സൂര്യ വിഭൂതി [മൂന്നാം ഭാഗം]
സൂര്യൻ പരബ്രഹ്മമൂർത്തിയായ ഭഗവാൻ നാരയണൻ തന്നെയാണ്. ഭഗവാൻ നാരായണന്റെ കാരണരൂപമായ വിഷ്ണു തന്നെയാണ് സൂര്യനായി മാറുന്നതും.. ഭഗവാൻ വിഷ്ണുവിന്റെ വിരാട്ട് രൂപത്തിൽ ഒരു ഭാഗത്താണ് നമ്മൂടെ സൗരയൂഥം നിൽക്കുന്നത്. ഇതെല്ലം ഭഗവാന്റെ ഉള്ളീലും ഇതിന്റെയെല്ലാം ഉള്ളിൽ ഭഗവാനുണ്ടെന്നുമുള്ള അദ്വൈത സത്യത്തിന്റെ ഒരു ഉദാഹരണമാത്രമാണ് സൂര്യ വിഭൂതിയിലൂടെ അവതരിക്കുന്നത്. ദ്വാദശാ സൂര്യന്മാർ ദേവൻമാരുടെയും അസുരന്മാരുടെയു അച്ഛനായ കശ്യപനും അമ്മ ദേവന്മാരുടെ മാതാവായ അദിതിയുമാണ്. സകല ചരാചരങ്ങളും ഭഗവാൻ തന്നെയാണെന്ന അമൂല്യമായ സന്ദേശമാണ് ഇവിടെ വ്യക്തമാക്കുന്നത്.
സൂര്യനെ നിരീക്ഷിച്ചു ഗണിച്ചെടുത്ത ഭാരതീയ ജ്യോതിശാസ്ത്രം അത്യന്തം കൃത്യവും സൂക്ഷ്മവുമാണ്. ശാസ്ത്രം സത്യമാണ്. ശാസ്ത്രീയ തത്വങ്ങളെ നിത്യജീവിത സാഹചര്യങ്ങളുമായി താരതമ്യചെയ്തു തെളിയിക്കമ്പോൾ അതിലെ കൃത്യതയെ കണക്കിലെടുത്താണ് നാം അംഗീകരിക്കുന്നത്. പിൽകാലത്തുവന്ന ആധുനികമെന്ന് അവകാശപ്പെടുന്ന അന്ധവിശ്വാസങ്ങളുടെ വക്താക്കൾ ഇത്തരം അമൂല്യങ്ങളായ ശാസ്ത്രശാഖകൾ അന്ധവിശ്വാസമെന്നും അതിനെ മനനം ചെയ്യുവാൻ പാകത്തിനുണ്ടാക്കിയ കഥകളിലെ കാല്പനികതെയെ പരിഹസിച്ചും നാം അറിയാതെ കടത്തിക്കൊണ്ടു പോയി പഠനം നടത്തി അവരുടെതാക്കി മാറ്റാനാണ് ശ്രമിച്ചത്. ഇന്നും ലോകം മുഴുവൻ അംഗീകരിച്ച ജ്യോതിശാസ്ത്രത്തിനും മന്ത്ര തന്ത്ര പഠനങ്ങൾക്കും സർവകലാശാല വേണമെന്നു പറയുമ്പോൾ അതിനെ എതിർക്കുവാൻ ഹിന്ദുക്കളെത്തന്നെ നേരിട്ടിറക്കുന്നതും അവർക്കു സാമ്പത്തിക സഹായം ചെയ്യുന്നതും ഭാരതീയ വേദ, പുരാണ, ഉപനിഷത്ത്... അങ്ങനെയുള്ള ശാസ്ത്ര സത്യങ്ങളുടെ പഠനം യാതൊരു യുക്തിയുമില്ലാത്ത അന്ധമായി ദൈവത്തിനെ "സോപ്പീട്ട്" കാര്യം സാധിക്കാമെന്നും മരിച്ചു കഴിഞ്ഞാൽ അവർക്കു കിട്ടുമെന്നു പറയുന്ന സെക്സ് ടൂറിസ്റ്റ് കേന്ദ്രങ്ങൾ പോലുള്ള സ്വർഗ്ഗമെന്ന വിഢ്ഢിത്തത്തെ പ്രചരിപ്പിക്കുന്നവരാണെന്ന വസ്തുത നാം മനസ്സിലാക്കേണ്ടതായുണ്ട്. മന്ത്രങ്ങളുടെ മാതവ് എന്നറിയപ്പെടുന്ന ഗായത്രീ മന്ത്രം പോലും ഇന്ന് ജർമ്മൻകാർ "പേറ്റന്റ്" രജിസ്റ്റർ ചെയ്തപ്പോൾ മാത്രമാണ് പലരും അതിലെന്തോ ഉണ്ടെന്ന ബോധത്താൽ അതിനെതിരെ കേസ് ഫയൽ ചെയ്യുന്നത്. എന്നാൽ ആയിരക്കണക്കിനും വർഷങ്ങൾക്കു മുമ്പ് ഗ്രീക്കുകാരായ യവനന്മാർ ഭാരതത്തിൽ കൂടിയേറി ഇത്തരം മഹത്തായ ശാസ്ത്രങ്ങൾ പഠിച്ചു അതിന്റെ അമൂല്യഖനികളായ ഭാരതത്തിലേക്ക് കുടിയേറിയപ്പോൾ അതിനെ ഭാരതീയർക്ക് "വിവരം" ഉണ്ടാക്കിത്തരാനായി വന്ന "ആര്യന്മാർ" ആയി നമ്മൂടെ ന്യൂനപക്ഷപ്രീണനത്തിലൂടെ സ്വന്തം അധികാരക്കസേര ഉറപ്പിക്കാൻ നോക്കുന്ന ദേശീയ രാഷ്ട്രീയ നേതാക്കന്മാർ നിയോഗിച്ച "ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പട്ടാള മേധവികളുടെ നേതൃത്തത്തിൽ തയ്യാർ ചെയ്ത "ഇന്ത്യൻ ഹിസ്റ്ററീ" പഠിച്ചാൽ മാത്രമേ നമ്മുടെ കുട്ടികൾക്ക് പരീക്ഷ്യ്ക്കു ജയിക്കുവാൻ കഴിയു. എന്തു വന്നാലും നമ്മുടെ പൂർവ്വികരായ ഭാരതീയരുടെ ബുദ്ധി വൈഭവത്തിന്റെ ജീനുകളും ക്രോമസോമുക്കളുമെല്ലാം നമ്മുക്കിന്നു ലോകത്തിനെ നിയന്ത്രിക്കുന്ന "സോഫ്റ്റ് വെയർ" ബിസിനസ്സിൽ ഒന്നാമതാക്കി നിറുത്തിയിരിക്കുന്ന കാര്യം നമ്മൂടെ സ്വന്തം കഴിവു കൊണ്ട് മാത്രമാണെന്ന് തെറ്റിദ്ധരിക്കരുത്.....
"തത്ത്വമസ്സി" അതു നീ തന്നെയാണ് അഥവ നീയന്വേഷിക്കുന്ന ഞാൻ നീ തന്നെയാണെന്ന സാമ വേദ തത്വം ഇവിടെ അനുസ്മരിച്ചു കൊണ്ട് ഭാഗവതത്തിലെ സൂര്യ വിഭൂതി നിങ്ങൾക്കായി ഞാനിവിടെ കുറിക്കുന്നു.
സൂര്യ വിഭൂതി
"ഏകനായ പരബ്രഹ്മ മൂർത്തിയായ് ഭഗവാനായ്
ഏകനായകൻ വിഷ്ണുവാദിത്യനാകുന്നതും
സർവ്വവേദങ്ങൾ സർവ്വക്രിയകൾ ബഹുവിധം
സർവകാലങ്ങൾ സർവ്വകർമ്മകാരണകർത്താ
കാര്യമായ് ഫലഭേദവസ്തു ഭേദാഗത്താൽ
വേദജ്ഞന്മാരും ബഹുവിധമായ്ച്ചൊല്ലുന്നിതു
സർവ്വകാരണമൂലം സർവദേഹിനമേകം
സർവാത്മായ ഹരി സൂര്യനൊന്നിനെത്തന്നെ
മധ്വാദി മാസം മുതൽ ദ്വാശരൂപനായി
സ്വാദ്ധ്യായാദികളായ ലോകതന്ത്രങ്ങൾക്കയി
ദ്വാദശാത്മാവായ് നിൽക്കും ഭേദങ്ങൾ കേട്ടുകൊൾവിൻ
ആദിയാം മേടം മുതലിക്രമമെന്നും ചൊല്ലാം
മധു മാധവം ശുക്രശുചിയും നഭം പിന്നെ
നഭസ്യം തപം പിന്നെത്തപസ്യം സഹസ്യവും
പുഷ്യവുമിഷമൂർജ്ജമിങ്ങനെ, പന്ത്രണ്ടായ
മേഷാദ്യാദികൾ സൂര്യൻ മുമ്പിനാൽ ധാതാവല്ലോ
ആര്യമാ മിത്രൻ പിന്നെ വരുണനിന്ദ്രൻ താനും
വിവസ്വാൻ പിന്നെ പൂഷാ പാർജ്ജന്യനംശസ്സെന്നും
ഭഗനും ത്വഷ്ടാ വിഷ്ണു ദ്വാദശാർക്കന്മാരിവർ.
