"ഗുരു മുദ്രയും മനസ്സും"
തന്ത്രാരാധനയിൽ ഗുരുവിന്റെ സ്ഥാനം ബ്രഹ്മണ്ഡം എന്ന ചക്രത്തിൽ ആണ്. സാധകന്റെ ശിരസ്സിൽ മദ്ധ്യത്തിൽ ആണ് ഈ ചക്രം സ്ഥിതി ചെയ്യുന്നത്. മനുഷ്യൻ നിമിഷങ്ങൾ കൊണ്ട് ചഞ്ചലപ്പെടുന്ന വൈകാരിക ഭാവം അമിതമുള്ള ഒരു വിഭാഗം ആണ്. മറ്റുള്ളവരിൽ നിന്ന് അപേക്ഷിച്ചു പെട്ടന്ന് റെസ്പോണ്ട് ചെയ്യുന്ന വിഭാഗം മറ്റു ജീവികൾ വല്ലാതെ ആപത്തു വന്നാൽ മാത്രമേ വൈകാരികമായി പ്രതികരിക്കാറുള്ളു അല്ലാത്ത പക്ഷം അവർ അവരവരുടെ ധർമ്മം കൃത്യമായി പാലിച്ചു മിണ്ടാതെ ഇരുന്നു കൊള്ളും. എന്നാൽ മനുഷ്യൻ ഇല്ലാത്ത വിഷയങ്ങളെ ഉണ്ടാക്കി അതിൽ മനോവ്യാധി ചേർക്കുന്ന ആൾക്കാരാണ് ഒരു ടെൻഷൻ ഇല്ലാത്ത അവസ്ഥ മനുഷ്യൻ ഇല്ല എന്ന് വേണം ധരിക്കാൻ ഇനി അഥവാ അങ്ങനെ ടെൻഷൻ ഇല്ലാതെ ഇരുന്നാൽ പിന്നെ അതാണ് മനുഷ്യന്റെ വ്യാധി "എനിക്ക് വ്യാധികൾ ഒന്നുമില്ലല്ലോ" പിന്നെ എന്തെങ്കിലും വ്യാധി ഇല്ലാത്തതാണ് മനുഷ്യന്റെ ആകെ ഉള്ള വ്യാധി എന്ന് അങ്ങനെ ഒരു വ്യാധി ഇല്ലാത്തതു ആണ് പല ആൾക്കാരുടെ വിഷമം അങ്ങനെ പുതിയ വിഷമങ്ങൾ തേടി മനുഷ്യൻ യാത്രയാകും ഇങ്ങനെ എന്തെങ്കിലും വൈകാരികമായി ഉണ്ടായാലേ മനുഷ്യന് ജീവിക്കാൻ പറ്റു ഇന്ന് നമ്മൾ ചിലപ്പോളൊക്കെ പറയാറില്ലേ (പ്രത്യേകിച്ച് മലയാളികൾ) ദുഃഖം ഇല്ലങ്കിൽ പിന്നെ എന്ത് ജീവിതം എന്ന് അത് പോലെ തൊട്ടടുത്ത വീട്ടുകാരൻ ഗുരുവായൂർ തൊഴാൻ പോകുമ്പോൾ കണ്ടുമുട്ടിയാൽ വെറുതെ അങ്ങ് പറഞ്ഞിട്ടെക്കും അല്ല "ശങ്കരേട്ടാ നമ്മുടെ കാര്യവും പുള്ളികാരനോട് ഒന്ന് പറഞ്ഞേക്കണേ" ഇങ്ങനെ വൈകാരികമായ അവസ്ഥയുണ്ടങ്കിൽ മാത്രമേ മനുഷ്യന്റെ നിത്യ ജീവിതം കടന്നു പോകും എന്ന അവസ്ഥ ആയി കഴിഞ്ഞു. ഇങ്ങനെ കടിഞ്ഞാണില്ലാത്ത ദിശ തെറ്റിപ്പായുന്ന കുതിരകൾ ആണ് മനുഷ്യ മനസ്സ് .അത് കൊണ്ടാണ് ഭഗവാൻ വ്യാസ മഹർഷി ഭഗവത് ഗീത സാരോപദേശത്തിൽ ഇപ്രകാരം മനുഷ്യ മനസിനെ ഉപമിച്ചത്...
