"ലക്ഷം പാപം ഗുരോഹന്തി"
എന്നാണ് ജ്യോതിഷപ്രമാണം. ജാതകത്തിലെ പല ദോഷങ്ങളും വ്യാഴത്തിന് അകറ്റാന്‍ കഴിയും എന്ന് വ്യക്തമാണ്.
സ൪വ്വ ഗ്രഹങ്ങളുടേയും ദോഷം പരിഹരിക്കുവാന്‍ കഴിവുള്ള വ്യാഴത്തിന്റെ രത്നമാണ് മഞ്ഞ പുഷ്യരാഗം. മഞ്ഞ പുഷ്യരാഗത്തിന്റെ ഇംഗ്ലീഷ് നാമം "യെല്ലോ സഫയ൪" എന്നാണ്. ഗോള്‍ഡന്‍ ടോപ്പാസ് എന്ന പേരില്‍ സാധാരണയായി വിലകുറഞ്ഞ് കിട്ടുന്ന കല്ലുകള്‍ യഥാ൪ത്ഥ മഞ്ഞ പുഷ്യരാഗമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാല്‍ ഗോള്‍ഡന്‍ ടോപ്പാസ് ഇതിന്റെ ഉപരത്നമായി ഉപയോഗിക്കാവുന്ന രത്നമാണ്. മഞ്ഞ പുഷ്യരാഗം ഭാരതത്തില്‍ ഹിമാലയാത്തിന്റെ പ്രാന്തപ്രദേശങ്ങളിലും, ബ്രസീല്‍, മെക്സിക്കോ, ഇറാന് തുടങ്ങിയ വിദേശരാജ്യങ്ങളിലും ലഭിക്കുന്നു.
ജ്യോതിഷപ്രകാരം ദു൪ബ്ബലനായിരിക്കുന്ന വ്യാഴത്തെ അനുകൂലനാക്കുവാനും, അതുവഴി നല്ല ഫലങ്ങള്‍ അനുഭവിക്കാനുമാണ് മഞ്ഞ പുഷ്യരാഗരത്നം സാധാരണയായി ധരിക്കുന്നത്. മഞ്ഞ പുഷ്യരാഗത്തെപ്പറ്റി പഠിക്കുമ്പോള്‍ വ്യാഴത്തെ സംബന്ധിക്കുന്ന ചില വിഷയങ്ങള്‍ കൂടി നാം അറിയേണ്ടതുണ്ട്.
സൗരയുധത്തിലെ ഏറ്റവും വലിയ ഗ്രഹമാണ് വ്യാഴം, പുഷ്യരാഗത്തിന്റെ നിറമായ മഞ്ഞ നിറം തന്നെയാണ് വ്യാഴത്തിനുള്ളത്. സൗരയുധത്തിന് പുറത്തുനിന്ന് നോക്കുന്നവ൪ക്ക് വ്യാഴം ഈ സൗരയുധത്തിന്റെ കേന്ദ്രമാണോ എന്ന് തോന്നിയേക്കാം എന്ന് ശാസ്ത്രജ്ഞന്മാ൪ അഭിപ്രായപ്പെടുന്നു.
മഞ്ഞ പുഷ്യരാഗം ധരിച്ചാലുള്ള ഗുണങ്ങള്‍
ഗുല്മരോഗം, ആന്ത്രരോഗം, ജ്വരം, ശോകം, മോഹം, കഫജാതരോഗങ്ങള്, ക൪ണ്ണരോഗം, പ്രമേഹം, ദേവസ്വത്ത് അപഹരിച്ചതുകൊണ്ട് വരുന്ന രോഗങ്ങള്‍, വിദ്വജ്ജനശാപം കൊണ്ടുള്ള രോഗങ്ങള്‍, കിന്നരന്മാ൪, യക്ഷന്മാ൪, വിദ്യാധരന്മാ൪, ദേവന്മാ൪, സ൪പ്പങ്ങള്‍ ഇവരുടെ ശാപം കൊണ്ടുവരുന്ന രോഗങ്ങള്‍, ശ്രീകൃഷ്ണനെ നിന്ദിച്ചതുകൊണ്ടുവരുന്ന രോഗങ്ങള്‍.
ഈ രോഗങ്ങള്‍ക്ക് പ്രതിവിധിയായും, ഈ രോഗങ്ങള്‍ ഉണ്ടാകാതെയിരിക്കുവാനും, മഞ്ഞ പുഷ്യരാഗം എന്ന രത്നം ശരീരത്തില്‍ അണിയുന്നത് ഉത്തമമായിരിക്കും. വ്യാഴത്തിന്റെ ദോഷഫലങ്ങളെ നി൪ത്തുകയും, വ്യാഴത്തിന്റെ ഗുണഫലങ്ങളെ വ൪ദ്ധിപ്പിക്കുകയുമാണ് മഞ്ഞ പുഷ്യരാഗം എന്ന രത്നം ചെയ്യുന്നത്.
അലുമീനിയത്തിന്റെ ചില ഓക്സൈഡുകളില്‍ നിന്നാണ് മഞ്ഞ പുഷ്യരാഗം രത്നം ഉണ്ടാകുന്നത്. ഇതിന്റെ കാഠിന്യം 9. സ്പെസഫിക് ഗ്രാവിറ്റി 4.03.
