ഭഗീരഥപ്രയത്നം
സൂര്യവംശ രാജാവായ ഭഗീരഥൻ പൂർവികരായ അറുപതിനായിരം സഗര പുത്രന്മാരുടെ ഉദകക്രിയക്കാവശ്യമായ പുണ്യ ജലത്തിനായി ഹിമാലയത്തിലേയ്ക്ക് പോയി. ആയിരം വർഷം ഗംഗയെ തപംചെയ്തു. ഒടുവിൽ ഗംഗാദേവി പ്രസാദിക്കുകയും ചെയ്തു. തന്റെ കൂലംകുത്തിയുള്ള ഒഴുക്കിനാൽ ഭൂമിതകർന്നു തരിപ്പണമാകുമോ? എന്നുമാത്രമായിരുന്നു ശങ്ക.
എന്നാൽ ഗംഗയുടെ ഏതൊഴുക്കും തടയുവാനുള്ള കരുത്ത് സാക്ഷാൽ പരമശിവന് മാത്രമാണ്ഉള്ളത്. അതിനാൽ ശിവനെക്കൂടി തപസുചെയ്ത് പ്രസാദിപ്പിച്ചുവരുവാൻ ഗംഗ ഭഗീരഥനോടാവശ്യപ്പെട്ടു. ഭഗീരഥന് പിന്നെ മറ്റൊന്നും ആലോചിക്കാനുണ്ടായില്ല. പരമശിവനേയും തപസുചെയ്ത് അനുമതിനേടി. അങ്ങനെ ഭൂമിയിലായിരുന്ന ശിവശിരസിലേയ്ക്ക് മഹാശബ്ദത്തോടെ ഗംഗ പതിക്കുവാൻ തുടങ്ങി. ശിവനെ ആക്കുട്ടത്തിൽ പാതാളത്തിലേയ്യ് ഒഴുക്കുവാൻ ഗംഗയ്ക്ക് ഒരു ദുർബുദ്ധി തോന്നി.
ഇതറിഞ്ഞ മഹേശ്വരൻ ഗംഗയുടെ മാർഗം സംഭിപ്പിച്ചു. ദിക്കും വഴിയും തിരിയാതെ ഗംഗ ഏറെകാലം ശിവപെരുമാളുടെ ജടാഭാരത്തിൽ പാഞ്ഞുനടന്നു. തന്റെ തപസ് വെറും പാഴായെന്നറിഞ്ഞ് ഭഗീരഥൻ വീണ്ടും തപസുചെയ്തു. തപസിനൊടുവിൽ ശിവൻതന്റെ ജട ഒന്നുകുടഞ്ഞു. ഗംഗ ഭൂമിയിൽ അങ്ങനെ ഒഴുകുവാൻ തുടങ്ങി. ഒരുകൈവഴി ഭഗീരഥനെ പിന്തുടർന്ന് വളരെ ദൂരം സഞ്ചരിച്ച് ജഹ്നുമഹർഷിയുടെ ആശ്രമസമീപത്ത് എത്തിച്ചേർന്നു.
ഗർവിഷ്ഠയായ ഗംഗ മഹർഷിയുടെ ചെവിയിലൂടെ പുറത്തേക്കൊഴുകി. അതിനാലാണ് ഗംഗയ്ക്ക് ജാഹ്നവി എന്നു പേരുവീണത്. പിന്നീടാണ് ഭഗീരഥന്റെ ആഗ്രഹപ്രകാരം പാതാളലോകത്ത് എത്തിച്ചേർന്നത്. പുണ്യതീർത്ഥത്താൽ സഗര പുത്രന്മാരെ ശുദ്ധീകരിച്ച് മോക്ഷപ്രാപ്തരാക്കിത്തീർത്തു. ഇതിനെ ഭഗീരഥ പ്രയത്‌നമെന്നുപറയാറുണ്ട് അത്രയ്ക്കും ക്ലേശം സഹിച്ചാണ് ഭഗീരഥൻ ഗംഗയെ പാതാളത്തിലെത്തിച്ചത്.
*H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚*
No comments:
Post a Comment