ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

3 December 2016

എന്ത് കൊണ്ട് ചാർവ്വാക ദർശനം നിരീശ്വരവാദമല്ല ?

എന്ത് കൊണ്ട് ചാർവ്വാക ദർശനം നിരീശ്വരവാദമല്ല ?

ഒന്നാമത് ചർവാകൻ എന്ന ഒരു വ്യക്തി ജീവിച്ചിരുന്നിട്ടില്ല ജീവിച്ചിരുന്നതിന് വ്യക്തമായി തെളിവില്ല മാത്രമല്ല ചാർവ്വാക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ബൃഹസ്പതി ആണെന്നാണ് പറയുന്നത്. ബൃഹസ്പതി ശുക്രാചാര്യരുടെ വേഷമെടുത്ത് ശുക്രാചാര്യർ ഇല്ലാത്ത സമയത്ത് പോകുകയും അസുരന്മാർക്ക് ചില ഉപദേശങ്ങൾ നൽകുകയും ചെയ്തു അത് അസുരന്മാരുടെ ദോഷത്തിന് വേണ്ടിയായിരുന്നു. അവർക്ക് ഇഷ്ടപ്പെട്ട രീതിയിൽ ഉപദേശിച്ചത് കാരണം അതായത് ചാരുവായ വാക്കുകൾ ഉച്ചരിക്കുന്നവൻ ചാർവ്വാകൻ ആ സിദ്ധാന്തം പ്രശസ്തമായി എന്നാൽ പ്രത്യക്ഷത്തിൽ നിരീശ്വരമാണ് എന്ന് തോന്നുമെങ്കിലും അതിൽ തികച്ചും ശാസ്ത്രമാണ് ഉള്ളത്  പ്രത്യക്ഷത്തിൽ വിശ്വസിക്കുക. അതിലെ വിശ്വസിക്കാവൂ. ഇതാണ് പറയുന്നത്. അതായത് ആദ്യം പ്രകൃതിയിൽ വിശ്വസിക്കുക പ്രകൃതിയിലെ ഓരോ കാര്യവും നമ്മളിൽ ഇതെങ്ങിനെ? എന്ത്കൊണ്ട്? ആരാണ് ഉത്തരവാദി? എന്നീ ചോദ്യങ്ങൾ ഉണർത്തും അപ്പോൾ പ്രത്യക്ഷത്തിൽ വിശ്വസിച്ചാലേ അപ്രത്യക്ഷമായതിനെ കണ്ടു പിടിക്കാൻ പറ്റൂ അപ്പോൾ ഇതെങ്ങിനെ നിരീശ്വരവാദമാകും?ഈശ്വരൻ പ്രത്യക്ഷമല്ലാത്തതിനാൽ പ്രത്യക്ഷത്തിൽ വിശ്വസിക്കാൻ പറഞ്ഞപ്പോൾ നിരീശ്വരവാദമാണെന്ന് അസുരന്മാർ കരുതി അതെ സ്വഭാവമുള്ളവരും പിൽക്കാലത്ത് ഭാരതത്തിൽ വേരൂന്നിയ ജാതീയ സമ്പ്രദായം ഈ നിരീശ്വരവാദം പരക്കാൻ കാരണമായി. ഇന്ന് പോലീസുകാർ ഒരു ക്രൈം നടന്നാൽ പ്രത്യക്ഷത്തിൽ കാണുന്നതാണല്ലോ FIR ആയി എടുക്കുന്നത്? അതിലൂടെ യഥാർത്ഥ പ്രതിയെ കണ്ടെത്താനാകുന്നു അപ്പോൾ പ്രത്യക്ഷ പ്രകൃതിയിൽ വിശ്വസിച്ചാലേ അപ്രത്യക്ഷ മായ ചൈതന്യത്തെ കണ്ടു പിടിക്കാനാകൂ അതിനാൽ ചാർവ്വാക സിദ്ധാന്തം നിരീശ്വരവാദമല്ല.

No comments:

Post a Comment