🔱 ക്ഷേത്രസങ്കല്പത്തിന് ആധാരം
ഭാഗം 6
ശിവൻ, വിഷ്ണു, എന്നിങ്ങനെ വേറിട്ടറിയപ്പെടുന്നവരെല്ലാം തന്നെ ഒരേ പരമാത്മാവിന്റെ വ്യത്യസ്ഥ ഭാവങ്ങൾ മാത്രമാണെന്ന് ആഗമങ്ങൾ ഉദ്ഘോഷിക്കുന്നു. നാമങ്ങളിലും, സംബോധനകളിലും മാത്രം അവർ വ്യത്യസ്ഥരായിയിക്കുന്നു. പ്രതിഷ്ഠാ സമയത്ത് ചെയ്യുന്ന പ്രാർത്ഥന ശ്രദ്ധിക്കുക
ത്വമേവ പരമാശക്തിഃ
ത്വമേവാസനധാരികാ
ദേവായജ്ഞാ ത്വയാ ദേവീ
സ്ഥാതവ്യമിഹ സർവ്വദാ,
സ്ഥിതം ചരാചരം യസ്യാം
രത്നാനാം നിധിരവ്യയഃ
സാത്വം ബ്രഹ്മശിലാരൂപാ
തിഷ്ഠാത്ര ധരണീസ്ഥിരം
ആവാഹന സമയത്തെ ഒരു പ്രാർത്ഥനാ മന്ത്രം നോക്കുക
ലോകാനുഗ്രഹഹേത്വർത്ഥം
സ്ഥിരീഭവസുഖായനഃ
സാന്നിദ്ധ്യഞ്ച തഥാദേവ
പ്രത്യഹം പരിവർദ്ധയ
മാഭൂൽ പ്രജാവിരോധോസ്മിൻ
യജമാനസ്സമൃദ്ധ്യതാം .
സഭൂപാലം തഥാരാഷ്ട്രം
സർവ്വോപദ്രവവർജ്ജിതം
ക്ഷേമേണ വൃദ്ധിമതുലാം
സുഖമക്ഷയമശ്നുതാം
പൂജാംഗൃഹാണസതതം
മാമുദ്ധര നമോസ്തുതേ.
പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഈശ്വരനോട് ഈ ജനപഥത്തിന്റെ ക്ഷേമത്തിനായി ഈ അർച്ചിക്കുന്ന ബിംബത്തിൽ വന്നു സാന്നിദ്ധ്യം കൊണ്ടാലും എന്ന് പ്രാർത്ഥിക്കയാണ് ആചാര്യൻ ചെയ്യുന്നത്.
No comments:
Post a Comment