അഗസ്ത്യൻ പുലഹനുമത്രിയും വസിഷ്ടനും
അംഗിരസസ്സഥ ഭൃഗു ഗൗതമൻ ക്രതു പിന്നെ
കശ്യപ്യനൂർജ്ജമുനി ബ്രഹ്മാപേതനുമഥ
വിശ്വാമിത്രനുമിവർ മാമുനിവരന്മാരും;
ദ്വാദശമുനിമാരെച്ചൊല്ലിനേൻ മറ്റമുണ്ടു
മാമുനീന്ദ്രന്മാരേറ്റം മുന്നമേയുണ്ടായവർ.
നാഗങ്ങൾ ദേവനാരീഗായകമേളക്കാരും
യോഗമായ് മൂർത്തിവ്യൂഹവിവരം പറഞ്ഞീടാം.
മുൻപിനാൽ മാസം മധുവെന്നതിൽ സൂര്യൻ ധാതാ-
വഗസ്ത്യൻ മുനി കൃതസ്തനിഹേതിയുമിവർ
വാസുകിനാഗം പാട്ടുപാടുവാൻ തംബുരുവും
ഏവമിങ്ങവർ മുമ്പരാകുന്നിതൊന്നാം മാസേ.
പിന്നേതുമാസമതു മാധവമതിൽ സൂര്യാ
നാകുന്നതാര്യമാവു പുലസ്ത്യൻ മുനിയല്ലോ
പുഞ്ജകസ്തലിയും നാരദനും പ്രഹേതിയും
കച്ഛനീരനാം നാഗമിങ്ങനെ സമൂഹങ്ങൾ,
ശുക്ലമാം മാസമതിൽ മിത്രനാകുന്നു സൂര്യൻ
അത്രിയാം മുനി നാഗം തക്ഷകൻ രഥസ്വനൻ
മേനക മുതലായോർ ദേവനാരിമാർ ഹാഹാ-
വായവർ ഗായകനും പൗരുഷേയാദിവ്യൂഹം.
ശുചിമാസത്തിൽ സൂര്യൻ വരുണനെന്നു നാമം
വസിഷ്ടൻ മുനി സഹ്യജനാദി, നർത്തകിയാം
രംഭ, ശുക്രനാം നാഗം ഹൂഹൂവാദികൾ ഗീതം
ഏവമിങ്ങനെ വ്യൂഹം ചിത്രസ്വനനാം മേളം.
നഭോമാസത്തിലിന്ദ്രൻ സൂര്യനംഗിരാവാകും
മുനിയേലാതപത്രൻ നാഗമാം വിശ്വാവസു
പ്രമ്ലോചശ്രോതാ, വര്യരിവരാമന്നു വ്യൂഹം.
നഭമാസംതന്നിൽ വിവസ്വാൻ സൂര്യൻ ഭൃഗു
മുനിയും ശംഖപാലനുഗ്രസേനനും പിന്നെ
സാരണനനുമ്ലോചവ്യാഘ്രനും ചൊന്നമാസേ
ഇത്തരം തപോമാസം തന്നിൽ പൂഷാവു സൂര്യൻ
ഗൗതമൻ മുനി ധനഞ്ജനാഗവും വാതൻ
സുരുചി സുഷേണനും ദേവസ്ത്രീ ഘൃതാചിയും
ഇവർകൾതന്നെയന്നു നടത്തീടുന്നു വ്യൂഹം.
