ഉപദേശ കഥ അഗ്നി സ്വരൂപൻ
അന്നത്തെ സന്ധ്യാവന്ദനം കഴിഞ്ഞു് ശിഷ്യന്മാർ ഗുരുവിനു ചുറ്റും കൂടിയിരിക്കയാണ്. ഗുരു ഓരോരുത്തരോടും വിശേഷങ്ങൾ തിരക്കി.കൂട്ടത്തിലൊരു ശിഷ്യൻ എഴുന്നേറ്റു ഗുരുവിനെ വണങ്ങിക്കൊണ്ടു പറഞ്ഞു "ഭഗവൻ ഈ നാട്ടിലെ അറിയപ്പെടുന്ന ഒരു വേശ്യയുണ്ടല്ലോ അവർ എന്നെ ഒരു മാസം കൂടെത്താമസിക്കാൻ ക്ഷണിച്ചിരിക്കുന്നു."
"അതിനെന്താ ഒരാൾ ക്ഷണിച്ചതല്ലേ നീ തീർച്ചയായും പോണം" ഗുരു ചിരിച്ചു കൊണ്ട് പറഞ്ഞു.
ഇതു കേട്ട് മറ്റു ശിഷ്യന്മാർ ഞെട്ടി! സർവ്വം മായയാണന്നു പറയുന്ന ഗുരു നേർവഴി പറഞ്ഞു കൊടുക്കുന്നതിനു പകരം ശിഷ്യനെയിതാ തെറ്റിലേക്ക് നയിക്കുന്നു. ഒരു പിറുപിറുക്കൽ ശബ്ദം ശിഷ്യന്മാരുടെ ഇടയിൽ വ്യാപിച്ചു. അവരിൽ ഒരുവൻ എണീറ്റ് ഗുരുവിനോടു ചോദിച്ചു:
"
"ആചാര്യാ അങ്ങ് അവളോടൊപ്പം ഇതുപോലെ കഴിയാൻ എന്നെയും അനുവദിക്കുമോ?"
ഇല്ല ...! പെട്ടെന്നായിരുന്നു ഗുരുവിന്റെ മറുപടി -
"കാരണം നിന്നെയവൾ ക്ഷണിച്ചിട്ടില്ലല്ലോ."
പിന്നെ ആരും ഒന്നും പറഞ്ഞില്ല. വേശ്യ യോടൊപ്പം കഴിയാൻ അനുവാദം കിട്ടിയ ശിഷ്യൻ തന്റെ ഭാണ്ഡവും മുറുക്കി അങ്ങോട്ടു നടന്നു. ശിഷ്യന്മാരിൽ ചിലർ കൊതിയോടെയും മറ്റു ചിലർ ആശങ്കയോടെയും അയാളുടെ യാത്ര നോക്കി നിന്നു.' അവളോടൊപ്പം കഴിയുന്ന അവന് കൺട്രോളു കിട്ടുമോ? മഹാപാപത്തിൽ വീഴില്ലേ എന്നൊക്കെചിലർ സന്ദേഹിച്ചു.
കൃത്യം ഒരു മാസം കഴിഞ്ഞതിന്റെ പിറ്റേന്നു' വേശ്യയുടെ ആതിഥ്യം സ്വീകരിച്ചു പോയ ശിഷ്യൻ മടങ്ങി വന്നു., ഒപ്പം ആ സ്ത്രീയുമുണ്ടായിരുന്നു.അവർ ഗുരുവിനെ നമസ്കരിച്ചു''....!മറ്റു ശിഷ്യന്മാർ നോക്കുമ്പോൾ ആ വേശ്യയും കാഷായം ധരിച്ച് സന്യാസിനിയായി
രിക്കുന്നു.!ഗുരു അവരെ രണ്ടു പേരെയും സ്വീകരിക്കുകയും ആ സ്ത്രീയെ സന്യാസി സംഘത്തിൽ ചേർക്കുകയും ചെയ്തു.
നോക്കൂ ! പുരാണത്തിൽ സ്പർശനമണിയെന്നൊരു രത്നത്തെക്കുറച്ചു പറയുന്നുണ്ട്... ആ രത്നം സ്പർശിക്കുന്നതെല്ലാം രത്നങ്ങളായിത്തീരുമത്രേ!
ഈ ശിഷ്യനും അങ്ങനെയുള്ള ഒരു സ്പർശനമണിയാണ്. അയാൾ ഒരു മാസം വേശ്യയോടൊത്തു പാർത്തപ്പോൾ ചീത്തയായില്ല പകരം അവരെ നേർവഴിയിലേക്ക് നയിച്ചു ' ജലത്തിൽ മാലിന്യം വീണാൽ ജലം അശുദ്ധമാകും' എന്നാൽ അഗ്നിയിൽ എന്തു വീണാലും അത് ശുദ്ധമാകും. അതു കൊണ്ടാകാം ഈശ്വരനെ അഗ്നി സ്വരൂപൻ എന്നു വിളിക്കുന്നത്. തന്നോടു ചേരുന്ന എന്തിനേയും നന്മയിലേക്കു നയിക്കുന്നവനാണ് ശ്രേഷ്ഠൻ! അഗ്നി സ്വരൂപൻ!
No comments:
Post a Comment