ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

21 March 2018

ശക്താഭിഷേകം

ശക്താഭിഷേകം

കുല മാർഗ പ്രവേശിക എന്നാകുന്നു ശാക്തഭിഷേകത്തിനെ പറയുന്നത് അതായത് ജന്മ ജന്മാന്തര പുണ്യ ത്തിന്റെ ഫലമാകുന്നു ഒരു മനുഷ്യൻ അവനിൽ ഉറങ്ങി കിടക്കുന്ന ആത്മീയ വാസനകളെ  ഉണർത്താൻ ശ്രമിക്കുന്നത്.. നമ്മുടെ വാസനകളെ തിരിച്ചറിയാതെ പോകുന്നത് നമ്മുടെ കർമ്മ പ്രാരാബ്ദങ്ങൾ ആകുന്നു എന്നാൽ ഏതോ ഒരു ജന്മത്തിൽ കുലദേവത പ്രീതി കൊണ്ടോ കുല ഗുരു പ്രീതി കൊണ്ടോ കാലത്തിന്റെ നിശ്ചയം കൊണ്ടോ നമ്മൾ കുല മാർഗത്തിൽ എത്തുന്നത്.അങ്ങനെ കുളമാർഗത്തിൽ എത്തുന്ന ജിജ്ഞാസുവിനെ ഗുരു പൂർവ്വ കൃത്യമായ ശരീരത്തിലും മനസിലും കടന്നു കൂടിയ മാലിന്യങ്ങളെ.. 36 തത്വങ്ങളെ.64 കലകളെ ഗുരുവിന്റെ ആത്മീയോർജ്ജവും കൂടി 64 ഓളം ദ്രവ്യങ്ങൾ ചേർത്ത സുഗന്ധ പൂരിതമായ ജലത്തിൽ കാളിയെ പൂജിച്ചു ശിഷ്യനിൽ അഭിഷേകം ചെയ്യുമ്പോൾ ആ ശിഷ്യൻ പുതിയൊരു ജന്മം എടുക്കുക ആകുന്നു.. അങ്ങനെ മാനസികമായും ശാരീരികമായും ശുദ്ധി വന്നവന് മാത്രമേ ശക്തി കുലത്തിൽ പ്രവേശിക്കാവു. അങ്ങനെ ശക്തി കുലത്തിൽ പ്രവേശിച്ച ശിഷ്യന് ഗുരു ശരീരത്തിൽ കലാന്യാസം തുടങ്ങി ആറു ന്യാസങ്ങൾ ന്യസിച്ചു ശരീരത്തിലെ കോശങ്ങളെ ഉണർത്തുന്നു ആ ഉണർന്നിരിക്കുന്ന കോശങ്ങളിലോട്ടു മന്ത്ര ചൈതന്യം ലയിപ്പിക്കുന്നു. ഇങ്ങനെ ഗുരു കത്തിച്ചു കൊടുക്കുന്ന തിരി മന്ത്രജ്ഞൻ ഉപാസനയിലൂടെ ആ തിരിയിൽ വിലയം പ്രാപിക്കുന്നു.

"ന ഗുരോരധികം  ന ഗുരോരധികം "

No comments:

Post a Comment