ആത്മാനാം രഥിനാം വിദ്ധി
ശരീരം രഥമേവ തു
ബുദ്ധി തു സാരഥീം വിദ്ധി
മനപ്രഗ്രഹമേവ ച
ഇന്ദ്രിയാണി ഹയന്യാഹുര്
വിഷായാംസ്തേഷു ഗോചരാന്
ആത്മേന്ദ്രിയ മനോയുക്തം
ഭോക്തേത്യാഹുര് മനീഷണ
കഠോപനിഷത്ത് 1.3.3–4
ശരീരം രഥവും ആത്മാവ് രഥിയും ബുദ്ധി സാരഥിയും കുതിരകള് ഇന്ദ്രിയങ്ങളുമാകുന്നു
ഇങ്ങനെ കടിഞ്ഞാൺ പൊട്ടിയ മനുഷ്യ മനസ്സ് ചില സ്ഥാനങ്ങളിൽ നിർത്തി കൊണ്ട് ജപം ചെയ്താൽ വളരെ എളുപ്പത്തിൽ പടി പടി ആയി മുന്നേറാം എന്ന് മനസിലാക്കിയ മഹർഷീശ്വരന്മാർ ആ സ്ഥാനങ്ങൾ കണ്ടെത്തി അവയെ ചക്രങ്ങൾ എന്ന് പറയുന്നു അനേകം നാഡീ കോശങ്ങൾ സമ്മേളിക്കുന്ന ഒരു തത്വ സമൂഹം ആണ് ചക്രങ്ങൾ ഓരോ ചക്രവും മനുഷ്യന്റെ അവസ്ഥയുമായി ബന്ധപെട്ടു കിടക്കുന്നവയാണ്. ഈ ഒരു ക്രമം തന്നെ ആകുന്നു ബാഹ്യതലത്തിൽ വിഗ്രഹാരാധന സിമ്പോളിക്കൽ ആയ എല്ലാ ആരാധനാക്രമത്തിന്റെ ലക്ഷ്യം ഇത് തന്നെ ആന്തരിക തലത്തിൽ അവ ചക്രങ്ങളുമായി ബന്ധപെട്ടു കിടക്കുന്നു എന്ന് സുവ്യക്തം. ക്ഷേത്ര മാതൃക നോക്കു പ്രതിഷ്ഠ ചെയുന്ന ആവരണ ശരീരം നിർമ്മിക്കുന്നത് ഷഡാധാരം എന്ന ചക്ര സങ്കല്പത്തിൽ ആണ്. ഇപ്രകാരം മനുഷ്യ മനസ്സിനെ ചിലയിടങ്ങളിൽ നിർത്തി സാധന ചെയ്യാൻ ആകുന്നു ഇത്തരം ചക്ര സങ്കൽപ്പങ്ങൾ. ഗുരു മുദ്ര അഥവാ സംഘട്ടന മുദ്ര രണ്ടു കൈകൾ മാനിന്റെ ആകൃതിയിൽ വച്ചത് കാണാം ആ രീതിയെ തന്ത്രത്തിൽ മൃഗ മുദ്ര എന്നാണ് പറയുക മൃഗത്തിന്റെ മുഖം പോലെ ഉള്ളത് കൊണ്ടാണ് അവയെ അപ്രകാരം വിളിക്കുന്നത്. മാൻ മനസ്സിനെ ബോധിപ്പിക്കുന്ന പ്രതീകാത്മകത രൂപം ആണ് അതായത് മനുഷ്യന്റെ മനസ്സിന്റെ വേഗതയെ സൂചിപ്പിക്കുന്ന രൂപം ആണ് മാൻ. മാനിന്റെ വേഗതയിൽ ആണ് മനുഷ്യ മനസ്സ് സഞ്ചരിക്കുക എന്ന് പറയാറ് (ഇപ്പൊ അതിലും വേഗത ഉണ്ട് ) ആ മാനിന്റെ വേഗതയിൽ ഓടുന്ന മനസ്സ് ഗുരു എന്ന ആത്യന്തിക സത്യത്തിന്റെ മുൻപിൽ കീഴടങ്ങുക എന്നാണ് ഗുരുമുദ്രയുടെ തത്വം... വേഗത്തിൽ സഞ്ചരിച്ചവൻ അല്ല ജീവിതത്തിന്റെ ശാശ്വത മൂല്യം അറിഞ്ഞവർ മനസ്സിന്റെ വേഗതയെ പിടിച്ചു നിർത്തി ബോധത്തിന്റെ വേഗത വർധിപ്പിച്ചവൻ ആണ് അവ അറിഞ്ഞത് ...
No comments:
Post a Comment