ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

1 December 2016

പേടി വരുമ്പോൾ

പേടി വരുമ്പോൾ

അർജുനൻ  ഫൽഗുനൻ പാർത്ഥൻ വിജയനും വിശ്രുതമായവൻ പിന്നെ കിരീടിയും, ശ്വേതാശ്വനെന്നും ധനഞ്ജയൻ ജിഷ്ണുവും ഭീതിഹരൻ സവ്യസാജി ബീഭത്സവും
പത്തുനാമങ്ങളും ഭക്ത്യാ ജപിക്കിലോ
നിത്യാഭയങ്ങളകന്നുപോം നിശ്ചയം.

പൂർവ്വജന്മത്തിൽ കൃഷ്ണാർജുനന്മാർ ഏകോദരസഹോദരങ്ങളായിരുന്നു.

നരനാനാരായണമഹർഷിമാർ. നരമഹർഷി അർജുനനായും നാരായണമഹർഷി ശ്രീകൃഷ്ണനായും ജന്മമെടുത്തു.കുരുക്ഷേത്രയുദ്ധത്തിൽ ശ്രീകൃഷ്ണൻ പാർത്ഥന്റെ സാരഥിയായി.

ഇനി ഈ പത്തുനാമങ്ങൾ അർജുനന്റെതാണെന്നും അവയുടെ അർത്ഥവും ചുരുക്കിപറയാം.

അർജ്ജുനൻ:
അർജ്ജുനത്തിനർത്ഥം വെളുത്ത നിറം,അർജുനവ്രിക്ഷത്തെപോലെ അതുല്യവും ദുർലഭവുമായ നിറമുള്ളവൻ.

ഫൻഗുനൻ:
ഫാൽഗുനമാസത്തിൽ ഫൽഗുനി നക്ഷത്രത്തിൽ(ഉത്രം)ജനിച്ചതിനാൽ ഫൽഗുനൻ.

പാർത്ഥൻ:
മാതാവ് കുന്തിക്ക് പൃഥ എന്നും പേരുണ്ട് ,പൃഥയുടെ പുത്രൻ പാർത്ഥൻ.

വിജയൻ:
യുദ്ധത്തിൽ അവസാനം വരേയുദ്ധം ചെയ്യും ജയിക്കാതെ മടങ്ങാറില്ല.

കിരീടി:
ദേവലോകത്തുചെന്ന് അസുരന്മാരുമായുള്ള യുദ്ധം ജയിച്ചപ്പോൾ ഭംഗിയുള്ള ഒരുകിരീടംഅർജ്ജുനനെ ദേവേന്ദ്രൻ ചൂടിച്ചു.അന്നുമുതൽ കിരീടിയായി.

ശ്വേതാശ്വൻ:
യുദ്ധത്തിനുള്ളതേരിൽ സ്വർണ്ണക്കോപ്പുള്ള വെളുത്ത കുതിരകളെ പൂട്ടുന്നതുകൊണ്ട് ശ്വേതാശ്വൻ(ശ്വേതവാഹനൻ എന്നും പറയും.

ധനഞ്ജയൻ:
യുധിഷ്ടിരന്റെ രാജസുയയാഗത്തിനുവേണ്ടി ധാരാളം ധനം ശേഖരിച്ചതിനാൽ ധനഞ്ജയൻ.(ധനത്തിൽ ആ ഗ്രഹമില്ലാത്തതിനാലും)

ജിഷ്ണു:
എപ്പോഴും വികാരങ്ങളെ നിയന്ത്രിക്കും,കോപിച്ചാൽ ഭയങ്കരനാകും.

സവ്യസാചി:
ഗാണ്ഡീവത്തിൽ ഒരേസമയം രണ്ടുകൈകൊണ്ടും ഒരുപോലെ അസ്തൃം പ്രയോഗിക്കുവാൻ കഴിവുള്ളവൻ.

ബീഭത്സ:
യുദ്ധത്തിൽ ബീഭത്സകർമങ്ങൾ ചെയ്യില്ല.
ഉത്തരന് അർജുനന്റെ                                       പത്ത്നാമങ്ങൾ പറഞ്ഞുകൊടുത്തത് നമ്മൾ പേടി വരുമ്പോൾ ഇന്നും ചൊല്ലുന്നു.

No comments:

Post a Comment