ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 September 2016

കു​ടു​മ​

കു​ടു​മ​

ഒരുകാലത്ത് ഹൈന്ദവരിലെ എല്ലാ ജാതി വിഭാഗക്കാര്‍ക്കും കുടുമ എന്നത് നിര്‍ബന്ധമായിരുന്നു. ഇതുവയ്ക്കാതിരുന്നാല്‍ അത് ആചാരലോപവുമായിരുന്നു.
നെറ്റിയുടെ മുകളില്‍ രോമം തുടങ്ങുന്ന സ്ഥലത്തുനിന്ന് മേല്‍പ്പോട്ട് നാലുവിരല്‍ സ്ഥലം വിട്ടതിനുശേഷം നാലുവിരല്‍ വ്യാസത്തിലാണ് മലയാളിക്ക് കുടുമ പറഞ്ഞിരുന്നത്. ‘ശിഖ’ എന്നും ഇതിനെ വിളിച്ചിരുന്നു. ജാതി ഭേദം അനുസരിച്ച് കുടുമയുടെ ആകൃതിക്കും സ്ഥാനത്തിനും മാറ്റമുണ്ടായിരുന്നു. കഷണ്ടി കയറിയാല്‍ ഇടതു വശത്തുനിന്നോ വലതുവശത്തുനിന്നോ രോമം വളര്‍ത്തി കുടുമ വയ്ക്കണം.
കഷണ്ടി വര്‍ദ്ധിക്കുന്നിടത്തോളം ഇത് ഇടത്തോട്ടും വലത്തോട്ടും നീങ്ങി ചെവിവരെ ചെന്നെത്തും. തമിഴ് ബ്രാഹ്മണര്‍ക്ക് പിന്നിലാണ് കുടുമയെങ്കില്‍ എമ്പ്രാന്മാര്‍ക്ക് നെറ്റിയില്‍ നിന്നും എട്ടുവിരലോ നീക്കി എട്ടുവിരല്‍ വ്യാസത്തിലാണ് കുടുമവയ്ക്കുന്നത്.
കുടുമ അഴിച്ചിടാന്‍ പാടില്ല. അഥവാ അഴിക്കുകയോ ചെയ്താല്‍ അത് അശുദ്ധിയായി കണക്കാക്കും. ഈ അശുദ്ധിക്ക് കാലുകഴുകിയാല്‍ മതി. അതാകട്ടെ ആചമന വിധിയോടെ ചെയ്യുകയും വേണം.

കാല്‍കഴുകാശുദ്ധം എന്നാണ് നമ്പൂതിരിമാര്‍ക്കിടയില്‍ ഇതിനെ പറയുക. അഴിഞ്ഞകുടുമ വീണ്ടും കെട്ടിയാല്‍ കാലുകഴുകാതെ ഭക്ഷണം കഴിക്കരുത്. ബ്രഹ്മചാരികള്‍ക്ക് മുടി പിരിച്ചിട്ടാല്‍ മതി. നമ്പൂതിരിമാര്‍ കുടുമവയ്ക്കുന്നവരും ചാത്തമൂട്ടുമ്പോള്‍ മുടി പിരിച്ചിടണം.
കുടുമ പില്‍ക്കാലത്ത് തലനിറയെ വയ്ക്കുക എന്നായി. നെറ്റിയുടെ മേല്‍ഭാഗത്ത് അധികം രോമം കളയാതെ പിന്‍ പുറത്തെ ചുഴിവരെ വ്യാസം കിട്ടത്തക്കവണ്ണം കുടുമവയ്ക്കുകയായിരുന്നു ഈ രീതി.

*H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚*

No comments:

Post a Comment