ബ്രഹ്മം [മൂന്നാം ഭാഗം]
ബ്രഹ്മവും ആത്മാവും രണ്ടാണോ? അതേയെന്നാണ് പുരാണങ്ങളിലൂടെ പറഞ്ഞു തരുന്നത്. രണ്ടും ഒരേ ഒരു ശക്തിയുടെ രണ്ടു ഭാവങ്ങൾ. ബ്രഹ്മം സകല ചരാചരങ്ങളിലും നിറഞ്ഞിരിക്കുമ്പോൾ ആത്മാവ് അചങ്ങളെ ചരങ്ങളായിമാറ്റുകയും ആത്മാവ് വിട്ടു പോകുമ്പോൾ വീണ്ടും അത് അചരമായി മാറുകയും ചെയ്യുന്നു.
എന്താണ് ബ്രഹ്മമെന്ന നിർവ്വചനമാണ് കേനോപനിഷത്തിലൂടെ അഞ്ചാമത്തെ മന്ത്രം മുതൽ പറയുന്നത്.
യന്മനസാ ന മനുതേ യേന ആാ ഹുർമ്മന്നോ മതം
തദേവ ബ്രഹ്മ ത്വം വിദ്ധി നേദം യദിദമുപാസകേ ( കേനോപനിഷത്ത് - മന്ത്രം 5 )
"മനസ്സുകൊണ്ട് അറിയുവാൻ കഴിയാത്തതും, നേരേ മറിച്ച്, മനസ്സിന്റെ മനനശക്തിക്കു ഹേതുവായി അതിലും, കാമം മുതലായ അതിന്റെ പലമാതിരി വൃത്തികളിലും വ്യാപിച്ചിരിക്കുന്നതുമായ ചൈതന്യത്തെ ബ്രഹ്മമെന്നറിയണം. ഉപാധിഭേദത്തോടു കൂടി ഉപാസിക്കപ്പെടാറുള്ളതൊന്നും ബ്രഹ്മമല്ല.
മനസ്സ് എന്നത് അന്ത:കരണമാകുന്നു. ബുദ്ധിയേയും മനസ്സിനേയും ഒരുമിച്ചു ചേർത്താണ് ഇവിടെ മനസ്സെന്നു പറഞ്ഞിരിക്കുത്. മനസ്സ് എന്നാൽ മനനം ചെയ്യുവാനുള്ള കരണം എന്നർത്ഥം. ആ മൻസ് ചക്ഷസു മുതലായ എല്ലാ കരണങ്ങൾക്കും പൊതുവായിട്ടുള്ളതാണ്. അതിന്റെ സഹായം എല്ലാ കരണങ്ങൾക്കും ആവശ്യമാകുന്നു. അത് എല്ലാ വിഷയങ്ങളേയും ഗ്രഹിക്കുകയും ചെയ്യുന്നു. "കാമ: സങ്കല്പോ വിചികിത്സാശ്രദ്ധാ ആശ്രദ്ധാധൃതിർ ഹ്രീർദ്ധീരിത്യേതത്സർവം മന ഏവ" (കാമം, സങ്കല്പം,സംശയം, ശ്രദ്ധ, അശ്രദ്ധ, സന്തോഷം, വിഷാദം, ലജ്ജ,ബുദ്ധി,ഭയം, എന്നിങ്ങനെയുള്ളതെല്ലാം മനസ്സു തന്നെയാകുന്നു എന്നും ശ്രുതിയുണ്ട്. അങ്ങനെയുള്ള മനസ്സു കൊണ്ട്, അതിനും ചൈതന്യം നൽകുന്ന വസ്തുവിനെ സങ്കല്പിക്കുവാനോ നിശ്ചയിക്കുവാനോ സാധിക്കില്ല. എന്തെന്നാൽ അതിനെ നിഅന്ത്രിക്കുന്നത് ആ ചൈതന്യമാകുന്നു. ആ ചൈതന്യം എല്ലാ വിഷയങ്ങളുടെയും അന്തർഭാഗത്ത് ഇരിക്കുന്നതിനാൽ അന്ത:കരണത്തിന്റേയും ആത്മാവാകുന്നു. അതിനാൽ അതിൽ അന്ത:കരണം പ്രവർത്തിക്കുകയില്ല. നേരേ മറിച്ച് ഉള്ളിലിരിക്കുന്ന ചൈതന്യ ജ്യോതിസ്സിനാൽ പ്രകാശിപ്പിക്കപ്പെടുന്നതുകൊണ്ടാണ് മനസ്സിന് മനസ്സിനുള്ള സാമർദ്ധ്യം സിദ്ധിക്കുന്നത്. അതുകൊണ്ട് മനസ്സും പലവിധത്തിലുള്ള അതിന്റെ വൃത്തികളും ആ ബ്രഹ്മത്താൽ വ്യാപ്തമാണെന്ന് ബ്രഹ്മജ്ഞന്മാർ പറയുന്ന്.
'
ന തത് ഭാസയതേ സൂര്യോ, ന ശശാങ്കോ, ന പാവകൾ,
യതഗത്വാ ന നിവർത്തന്തേ തദ്ധാമ പരമ മമ (ശ്രീമദ് ഭഗവത് ഗീത 15: 6 )
"യാതൊന്നിനെ സൂര്യനും ചന്ദ്രനും അഗ്നിയും പ്രകാശിപ്പിക്കുന്നില്ല. യാതൊന്നിനെ പ്രാപിച്ചാൽ പിന്നെ തിരിച്ചുവരുന്നില്ല, അതത്രേ എന്റെ ശ്രേഷ്ഠമായ സ്ഥാനമാകുന്നത്"
ബ്രഹ്മത്തിന്റെ സ്ഥാനം സൂര്യനും ചന്ദ്രനും അഗ്നിയും ഒന്നും പ്രകാശിപ്പിക്കുവാൻ കഴിയുന്നതിനും അപ്പുറവുമാണ്.
സകല ഭൗതികതയുടേയും ആത്മാവിന്റേയുമെല്ലാം അന്ത:സത്തയായി ബ്രഹ്മം നില കൊള്ളുന്നും. ആത്മാവ് ബ്രഹ്മത്തിന്റെ തന്നെ ജീവത്സ്വരൂപമാണ്.
മമൈവാംശോ ജീവലോകേ ജീവഭൂത: സനാതന:
മന:ഷഷ്ഠാനീന്ദ്രീയാണീ പ്രകൃതിസ്ഥാനി കർഷതി (ശ്രീമദ് ഭഗവത് ഗീത 15:7 )
"എന്റെ നിത്യമായ അംശമാണ് ജീവലോകത്തിൽ ജീവനായിട്ട് പ്രകൃതിയിൽ സ്ഥിതിചെയ്യുന്നവയായ ബാഹ്യങ്ങളായ പഞ്ചേന്ദ്രീയങ്ങളെയും "അന്തരിന്ദ്രിയ"മായ മനസ്സിനേയും ആകർഷിക്കുന്നത്."
"കോൺഷ്യസ് മൈൻഡ് - ബോധമനസ്സും" "സബ്കോൺഷ്യസ് മൈൻഡ്- അബോധ മനസ്സ്" ഈ രണ്ടു പ്രതിഭാസങ്ങളൂടെയും വിവിധ പ്രവർത്തന മണ്ഡലങ്ങളാണ്.
തുടരും....
No comments:
Post a Comment