🔱 ക്ഷേത്രസങ്കല്പത്തിന് ആധാരം
ഭാഗം 1
🔱 ക്ഷേത്രാരാധനയുടെ അടിസ്ഥാന പ്രമാണം
ഈശ്വരന് രണ്ട് ഭാവങ്ങളുണ്ട്. നിഷ്കള ഭാവവും സകളഭാവവും. നിഷ്കള ഭാവത്തിന്റെ സ്വരൂപംശുദ്ധമായ ആനന്ദവും, ജ്ഞാനവും ആണ്. സ്ഥലകാല പരിധികളില്ലാത്തതും സാദൃശ്യമില്ലാത്തതുമായ രാഗദ്വേഷാദികളോ കോപമോ, സഹതാപമോ, ഒന്നും ഇല്ലാത്ത അത്യന്തം ശുദ്ധമായ രജസ്സിനും തമസ്സിനും സ്ഥാനമില്ലാത്ത സത്വഗുണമാണ് അത്. അമൂർത്തമായ ഈ ഭാവം കേവലം തത്ത്വജ്ഞാനികളായ ഋഷിമാർക്ക് മാത്രം സമീപിക്കാൻ കഴിയുന്ന ഒന്നാണ്
സകള ഭാവത്തിൽ ഭഗവാൻ കുറേ കൂടി ഭൗതിക സാഹചര്യങ്ങളിലേക്ക് ഇറങ്ങി വരുന്നു. പ്രാർത്ഥിക്കുന്നവരുടെ മുമ്പിൽ എപ്പോഴും സാന്നിദ്ധ്യം ചെയ്യുകയും, അവർ ആവശ്യപ്പെടാത്ത ആഗ്രഹങ്ങൾ പോലും ദാനം ചെയ്യുകയും തികഞ്ഞ പരമാനന്ദത്തേയും മുക്തിയേയും നൽകി അനുഗ്രഹിക്കുകയും ചെയ്യുന്നു. ഈ ഭാവം സാധാരണക്കാർക്ക് കുറേ കൂടി എളുപ്പത്തിൽ പ്രാപ്യമാണ്. സകള ഭാവത്തിലുള്ള ഈശ്വരാരാധനയുടെ പ്രായോഗിക ശാസ്ത്ര ഗ്രന്ഥങ്ങളാണ് ആഗമങ്ങൾ. ഇവയാണ് ക്ഷേത്രാരാധനയുടെ അടിസ്ഥാന പ്രമാണം.
No comments:
Post a Comment