ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

22 March 2018

യജുർവ്വേദ സംഹിതയിലെ ഇന്ദ്രൻ

യജുർവ്വേദ സംഹിതയിലെ ഇന്ദ്രൻ

യജുർവ്വേദ സംഹിത മൂന്നാം അദ്ധ്യായം 34-ആം മന്ത്രം ശ്രദ്ധിക്കുക
കദാചന സ്തരീരസി നേന്ദ്ര സശ്ചസി ദാശുഷേ ഉപോപേന്നു മഘവൻ ഭൂയ ഇന്നു തേ ദാനം ദേവസ്യ പൃച്യതേ
           
അർത്ഥം
അല്ലയോ ഇന്ദ്ര ഒരു യാജ്ഞികനേയും നീ ദ്രോഹിക്കുന്നില്ലല്ലോ എന്നാൽ നീ സഹായിക്കുകയാണ് ചെയ്യുന്നത്. എെശ്വര്യത്തിന്റെ പതിയായ ഇന്ദ്ര, യജ്ഞകർത്താവിന് നീ നൽകുന്ന എെശ്വര്യം നാൾ തോറും വർദ്ധിക്കട്ടെ. ഈ സവിതാവിന്റെ പാപനാശക വീര്യത്തെ ഞങ്ങൾ ധ്യാനിക്കുന്നു. ആ സവിതാവ് ഞങ്ങളുടെ ബുദ്ധിയേയും കർമ്മത്തേയും സത്കർമ്മോന്മുഖമാക്കട്ടെ...

വിശകലനം
വേദത്തിൽ ദേവത എന്ന് കാണും ഈ മന്ത്രത്തിൽ ലീനമായ വിഷയം ഏതോ അതാണ് ദേവത എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന്റെ ദ്രഷ്ടാവ് മധുച്ഛന്ദസ്സ് ആണ് ഇതിലെ വൃത്തം അതായത് ഛന്ദസ്സ് പഥ്യാഗായത്രിയാണ്. ഇതിലെ വിഷയം എെശ്വര്യമാണ്. എെശ്വര്യത്തിന്റെ പതി എന്നാണ് ഇന്ദ്രശബ്ദത്തിന് അർത്ഥം കൊടുത്തിരിക്കുന്നത്. എെശ്വര്യ ദേവതയുടെ പതി ആരെന്ന് പുരാണവും വ്യക്തമാക്കുന്നു. എെശ്വര്യദേവതയായ ലക്ഷ്മീ ദേവിയുടെ പതി മഹാവിഷ്ണുവാണല്ലോ... അപ്പോൾ ആന്തരികമായി വിഷ്ണുവിനെ ആണ് ഇവിടെ സ്തുതിക്കുന്നത്. യജ്ഞ കർത്താവിന് ആരാണ് അതിന്റെ ഫലം നൽകുന്നത് എന്നും എന്താണ് യജ്ഞം എന്നും ഭഗവാൻ ഗീതയിൽ വ്യക്തമാക്കുന്നു.

ഒരുകാര്യം വ്യക്തമാണ്. വേദം വായിച്ച് അർത്ഥം ഗ്രഹിക്കാൻ പാകത്തിലുള്ള ഒരു ഗൈഡ് പോലെ ഇതിഹാസപുരാണങ്ങൾ നമ്മുടെ മുന്നിൽ നിൽക്കുന്നു. ഭാരതീയ സനാതനധർമ്മ വ്യവസ്ഥിതിയിലെ സകല ഗ്രന്ഥങ്ങളും വേദ പഠനത്തിന് ആവശ്യമായ മെറ്റീരിയലുകൾ തരുന്നവയാണ്. അപ്പോൾ ഒരു ഗൈഡ് എടുത്ത് പൊക്കിക്കാണിച്ച് ഇതല്ല പാഠപുസ്തകം എന്നു പറയുന്ന പോലെയാണ് വേദമാണ് ആധികാരികമായ ഗ്രന്ഥം എന്ന് പറയുന്നത്. അതായത് പാഠ പുസ്തകത്തിലെ സംശയങ്ങൾ ഗൈഡ് തീർക്കുന്നത് പോലെ വേദ സംശയങ്ങൾ പുരാണ ഉപനിഷത്ത്ക്കളും ഇതിഹാസങ്ങളും തീർക്കുന്നു. ഒരു യജ്ഞമായി സംശയരഹിതമായി യുക്തിപൂർവ്വം ചിന്തിക്കണം എന്നേ ഉള്ളൂ...! ഈ സവിതാവിന്റെ പാപനാശക വീര്യത്തെ ഞങ്ങൾ ധ്യാനിക്കുന്നു എന്ന് പറയുന്നു. സകല പാപങ്ങളേയും നശിപ്പിക്കുന്നത് നാരായണ മന്ത്രമാണ് എന്ന് എല്ലാവർക്കും അറിയാം. അപ്പോൾ ആ പാപനാശകവീര്യമായ നാരായണ മന്ത്രം ആരുടെ വീര്യമാണ്? സവിതാവിന്റെ. അപ്പോൾ ഇവിടെ ഉദ്ദേശിച്ച സവിതാവ് ആരാണ്? സവിതാവ് എന്നാൽ സൂര്യൻ അഥവാ ആദിത്യൻ. ദ്വാദശാദിത്യന്മാരിൽ ആരുടെ വീര്യമാണ് പാപനാശകമായ നാരായണ മന്ത്രം? മഹാ വിഷ്ണുവിന്റെ. അപ്പോൾ ഇന്ദ്രനെന്നും സൂര്യനെന്നും ഇവിടെ കൽപ്പിച്ചത് മഹാവിഷ്ണുവിനെ ആണെന്ന് വ്യക്തം.

No comments:

Post a Comment