിവർദ്ധകങ്ങളും താളലയങ്ങളിലൂടെ ഒരു നാദാനുഭൂതി ജനിപ്പിക്കുന്നതുമായ ഏർപ്പാടുകൾ ആയിരിക്കും എന്നതു തന്നെ.. കാരണം ഭക്തിവർദ്ധകങ്ങളും താളലയങ്ങളിലൂടെ ഒരു നാദാനുഭൂതി ജനിപ്പിക്കുന്നതുമായ ഏർപ്പാടുകൾ ആയിരിക്കും എന്നതു തന്നെ. അല്ലാത്ത ശബ്ദങ്ങളെല്ലാം ഒഴിവാക്കി പ്രാർത്ഥനക്കുള്ള സൗകര്യങ്ങൾ ഇവിടെ ഒരുക്കേണ്ടതാണ്.
പൂജകഴിഞ്ഞ് ദീപാരക്കായി നടതുറക്കുമ്പോൾ ആദ്യമായി ശാന്തിക്കാരൻ വന്ന് ശംഖ് തീർത്ഥം ഭക്തജനങ്ങളുടെ മേൽ തളിക്കുകയാണ് ചെയ്യുന്നത്, ഈ തീർത്ഥജലപോഷണം ഒരു മന്ത്രകലശാഭിഷേകത്തിൻ്റെ ഫലമാണ് ചെയ്യുന്നത്. ഇത് ശിരസ്സിൽ സ്വീകരിക്കുമാറ് കുനിഞ്ഞുകൊടുക്കുന്നത് നല്ലതാണ്. മന്ത്രക്ലശാഭിഷേകം സ്വീകരിക്കേണ്ടത് ശിരസ്സിൽ തന്നെയാണ്., എന്നീട്ടാണ് നാം ദേവനെ ദർശിക്കേണ്ടത് ദൈവചൈതന്യം ഈ പ്രോക്ഷണത്തിലൂടെ നമ്മുടെ ഉള്ളിൽ പ്രവേശിക്കുന്നു. ' ശിവോഭൂത്വാ ശിവം യജേൽ" എന്ന തന്ത്ര ശാസ്ത്ര പ്രമാണമനുസരിച്ച് ദേവനെ യാജിക്കുവാൻ നാം യോഗ്യരായി കഴിഞ്ഞു. അതു കഴിഞ്ഞാണ് നാം ദേവനെ ദർശിക്കേണ്ടത് , അല്ലാതെ നടതുറന്നാൽ ഉടൻ തിക്കിതിരക്കി ക്ഷേത്രനടയെ ഒരു ചന്തസ്ഥലമാക്കി അധഃപതിപ്പിക്കുന്നത് ശരിയല്ല. ഉന്തും തള്ളും ഉണ്ടാക്കാതെ എല്ലാവരും സൗകര്യമായി ദേവദർശനം ചെയ്യണം. ശാന്തിക്കാരൻ അകത്ത് ദീപാരാധനയും കർപ്പൂരാധനയും മറ്റും ചെയ്യുന്നത് തൻ്റെ പ്രാണജ്യോതിസ്സ് ദേവനിൽ സമർപ്പിക്കുന്ന്തിൻ്റെ പ്രതീകമാണ്, ആ ഭാവമാണ് ആ സമയത്ത് ഭക്തന്മാരുടെ മുന്നിൽ സ്പുരിക്കേണ്ടത്, കണ്ണുതുറന്ന് മൂല മന്ത്രത്തിൻ്റെ സ്ഥൂലരൂപമായ ദേവവിഗ്രഹത്തെ കൺകുളിൽക്കെ കാണുകയും മനസ്സിലുറപ്പിക്കുകയും തന്ൻ്റെ ജീവനെയും ജീവിതത്തെയും തന്നെ അവിടുത്തെ പാദാരവിന്ദങ്ങളിൽ ലയിപ്പിക്കുകയുമാണ്, ആ സമയത്ത് എല്ലാവരും ചെയ്യേണ്ട ഈ മനസികക്രിയ ശരിക്കും ഒരു യജ്ഞമാണെന്ന് നാം മനസ്സിലാക്കണം. അതിൻ്റെ പ്രതീകമാണ് അഗ്നിരൂപമായ ദീപാരധന....
ഈ സമയത്താണ് വലിയ തിരക്കും ശബ്ദവും സാധാരണ ഉണ്ടാകാറുള്ളത്, ആ സമയത്ത് സാധാരണ ഉണ്ടാകാറുള്ള ശംഖ് നാദം മുഴക്കുകയോ, വലിയമണി അടിക്കുകയോ ചെയ്യുമ്പോൾ ഉണ്ടാകുന്ന നാദം ഓങ്കാരരൂപിയാണ്, അനേകം മണികൾ കൂട്ടിയടിക്കുകയും ആളുകൾ പലനാമങ്ങളും ഉച്ചത്തിൽ നിലവിളിക്കുകയും ചെയ്യുമ്പോൾ , ഈ ഓങ്കാരസ്വരത്തിനു പകരം ശബ്ദവൈകൃതങ്ങൾ മാത്രമേ അവിടെ ഉണ്ടാവൂ. അത്തരത്തിലുള്ള അനുമഞ്ജസസ്വരങ്ങളും അപസ്വരങ്ങളും ( disharmonious sound) വ്യക്തിജീവിതത്തിലും സാമൂഹികജീവിതത്തിലും പൊരുത്തകേടുകൾ മാത്രമേ വരുത്തുകയുള്ളൂ എന്നത് ഒരുശാസ്ത്രീയ സത്യമാണ്, മണിനാദത്തിൻ്റെ ആവർത്തനരൂപത്തിലുള്ള മുഴക്കം ശരിക്കും ദീർഘപ്രണവസ്വരൂപമാണ്, അതിൻ്റെ അന്ത്യമായി നിശബ്ദതയാണ് നാദയോഗികളുടെ ലയസ്ഥാനം, വാസ്തവത്തിൽ ദേവൻ്റെ ഉണ്ടാകുന്ന പ്രകാശവും തൽസമത്തുണ്ടാകുന്ന നാദങ്ങളും യോഗാനുഭൂതികളുടെ ഉദാത്തമണ്ഡലങ്ങളാണ്. ആ പ്രതീകങ്ങൾ ശാസ്ത്രീയമായി ഉപയോഗിച്ച് ഭക്ത്ന്മാരുടെ സാധനയെ ത്വരിതപ്പെടുത്തുകയാണ് ഇവിടെ ചെയ്യുന്നത്. ഭക്തജനങ്ങൾ ഇങ്ങനെയൊരു ഏർപ്പടിന് പൂർണ്ണമായി സഹകരണം കൊടുക്കുന്നത് നന്നായിരിക്കും...
No comments:
Post a Comment