ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

22 March 2017

കിരാതമൂർത്തി

കിരാതമൂർത്തിയായ മഹദേവൻ

പരബ്രഹ്മസ്വരൂപിയായ ശ്രീ പരമേശ്വരൻ ശിഷ്ട്നിഗ്രഹത്തിനും ദുഷ്ട്നിഗ്രഹത്തിനും വേണ്ടി നാനവതരങ്ങൾ സ്വീകരിച്ചിട്ടുണ്ട് . അവ സകാരരൂപത്തിലും നിരാകാരരൂപത്തിലും ഉൾപെടുന്നു. നിരാകരരൂപത്തിലുള്ള ജ്യോതിർ ലിംഗങ്ങളിൽ കൂടിയാണ് അനേകം ഭക്തർക്ക് ഭഗവാൻ ദർശനസൗഭാഗ്യം അനുഭവഭേദ്യമായിട്ടുള്ളത്.സകാരരൂപത്തിലും ഭഗവാൻ ദർശനം നൽകിയിട്ടുണ്ട്. ശിവപുരാണത്തിലെ ‘ശതരുദ്രസംഹിത’യിൽ സകാരരൂപത്തിലുള്ള അവതാരങ്ങളെ പ്രകീർത്തിച്ചിരിക്കുന്നു. അവയിൽ പ്രധാന പെട്ട ഒന്നാണ് ‘കിരാതാവതാരം’. അർജ്ജുനന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ട് കിരാതമൂർത്തിയെ കുറിച്ച് ശ്രീ വ്യസൻ ശിവപുരാണത്തിലും മഹാഭരതത്തിലും വർണ്ണിച്ചിട്ടുണ്ട്. അവതാരവർണനയിൽ രണ്ടു കൃതികളിലും അൽപം വ്യത്യാസമുണ്ട്. ശിവപുരാണത്തിൽ കിരാതമൂർത്തിയായ ശിവഭഗവാൻ തന്റെ സേവകന്മാരായ ഭൂതഗണങ്ങളോടപ്പമാണ് അർജ്ജുന സവിധത്തിൽ എത്തുന്നത്. ഭൂതഗണങ്ങളും കിരാതവേഷധാരികളാണ്. എന്നാൽ മഹാഭരതത്തിലാകട്ടെ കിരാതമൂർത്തിയായ ഭഗവാൻ ദേവീ സമേതനായാണ് ഭക്താനുഗ്രഹത്തിനു പ്രത്യക്ഷപ്പെടുന്നത്. ശിവനോടപ്പം ശക്തിയും ഉണ്ടല്ലോ അതുകൊണ്ടായിരിക്കാം.പുരാണകർത്തവായ ശ്രീ വ്യസൻ ശിവപുരാണത്തിൽ ദേവീ സാന്നിദ്ധ്യം പ്രത്യേകം പരമർശിക്കതിരുന്നത്.

‘നീലകണ്ഠ് നമസ്തേ ഽ തു
സദ്യോജാതായ വൈ നമഃ
വൃക്ഷധ്വജ നമസ്തേഽതു
വമഭാഗേ ഗിരിജായ ച.”
തന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ട ശങ്കരഭഗവാനെ ദേവിയോടപ്പം ആണ് അർജ്ജുനൻ സ്തുതിക്കുന്നത്.
ശ്രീ പരമേശ്വരൻ പാർവ്വതി സമേതനായി കാട്ടാളനും കാട്ടാളത്തിയായും വേഷം ധരിച്ച് അർജ്ജുനനെ പരീക്ഷിച്ച് ഉള്ളിലുള്ള ഗർവ്വം തീർത്ത് ദിവ്യാസത്രവും വരവും നൽകി അനുഗ്രഹിച്ച ശേഷം കിരാത രൂപികളായി തന്നെ കുറെനാൾ കാട്ടിൽ ക്രീഡിച്ചു നടന്നു. ആ സമയത്ത് ജനിച്ച പുത്രനാണ് ‘വേട്ടയ്ക്കൊരു മകൻ’.

