ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

17 September 2016

ഇന്ദ്രധ്വജം

ഇന്ദ്രധ്വജം

ശത്രുഭയം ഇല്ലാതാക്കുന്നതിനും മഴ പെയ്യിക്കുന്നതിനും മറ്റും ഉയർത്തുന്ന കൊടിമരമാണ് ഇന്ദ്രധ്വജം. രാക്ഷസന്മാരോടെതിരുടുന്നതിനു മഹാവിഷ്ണുവാണ് ഇത് ആദ്യം ദേവന്മാർക്കു നൽകിയതെന്ന് ബൃഹത്സംഹിതയുടെ രത്നപ്രഭാഭാഷാവ്യാഖ്യാനത്തിൽ പറഞ്ഞിരിക്കുന്നു. ശത്രു സംഹാരം നടത്തിയ ശേഷം ദേവേന്ദ്രൻ ഈ ധ്വജത്തെ വസു എന്ന രാജാവിനു കൊടുത്തുവെന്നും, വസുവിൻറെ ഇന്ദ്രധ്വജ പൂജയിൽ സന്തുഷ്ടനായ ഇന്ദ്രൻ അദ്ദേഹത്തെ അനുഗ്രഹിച്ചുവെന്നുമാണ് അതിൽ പരാമർശിച്ചിട്ടുള്ളത്.
ഈ കഥ ഭേദങ്ങളോടുകൂടി മഹാഭാരതത്തിലും (ആദിപർവം) കാണുന്നുണ്ട്. 

ഭാദ്രപദമാസത്തിലെ ശുക്ലദ്വാദശി ദിവസമാണ് ഇന്ദ്രധ്വജ പ്രതിഷ്ഠയ്ക്കുള്ള ശുഭമുഹൂർത്തമെന്ന് പ്രസ്തുത പരാമർശങ്ങൾ വിധിക്കുന്നു.

No comments:

Post a Comment