ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

21 March 2018

നവരാത്രികൾ

നവരാത്രികൾ

പൊതുവെ കേരളത്തിലും മറ്റു ചില ഇടങ്ങളിലും ശരദ് നവരാത്രി ആകുന്നു ആചരിക്കാറു അത് കൊണ്ട് തന്നെ പലപ്പോഴും മറ്റു നവരാത്രികളെ കുറിച്ചുള്ള അറിവ് കുറവായിട്ടാണ് കാണുന്നത്..

പ്രാമാണികമായും അല്ലാതെയും അനവധി നവരാത്രികൾ ഉണ്ട്.. ഋതു  ഭേദങ്ങൾക്കനുസരിച്ചു നവരാത്രികൾ ഉണ്ട് മത ഭേദമനുസരിച്ചു നവരാത്രികൾ ഉണ്ട്.

പ്രധാനമായും  നവരാത്രികൾ പറയുന്ന ഗ്രന്ഥങ്ങൾ കാർത്യായനി, ഉഗ്രചണ്ഡ, ഭദ്ര കാളി തന്ത്രങ്ങൾ ആകുന്നു.

യഥാർത്ഥത്തിൽ ആറു നവരാത്രികൾ ഉണ്ടെങ്കിലും മൂന്നെണ്ണമേ ഇപ്പോൾ ആഘോഷിക്കപ്പെടുന്നുള്ളൂ.

ശരത് നവരാത്രി
💧💧💧💧💧💧💧💧💧
ശൈത്യത്തിന്റെ ആരംഭമായ ശരത് ഋതുവിലാണ് (സെപ്റ്റംബർ‌-ഒക്ടോബർ) ശരത് നവരാത്രി ആഘോഷിക്കുന്നത്. മഹാ നവരാത്രി എന്നും പേരുണ്ട്. ദുർഗാ ദേവിമഹിഷാസുരനെ വധിച്ചതിന്റെ ഓർമയിക്കാണ് ഇത് ആഘോഷിക്കുന്നത്. ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ആഘോഷിക്കപ്പെടുന്നുണ്ടെങ്കിലും കിഴക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലുമാണ് ഇതിന് കൂടുതൽ പ്രാധാന്യമുള്ളത്. വടക്കേ ഇന്ത്യയിൽ ചിലർ ബന്ദാസുര വധത്തിന്റെ ഓർമയിലാണ് ശരത് നവരാത്രി ആഘോഷിക്കുന്നത്.

വസന്ത നവരാത്രി
💧💧💧💧💧💧💧💧💧
വേനലിന്റെ ആരംഭമായ വസന്ത ഋതുവിലാണ് (മാർച്ച്-ഏപ്രിൽ) വസന്ത നവരാത്രി ഉത്സവം. വടക്കേ ഇന്ത്യയിലാണ് ഇത് ആഘോഷിക്കപ്പെടുന്നത്.

ആഷാഢ നവരാത്രി
💧💧💧💧💧💧💧💧💧
ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലാണ് അശാത നവരാത്രി ആഘോഷിക്കുന്നത്. വരാഹിയുടെ ഉപാസകന്മാർക്ക് അഥവാ അനുയായികൾക്ക് വളരെ പ്രധാനപ്പെട്ടതാണ് ഈ ആഘോഷം. ദേവി മാഹാത്മ്യത്തിലെ ഏഴ് മാതൃകമാരിൽ ഒരാളാണ് വരാഹി. ഹിമാചൽ പ്രദേശിൽ ഗുഹ്യ നവരാത്രി എന്നാണിതിന് പേര്.

കൂടാതെ തന്നെ ഉഗ്ര ചണ്ഡ തന്ത്ര പ്രകാരം നവ ചണ്ഡ ഭാവ നവരാത്രി ഉണ്ട്.

"ഉഗ്ര ചണ്ഡ കല്പ: (സപ്തമ പടലത്തിൽ )

ഉഗ്ര ചണ്ഡ തന്ത്ര പ്രകാരം ഉള്ള നവരാത്രി ദേവതകൾ

1}രുദ്ര ചണ്ഡ
2}പ്രചണ്ഡ
3}ചൻഡോഗ്ര
4}ചണ്ഡ നായിക
5}ചണ്ഡ
6}ചണ്ഡവതി
7}ചണ്ഡ രൂപ
8}അതി ചണ്ഡ
9}ഉഗ്ര ചണ്ഡികാ
10}മഹാ ചണ്ഡികാ

ഈ വിധി ഉഗ്ര ചണ്ഡ തന്ത്രത്തിൽ ഇപ്രകാരം നവരാത്രികളിൽ പൂജിക്കാൻ പറയുന്നു

സ്കന്ദ നവരാത്രി
ഗണപത്യ നവരാത്രി
വൈഷ്ണവ നവരാത്രി
ശൈവ നവരാത്രി
സൗര നവരാത്രി
മാധ്വ സമ്പ്രതായ നവരാത്രി
ദുർഗാ  ഭേദ നവരാത്രി
ദത്താത്രേയ നവരാത്രി
ഇങ്ങനെ നിരവധി നവരാത്രികൾ ഉണ്ട്. അതാത് കുല ഭേദങ്ങൾ അറിഞ്ഞു ആചരിക്കുക.

No comments:

Post a Comment