കിരാതം കഥ

വേട്ടയ്ക്കിറങ്ങിയ കുമാരന് അനേകം അസുരന്മാരേയും ദുഷ്ടമൃഗങ്ങളേയും സംഹരിച്ചു. കുമാരന്റെ ശരവര്ഷത്താല് മുനിമാര്ക്കും ദേവന്മാര്ക്കും മുറിവേറ്റു. ദേവാദികള് പരാതിയുമായി ശിവനെ സമീപിച്ചു.
ബാലകന്റെ ലീലകളായികണ്ടു ക്ഷമിക്കാന് ശിവന് നിര്ദ്ദേശിച്ചു. ഒടുവില് ദേവകളുടെ ആവശ്യ പ്രകാരം മഹാവിഷ്ണു ഒരു വൃദ്ധകിരാതന്റെ രൂപം സ്വീകരിച്ച് കുമാരനെ സമീപിച്ചു. ശക്തിയേറിയതും സ്വര്ണ്ണനിര്മ്മിതവുമായ ഒരുചുരിക വൃദ്ധന്റെ കയ്യില് ഉണ്ടായിരുന്നു.
ചുരികയില് ആകൃഷ്ടനായ വേട്ടയ്ക്കൊരുമകന് അതു തനിക്ക് നല്കണമെന്ന് വൃദ്ധനോട് അപേക്ഷിച്ചു. മറ്റുള്ളവരെ ഉപദ്രവിക്കാതെ സം രക്ഷകനായിരുന്നാല് ചുരികതരാംഎന്നായിരുന്നു വൃദ്ധന്റെ മറുപടി. അതുസമ്മതിച്ച കൈരാതരുദ്രി ചുരിക ഏറ്റുവാങ്ങി ശിവന്റേയും വിഷ്ണുവിന്റേയും നിര്ദ്ദേശമനുസരിച്ച് ഉത്തരകേരളത്തിലെ ബാലുശ്ശേരിയിലെത്തി കേരള സംരക്ഷകനായി വാണു എന്നാണ് ഐതിഹ്യം.

“വീരശ്രീരംഗഭൂമിഃ കരധൃതവിലസച്ചാപബാണഃ കലാപീ
യുദ്ധാസൃഗ്ഭൂഷിതാംഗോ രണവിജയപടുഃ പീതകൗശേയവാസാഃ
ഭക്താനാമിഷ്ടദായീ ജലധരപടലശ്യാമളശ്മശ്രുജാലഃ
പായാന്നഃ പാര്വ്വതീശപ്രിയതനയ വപുഃശക്തിമാന്യഃശിവോന”
” ശ്രീ പരമേശ്വരൻ പാർവ്വതീസമേതനായി കാട്ടാളവേഷത്തിൽ ജനിച്ച ദിവ്യസന്താനമാണ് വേട്ടയ്ക്കൊരുമകൻ. വേട്ടയ്ക്കരൻ, വേട്ടയ്ക്കൊരുമകൻ, വേട്ടയ്ക്കര സ്വമി. , കിരാതമൂർത്തി, എന്നിങ്ങനെയെല്ലാം ഈ ദേവനെ വിശേഷിപ്പിച്ച് കാണാറുണ്ട്.
വേട്ടയ്ക്കൊരുമകൻ പൊതുവെ ശാന്തശീലനായി കാണപ്പെടുന്നുവെങ്കിലും ക്ഷിപ്രകോപിയായിട്ടാണ് മിക്കവാറും കണക്കാക്കുന്നത്.

വലതുകയ്യിൽ ചുരികയും, ഇടതുകയ്യിൽ അമ്പും വില്ലും ധരിച്ചും, മഞ്ഞപ്പട്ടുടുത്തവനായും, മുടിയിൽ മയിൽപ്പീലി അണിഞ്ഞവനായും, കാർമ്മേഘവർണ്ണമാർന്നവനായും, നല്ലകറുപ്പുനിറമാർന്ന താടിയോടുകൂടിയവനായും, യുദ്ധഭൂമിയിൽ ശത്രുക്കളെ സംഹരിക്കുന്നവനായും, ഭക്തരെ സംരക്ഷിക്കുന്നവനായും, വേട്ടയ്ക്കൊരുമകൻ നിലകൊള്ളുന്നു….

No comments:

Post a Comment