കര്‍മ്മഫലം കര്‍മ്മത്തിലല്ല
കര്‍മ്മഫലം കര്‍മ്മത്തിലല്ല, ആ കര്‍മ്മത്തിന്റെ കൂടെത്തന്നെയാണ്. ഒരാള്‍ അയാളുടെ മകളെ ആലിംഗനം ചെയ്യുന്നു, അതേപോലെ അയാളുടെ പത്നിയേയും ആലിംഗനം ചെയ്യുന്നു. കര്‍മ്മം എന്ന തലത്തില്‍ രണ്ടുകര്മ്മങ്ങളും ഒരേ കര്‍മ്മം തന്നെ, എന്നാല്‍ രണ്ടും ഒരേ മാനസിക നിലയില്‍ നിന്നുകൊണ്ടാണ് ചെയ്യുന്നതെങ്കില്‍, ഒന്ന് ധര്‍മ്മവും മറ്റേത് അധര്‍മ്മവുമായി തീരുന്നു.
അതുകൊണ്ട് കര്‍മ്മങ്ങള്‍ ചെയ്യുന്നത് ശരീരമോ ഇന്ദ്രിയങ്ങളോ ഒന്നുമല്ല, മനസ്സാണ് കര്‍മ്മങ്ങള്‍ ചെയ്യുന്നത്. കര്‍മ്മം ചെയ്യുന്ന സമയത്ത്, എന്താണോ കര്‍ത്താവിന്റെ മാനസിക അവസ്ഥ, അതിനനുസരിച്ച് കര്‍മ്മഫലങ്ങള്‍ മാറി മറിയുന്നു.
മനസ്സിന്റെ ഭാവനയ്ക്കാണ് പ്രാധാന്യം, അല്ലാതെ കര്‍മ്മത്തിനല്ല പ്രാധാന്യം.
ഓരോ സ്ര്ഷ്ടിയും സംഹാരത്തിനുള്ളതാണ്. ഓരോ സംഹാരവും സ്ര്ഷ്ടിയാണ്. സംഹാരം എന്നാല്‍ പാപത്തെ നശിപ്പിക്കുക എന്ന്. പാപനാശനത്താല് പുതിയ സ്ര്ഷ്ടി ഉണ്ടാവുകയല്ല മറിച്ച് ഉള്ളത് പരിണമിക്കുകയാണ് ചെയ്യുന്നത്.
No comments:
Post a Comment