ലക്ഷ്മി ദുർഗ്ഗ സരസ്വതി
ലക്ഷ്മി:
ഹൈന്ദവപുരാണങ്ങളിൽ മഹാവിഷ്ണുവിന്റെ പത്നിയാണ് ലക്ഷ്മി.
ഐശ്വര്യത്തിന്റെ ദേവതയായി ലക്ഷ്മിയെ കണക്കാക്കുന്നു. കയ്യിൽ താമരപ്പൂ പിടിച്ചിരിക്കുന്നതും അഭയ വരദ മുദ്രകളോടുകൂടിയതാണ് രൂപം. ശ്രീ എന്നും തമിഴിൽ തിരുമകൾ എന്നും വിളിക്കപ്പെടുന്ന ലക്ഷ്മി, പാലാഴിമഥനത്തിൽ പൊന്തിവന്ന ദിവ്യ വസ്തുക്കളിൽ ഒന്നാണ് ലക്ഷ്മി ദുർഗാ പൂജയിൽ ബംഗാളിൽ, ലക്ഷ്മിയെ ദുർഗയുടെ മകളായി കരുതുന്നു.
പ്രാർത്ഥനാ ശ്ലോകം
നമസ്തേസ്തു മഹാമായേ
ശ്രീ പീഠേ സുരപൂജിതേ!
ശംഖചക്രഗദാഹസ്തേ
മഹാലക്ഷ്മി നമോസ്തുതേ!
സരസ്വതി :
വിദ്യാദേവിയാണ് സരസ്വതി
മൂന്നു ദേവതമാരിൽ ആദ്യത്തെ ദേവിയാണ് സരസ്വതി.
ലക്ഷ്മി, ദുർഗ്ഗ എന്നീ ദേവിമാരാണ് മറ്റ് രണ്ടുപേർ. പല ഭാവങ്ങളിലിരിക്കുന്ന ദേവീ സങ്കല്പങ്ങളുണ്ട്, ഇവയിൽ ശാന്ത ഭാവങ്ങളോട് കൂടിയ ദേവിയാണ് സരസ്വതീ ദേവി.
സരസ്വതിദേവിയെ ‘ജ്ഞാന’ ശക്തിയായും ലക്ഷ്മി ദേവിയെ ‘ക്രിയ’ ശക്തിയായും ദുർഗ്ഗാ ദേവിയെ ഇച്ഛയുടെ ശക്തിയുമായാണ് കരുതുന്നത്.
ജ്ഞാന ശക്തികൾ എന്തെന്നാൽ, അറിവ്, സംഗീതം, ക്രിയാത്മകത തുടങ്ങിയവയുടെ ദേവിയായും സങ്കല്പിച്ചു പോരുന്നു.
വേദങ്ങളുടെ അമ്മ എന്ന വിശേഷണവും ഉണ്ട്. സൃഷ്ടാവ് ബ്രഹ്മാവാണെങ്കിലും, ബുദ്ധി നൽകുന്നത് സരസ്വതി ആണെന്ന വിശ്വാസവുമുണ്ട്.
വാക്ക് ദേവതയായും സരസ്വതിയെ കണക്കാക്കുന്നു.
ഒരു കയ്യിൽ വേദങ്ങളും, മറ്റൊരു കയ്യിൽ അറിവിന്റെ അടയാളമായ താമരയും, മറ്റ് രണ്ടു കൈകളിൽ സംഗീതത്തിന്റെ സൂചകമായ വീണയും കാണാം. ശ്വേതവസ്ത്രധാരിയായ സരസ്വതി ഇതിലൂടെ സമാധാനത്തിന്റെയും പരിശുദ്ധിയുടെയും അടയാളങ്ങൾ കാണിക്കുന്നു. വാഹനമായി അരയന്നവും ഉപയോഗിക്കുന്നു.
പ്രാർത്ഥനാ ശ്ലോകം
സരസ്വതി നമസ്തുഭ്യം
വരദേ കാമ ജ്ഞനരൂപിണീ
വിദ്യാരംഭം കരിഷ്യാമീ
സിദ്ധിർ ഭവതുമേ സദാ
ദുർഗ്ഗ :
ഹൈന്ദവവിശ്വാസമനുസരിച്ച് ശിവപത്നിയായ ശ്രീപാർവ്വതിയുടെ രൗദ്ര രൂപമാണ് ദുർഗ്ഗാദേവി.
സിംഹത്തിന്റെ പുറത്ത് സഞ്ചരിക്കുന്നതും പതിനാറ് കൈകൾ ഉള്ളതുമായ ദുർഗാദേവി മഹിഷാസുരനെ വധിക്കാൻ വേണ്ടിയാണ് അവതരിച്ചത്.
പ്രാർത്ഥനാ ശ്ലോകം
സർവ്വമംഗല മംഗല്യേ
ശിവേ സർവാർത്ഥ സാധികേ
ശരണ്യേ ത്രയംബികേ ഗൗരീ
നാരായണി നമോസ്തുതേ
No comments:
Post a Comment