പുഷ്യരാഗത്തിന് ചതു൪വ൪ണ്ണ്യം കല്പ്പിച്ചുനല്കിയിട്ടുണ്ട്. ബ്രാഹ്മണ ജാതിയില്‍പ്പെട്ട പുഷ്യരാഗം വെള്ളനിറത്തിലും. ക്ഷത്രിയ ജാതിയില്പ്പെട്ടവ റോസ് നിറത്തിലും, വൈശ്യ ജാതിയില്‍പ്പെട്ട പുഷ്യരാഗം മഞ്ഞ നിറത്തിലും, ശൂദ്രജാതിയില്പ്പെട്ടവ കറുപ്പുനിറത്തിലും, വിഭജിക്കപ്പെട്ടിരിക്കുന്നു.
വ്യാഴത്തിന്റെ ദോഷങ്ങള്‍ അകറ്റാന്‍ ഉപയോഗിക്കുന്ന പുഷ്യരാഗം മഞ്ഞനിറത്തിലുള്ളത് മാത്രമാണ്. മഞ്ഞ പുഷ്യരാഗം ധരിക്കുന്ന വ്യക്തിയ്ക്ക് ധനം, ഐശ്വര്യം, ബുദ്ധിശക്തി, കീ൪ത്തി, ആള്‍ബലം, സന്താനസൗഭാഗ്യം എന്നിവയുണ്ടാകും. വിവാഹതടസ്സം ഉള്ള പെണ്‍കുട്ടികള്‍ മഞ്ഞ പുഷ്യരാഗം രത്നം ധരിച്ചാല്‍ വിവാഹം പെട്ടന്ന് നടക്കുമെന്ന് പറയപ്പെടുന്നു. മഞ്ഞപുഷ്യരാഗം ഔഷധമായും ഉപയോഗിക്കപ്പെടുന്നു.
മഞ്ഞ പുഷ്യരാഗം ധരിക്കണമെന്ന് ഉറച്ചുകഴിഞ്ഞാല്‍ അത് അംഗീകൃത വ്യാപാരികളില്‍ നിന്ന് മാത്രം വാങ്ങിക്കുക. ദോഷഫലം ഒരിക്കലും ചെയ്യുകയില്ലായെന്ന് ഒരു ജ്യോതിഷിയുടെ ഉറപ്പ് ലഭിച്ചതിനുശേഷം മാത്രമേ മഞ്ഞ പുഷ്യരാഗം ധരിക്കാവു. രത്നങ്ങള്‍ക്ക് പൊതുവേ ക്ഷിപ്രഫലദാന ശേഷിയുണ്ട്.
പലതരം ആഭരണമായി രത്നം ധരിക്കുമെങ്കിലും മോതിരങ്ങള്‍ക്കാണ് കൂടുതല്‍ ഫലദാന ശേഷിയുള്ളത്. ദോഷഫലങ്ങള്‍ ഉണ്ടോയെന്ന് അറിയാന്‍ പതിനാല് ദിവസം മഞ്ഞ പുഷ്യരാഗ രത്നം അതേ നിറത്തിലുള്ള (മഞ്ഞ നിറത്തിലുള്ള) പട്ടുതുണിയില്‍ പൊതിഞ്ഞ് കൈയില്‍ കെട്ടിനോക്കി പരീക്ഷിക്കുന്നത് ഉത്തമമായിരിക്കും. പതിനാല് ദിവസത്തിനകം ഗുണഫലങ്ങള്‍ അനുഭവപ്പെടുന്നു എങ്കില്‍ മഞ്ഞ പുഷ്യരാഗം രത്നം ധരിക്കുവാന്‍ തീ൪ച്ചപ്പെടുത്താം.
മോതിരത്തില്‍ ധരിക്കുന്ന മഞ്ഞ പുഷ്യരാഗത്തിന് 3 കാരറ്റിനു മുകളില്‍ ഭാരം ഉണ്ടായിരിക്കണം. മഞ്ഞ പുഷ്യരാഗം രത്നം വ്യാഴാഴ്ചയോ വ്യാഴത്തിന്റെ നക്ഷത്രമായ പുണ൪തം, വിശാഖം, പുരോരുട്ടാതി ഇവയിലൊന്ന് വരുന്ന ദിവസമോ വ്യാഴഹോരയിലോ സ്വ൪ണ്ണമോതിരത്തില് ഘടിപ്പിക്കണം. മഞ്ഞ പുഷ്യരാഗം രത്നം ത്വക്കിനെ സ്പ൪ശിക്കത്തക്കവിധം മോതിരത്തിന്റെ കീഴ്ഭാഗം തുറന്നിരിക്കണം. മഞ്ഞ പട്ടുവിരിച്ച പീഠത്തില്‍, വ്യാഴത്തിന്റെ യന്ത്രത്തിന് മുമ്പില്‍ വെച്ച് മന്ത്രം ജപിച്ച് ശക്തിപക൪ന്ന് ഷോഡശോപചാരപൂജ നടത്തി മോതിരം വലതുകൈയിലെ മോതിരവിരലില്‍ ധരിക്കണം. മഞ്ഞ പുഷ്യരാഗം ധരിച്ചവ൪, ഗോമേദകം, വൈഡൂര്യം, ഇന്ദ്രനീലം, മരതകം, വജ്രം, എന്നീ രത്നങ്ങള്‍ ധരിക്കുവാന്‍ പാടില്ല.
മഞ്ഞ പുഷ്യരാഗത്തിന്റെ ശക്തി നല്‍കാനുള്ള കഴിവ് 4 വ൪ഷം 3 മാസം 18 ദിവസം നീണ്ടുനില്‍ക്കും. അതിനു ശേഷം, പുതിയ മഞ്ഞ പുഷ്യരാഗം ധരിക്കുക. പഴയ മോതിരം ആ൪ക്കെങ്കിലും ദാനം കൊടുക്കുകയോ പൂജാമുറിയില്‍ സൂക്ഷിക്കുകയോ ചെയ്യാം.
No comments:
Post a Comment