ആഹാരം കഴിച്ചയുടന് കുളിക്കരുത്, എന്തുകൊണ്ട്?
ഭക്ഷണം കഴിച്ചയുടന് കുളിച്ചാല്
പിന്നീട് ആഹാരം കഴിക്കാന്
കിട്ടില്ലെന്നാണ് വിശ്വാസം.
നീന്തല്ക്കുളി സര്വ്വസാധാരണമായി
രുന്ന പണ്ടത്തെക്കാലത്ത്,
നീന്തലെന്ന ഏറെ കായി
കാധ്വാനം ആവശ്യമുള്ള കുളി,
ആഹാരത്തിനു ശേഷമാകുന്നത്
ആഹാരം കഴിഞ്ഞയുടനെ കഠിനജോലി ചെയ്യുന്നതിന്
തുല്യമായതുകൊണ്ടാണ്
ഇങ്ങനെ പാടില്ലെന്ന്
പറയുന്നതെന്നായിരുന്നു വിശ്വാസം.
ഭക്ഷണപ്രിയരായ
നമ്പൂതിരിമാരുടെയിടയില്
ആഹാരം കഴിച്ചയുടന് കുളിക്കാന്
പാടില്ലെന്നതിനെപ്പറ്റി രസകരമാ
യ ഒരു പരാമര്ശമുണ്ടായിരുന്നു.
മൂക്കുമുട്ടെ ആഹാരം കഴിച്ചിരുന്നാലും കുളിക്കിടെ കുറച്ചുവെള്ളം
അകത്തുപോകുമല്ലോ! ഇതു വയര്
വീണ്ടും വീര്ക്കാന് ഇടയാകുമെന്നതിനാല്
വയറിന്റെ വലുപ്പം ചെറുതാക്കാന്
മാത്രമാണ് കുളിയെ മുന്നിര്ത്തി ഈ
വിലക്കുണ്ടായിരുന്നതെന്നാണ്
സാരസന്മാര് പറഞ്ഞുവരുന്നത്.
ഭക്ഷണം കഴിച്ചയുടന് കുളിച്ചാല് വീണ്ടും ആഹാരം കിട്ടില്ലെന്ന് പറയാന് മാത്രം ഇതില് കാര്യമുണ്ടോ എന്ന ചോദ്യം തീര്ച്ചയായും അസ്ഥാനത്തല്ല.
ദഹനപ്രക്രിയ വേഗത്തില്
നടക്കുന്നതിന് ചൂട് ആവശ്യമാണ്.
ആഹാരം കഴിഞ്ഞുടന് കുളിച്ചാല്
എളുപ്പത്തില് ദാഹിക്കുന്നതിനുവേണ്ട ചൂട് ശരീരത്തില് ലഭ്യമാകാതെ വരും.
ദഹനം താമസിച്ചാല് അടുത്ത
ആഹാരത്തിനു താമസം നേരിടും.
ഇക്കാരണം കൊണ്ടാണ് ഊണ്
കഴിഞ്ഞുടന് കുളിക്കരുതെന്നും കുളിച്ചാല് പിന്നെ ആഹാരം കിട്ടില്ലെന്നും പറഞ്ഞുവന്നിരുന്നത്.
H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚
No comments:
Post a Comment