തപസ്യമാസംതിൽ പർജ്ജന്യനല്ലോ സൂര്യൻ
ഭരദ്വാജനും മുനി ക്രതുവൈരാവതനും
വർച്ചസ്സു വിശ്വന്താനും സേനാജിത്തിവരായോ-
രാകുന്നു വ്യൂഹം മുന്നം ചൊല്ലിയമാസത്തിങ്കൽ.
സഹസ്സാം മാസത്തിലങ്കലംശസ്സുതന്നെ സൂര്യൻ
കശ്യപൻ മുനിയുമുർവ്വശിയും വിദ്യുച്ഛത്രു
ഋതസേനനും താർക്ഷ്യൻ പന്നഗം മഹാശംഖൻ
ഇവരാദികൾന്നുവ്യൂഹ കർത്താക്കളല്ലോ
പുഷ്യമാംമാസേ സൂര്യൻ ഭഗനാം സ്ഥൂർജ്ജനൂർണ്ണൻ
അരിഷ്ടനേമി പൂർവ്വചിത്ത്യാദി നർത്തകികൾ
ആയുസ്സുമുനി കാർക്കോടകനുമിവരാദി
പുഷ്യമാസത്തിൽ വ്യൂഹം നടത്തുന്നവരല്ലോ.
ഇഷമാസത്തിൽ ത്വഷ്ടാ സൂര്യനാം ജമദഗ്നി
ബ്രഹ്മാപേതനാം മുനി, ധൃതരാഷ്ട്രനും നാഗം
ശതജിത്തിലോത്തമ കംബലനിവർ വ്യൂഹം
ഊർജ്ജമാസത്തിൽ സൂര്യൻ വിഷ്ണുവാകുന്നു പിന്നെ
വിശ്വാമിത്രനാം മുനി രംഭാദി നർത്തകികൾ
ശാശ്വതൻ സത്യജിത്തും സൂര്യരിവർച്ചെസെന്നിവർ
ഈശ്വരനായ സൂര്യവ്യൂഹമിങ്ങനെയല്ലോ.
ഋഷികൽ വേദമന്ത്രം കൊണ്ടു സേവിച്ചു സൂര്യം
ഗന്ധർവ്വാപ്സരസുകൾ ഗീതൻർത്താദികളും
നാഗങ്ങൾ സൂര്യരഥത്തിനു പാശങ്ങളല്ലോ
ഗ്രാമീണജനം തേരു പൂട്ടുന്ന ജനമല്ലോ
രാക്ഷസർ വണ്ടിതള്ളി നടത്തുന്നവരല്ലോ
സാക്ഷാൽ സ്തുത്യരായറുപതിനായിരമുണ്ട്
ബാലഖില്യന്മാർ സൂര്യൻ തന്നഭിമുഖന്മാരായ്
വാഴ്ത്തി വന്ദിച്ചു സ്തുതിചെത്രയുംമാനന്ദത്താൽ
സേവിച്ചുപോരുന്നതുമിങ്ങനെ കോലാഹലം
ആകുന്നു സൂര്യ തന്റെ ഗമന വ്യൂഹവൃത്തം.
ആദ്യന്തമില്ലാതൊരു ഭഗവാൻ വിഷ്ണു സൂര്യൻ
ഈശ്വരൻ കല്പേ കല്പേയിങ്ങനെ തന്റെ വ്യൂഹാൽ
ലോകത്തെ നയിക്കുന്നു മാമുനിശ്രേഷ്ഠന്മാരേ!
ഏവർക്കും മതമിതു സകലോത്തമമല്ലോ.
കാലത്തും സന്ധ്യയിലും മനുഷ്യർ ദിനേ ദിനേ
ചൊല്ലിയ മാസക്രമം പോലെ ചിത്തത്തിലോർക്ക
സേവിക്ക ചെയ്തീടിലും ദേവതുല്യന്മാരായ്വന്നു.
ദേവകൾ പോലെ സർവ്വദിക്കിലും ഗമിപ്പാനും
സന്ദേഹമില്ലാതെയും വന്നു ബന്ധങ്ങൾ തീർന്നു
നന്നായി ഭവിച്ചീടുമില്ല സംശയമേതും
( ശ്രീമഹാ ഭാഗവതം, ദ്വാദശാസ്കന്ധം, സൂര്യവിഭൂതി )
No comments:
Post a Comment