വിശ്വാമിത്രന്റെ യാഗരക്ഷയെന്തെന്നു ആത്മീയമായി നോക്കാം
വിശ്വാമിത്രൻ എന്നാൽ വിശ്വത്തിന്റെ സൂര്യൻ /കൂട്ടുകാരൻ . അപ്പോൾ ലോക ത്തിന്റെ രക്ഷയാണ് വിശ്വാമിത്ര യാഗരക്ഷ കൊണ്ടുദ്ധേശിക്കുന്നത് .അതും അമാവാസി തോറും മാരീച സുബാഹുക്കൾ നടത്തുന്ന രക്തംകൊണ്ടുള്ള അശുദ്ധമാക്കൽ .. അപ്പോൾ പിതൃ കർമം എന്തെന്ന് ആദ്യം മനസ്സിലാക്കണം...
അമത്തിൽ വസിക്കുന്നത്. അമമെന്നാൽ ഇരുട്ടെന്നര്ഥമുണ്ട്. അപ്പോൾ ഇരുട്ടിൽ വസിക്കുന്നത് അജ്ഞാനം. എന്തെന്നാൽ ഒന്നും തിരിയാൻ ഇരുട്ടിൽ സാധ്യമല്ലല്ലോ. വെളിച്ചമുണ്ടെങ്കിൽ സാധ്യവുമാണ്. ആവെളിച്ചമാണ് ലോകത്തിലെ സൂര്യനായി പറയുന്ന വിശ്വാമിത്രൻ. യാഗം എന്ന വെളിച്ചമുണ്ടാക്കുന്ന (അറിവുണ്ടാക്കുന്ന) ആപ്രവർത്തിക്കു എതിരാണ് മാരീചനും സുബാഹുവും. അതായത് മാരീചനെന്നാൽ മാരിയിൽ കുടികൊള്ളുന്ന / മറഞ്ഞു നിൽക്കുന്ന ശക്തി, സുബാഹുവെന്നത് നല്ല പ്രവർത്തികൾ / നേരിട്ടുനിന്ന പ്രവർത്തി. നേരിട്ടുനില്കുന്നവനാണ് സുബാഹുവെങ്കിലും മറഞ്ഞു നില്കുന്നവനെ കൂട്ടു കൂടി ജ്ഞാനം പകർന്നു നൽകുന്നതിനെ ഇല്ലാതാക്കുന്ന പ്രവർത്തിയെയാണ് ദോഷമായിക്കാണുന്നത്. അതിൽ നേരിട്ടു വന്ന സുബാഹു കൊല്ലപ്പെടുന്നു/ഇല്ലാതാക്കുന്നു. തുടർന്നു രാമബാണം ( ജ്ഞാന ബാണം) മറഞ്ഞു നിൽക്കുന്ന മാരീചനെ കൊല്ലാൻ തുടങ്ങുമ്പോൾ ഭക്തനായി മാറുന്നു. കാപട്യമില്ലാതാകുന്നു .
അതായത് ചതിയന്മാരുടെ കൂടെ കൂടിയാൽ നല്ലവരും വേഗം നശിപ്പിക്കപ്പെടുമെന്ന സത്യം കാണിക്കുന്നു. പക്ഷെ ചതിയന്മാർ മാപ്പു ചോദിച്ചു ജീവിക്കാൻ ശ്രമിക്കുമെന്നർത്ഥം. ഇങ്ങിനെ ആത്മവിദ്യയും ഭൗതിക വിദ്യയും ഒരുമിച്ചു പഠിപ്പിക്കുന്നതാണ് ഇതിഹാസങ്ങൾ. അതാണ് രാമായണത്തെ ആധ്യാത്മരാമായണമെന്നു പറയുന്നത്.
അത് പോലെ മഹാഭാരതവും. മ എന്നാൽ ഭൂമിയുടെ ഒരു ബീജാക്ഷരമായും ,ഹ. എന്നതിനെ ആകാശത്തിന്റെ ബീജാക്ഷരമായും എടുത്താൽ മഹാഭാരതമെന്നാല് ഭൂമിയും (മ)/ശരീരം, ആകാശം /മനസ്സ് (ഹ ), ഭ എന്നാൽ ഭഗം/ബുദ്ധി, ര എന്നാൽ അഗ്നി/ ജീവ തത്ത്വം, തം എന്നാൽ യോജിക്കുന്നത്. അതായത് ഭൂമിയും, ആകാശവും, ഭൗതികതയും, ആത്മീയതയും കുടി യോജിക്കുന്നത് മഹാ ഭാരതം എന്ന ഇതിഹാസം. ഇതെല്ലം ഭൗതികമായും താത്വികമായും ഇവിടെ നടന്നതും നടന്നുവരുന്നതും തന്നെയാണ് എന്നർത്ഥം.
No comments:
Post a Comment