അനുലോമവിലോമ പ്രാണായാമം (നാഡീശോധനപ്രാണായാമം)
എല്ലാവിധത്തിലുള്ള മാനസികസമ്മര്‍ദ്ദങ്ങളും അകറ്റുന്നതിനും മനസിനെ ശാന്തമാക്കാനും എല്ലാ വിധത്തിലുമുള്ള ക്ഷീണവും അകറ്റാനും ഈ പ്രാണായാമം ചെയ്യുന്നതുകൊണ്ട് സാധിക്കും. പ്രാണശക്തി പ്രവഹിക്കുന്ന അതിസൂഷ്മമായ കുഴലുകളാണ് നാഡികള്‍. നാഡികളിലുണ്ടാകുന്ന തടസങ്ങള്‍ ഇല്ലാതാക്കാന്‍ ഈ പ്രാണായാമം സഹായിക്കുന്നതാണ്. കൂടുതല്‍ സമയം ഈ പ്രാണായാമം ക്ഷമയോടെ ചെയ്യുകയാണെങ്കില്‍ വളരെ പെട്ടെന്നുതന്നെ ശാരീരികവും മാനസികവുമായ ആരോഗ്യം നേടുവാന്‍ നമുക്ക് സാധിക്കും.
ചെയ്യേണ്ട വിധം
പത്മാസനത്തിലോ സിദ്ധാസനത്തിലോ സുഖാസനത്തിലോ ഇരിക്കുക. നട്ടെല്ല് നേരെയാക്കിവേണം ഇരിക്കാന്‍. താഴെയിരിക്കാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ ഏതെങ്കിലും ഇരിപ്പിടത്തില്‍ ഇരുന്നുകൊണ്ട് പ്രാണായാമം അഭ്യസിക്കാവുന്നതാണ്. വലതുകൈ നാസികമുദ്രയില്‍ (ചൂണ്ടുവിരലും മദ്ധ്യവിരലും ഉള്ളിലേക്ക് മടക്കിവയ്ക്കുക.) വച്ചുകൊണ്ട് തള്ളവിരല്‍ കൊണ്ട് വലത്തേമൂക്ക് അടച്ചുപിടിച്ചുകൊണ്ട് ഇടത്തേമൂക്കിന്‍ദ്വാരത്തില്‍കൂടി ശ്വാസം സാവധാനം ഉള്ളിലേക്കെടുത്ത് മോതിരവിരലും ചൂണ്ടുവിരലും ഉപയോഗിച്ച് ഇടതുമൂക്ക് അടച്ചുപിടിച്ചുകൊണ്ട് വലത്തേമൂക്കില്‍നിന്ന് തള്ളവിരല്‍ മാറ്റി വലത്തേമൂ്ക്കിന്‍ദ്വാരത്തില്‍കൂടി സാവധാനത്തില്‍ ശ്വാസം പുറത്തേക്കുവിടുക. അതിനുശേഷം വലത്തേമൂക്കിന്‍ദ്വാരത്തില്‍കൂടി ശ്വാസം ഉള്ളിലേക്കെടുത്ത് ഇടതുമൂക്ക് തുറന്ന് ശ്വാസം പുറത്തേക്ക് വിടുക. ഓരോ തവണം ശ്വാസം എടുക്കുമ്പോഴും വിടുമ്പോഴും മനസില്‍ ഓം എന്ന് ജപിക്കുക. ഈ രീതിയില്‍ ഇരുമൂക്കിലുമായി 12 തവണചെയ്യുക. ക്രമേണ സമയം വര്‍ദ്ധിപ്പി്ച്ച് കഴിയുന്നകഴിയുന്നത്രയും സമയം ചെയ്യാവുന്നതാണ്.
പ്രയോജനങ്ങള്‍
ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നുവാനും മാനസികസമ്മര്‍ദ്ദം അകറ്റാനും കഴിയുന്നു.കഴിഞ്ഞകാലത്തെ ദുഖകരമായ സംഭവങ്ങളെക്കുറിച്ചും ഭാവിയെക്കുറിച്ചുള്ള ഉല്ഖണ്ഠയും ആലോചിച്ചിരിക്കുന്നത് മനസിന്റെ സ്വാഭാവിക പ്രവണതയാണ്. ഇത് മനസിന്റെ ആരോഗ്യത്തിന് ദോഷകരമാണ് ഇത്തരം ചിന്തകളില്‍നിന്നും മനസിനെ വര്‍ത്തമാനകാലത്തിലേക്ക് കൊണ്ടുവരുവാന്‍ പ്രാണായാമം സഹായിക്കുന്നു.ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളെ ഇല്ലാതാക്കാനും. രക്തചംക്രമണം വര്‍ദ്ധിപ്പിക്കാനും നാഡികളിലുണ്ടാകുന്ന തടസങ്ങളെ നീ്ക്കാനും പ്രാണായാമം സഹായിക്കുന്നു.ഉപബോധമനസില്‍ അടിഞ്ഞുകൂടിയിട്ടുള്ള ദോഷകരമായ വിചാരങ്ങളെ ഇല്ലാതാക്കാനും മനസിനെ കൂടുതല്‍ സംതുലിതമാക്കാനും പ്രാണായാമത്തിന് കഴിയും.തലച്ചോറിന്റെ ഇടത് അര്‍ദ്ധഗോളം യുക്തിചിന്തയുടെയും വലത് അര്‍ദ്ധഗോളം സര്‍ഗ്ഗാത്മകമായ കഴിവുകളുടെയും സ്ഥാനമാണ്. ഈ രണ്ടുഭാഗങ്ങളുടെയും പ്രവര്‍ത്തനം ഒരേപോലെ ആരോഗ്യമുള്ളതാക്കാന്‍ നാഡീശോധനപ്രാണായാമം കൊണ്ട് സാധിക്കും.പ്രാണായാമം നാഡികളെ ശുദ്ധീകരിക്കുകയും ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും പ്രാണസഞ്ചാരം ഉറപ്പുവരുത്തുന്നു.ശരീരത്തിനാവശ്യമായ ചൂട് നിലനിര്‍ത്തുന്നു.
അനുലോമവിലോമ പ്രാണായാമം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ശ്വാസം ഉള്ളിലേക്കെടുക്കുമ്പോഴും പുറത്തേക്ക് വിടുമ്പോഴും കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തരുത് വായില്‍ കൂടി ശ്വസിക്കരുത് ഇരുനാസികയിലുമായി സാവധാനത്തിലായിരിക്കണം ശ്വാസോശ്ച്വാസം ചെയ്യേണ്ടത്.
ഭക്ഷണത്തിനുശേഷം നാലുമണിക്കൂറെങ്കിലും കഴിഞ്ഞിട്ടേ യോഗാസനമോ പ്രാണായാമമോ ചെയ്യാവൂ
No comments:
Post a Comment