ഭാഗം - 07
4. ജാതകർമ സംസ്കാരം
💗✥━═══🪷═══━✥💗
പൂര്‍ണ്ണ ഗര്‍ഭിണിയായ സ്ത്രീക്ക് പ്രസവകാലം അടുക്കുമ്പോള്‍ ഭര്‍ത്താവും വയോവൃദ്ധരായ സ്ത്രീബന്ധുക്കളും സുഖപ്രസവത്തിന് സഹായകമാംവിധം വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യണമെന്ന് തദനുസൃതമായ ആചാരങ്ങളും മന്ത്രോച്ഛാരണങ്ങളും കൊണ്ട് പ്രസവത്തെ പവിത്രമാക്കണമെന്നും ശാസ്ത്രവിധി ഉണ്ട്.
കുഞ്ഞു ജനിച്ചു പൊക്കിൾകൊടി മുറിക്കുന്നതിനു മുൻപും പിന്പുമായി നടത്തുന്ന സംസ്കാരമാണ് ജാതകർമ സംസ്കാരം. മാതാവിന്റെ മാനസികവും ശാരീരികവുമായ സമതുലിതാവസ്ഥ പാലിക്കുന്നതിനും ശിശുവിന്റെ ബുദ്ധിയും യശോബലങ്ങളും സംശുദ്ധമാക്കുന്നതിനും ഈ വൈദിക സംസ്കാരം വിധിച്ചിരിക്കുന്നു. ശിശുവിനെ ശുദ്ധിയും ശുശ്രുഷയും ചെയ്തിട്ടു സൂതികർമിണി പിതാവിനെ ഏല്പിക്കണമെന്നും കാറ്റും തണുപ്പും ഏൽക്കാത്ത സ്ഥലത്തിരുന്നു വേദമന്ത്രോച്ചാരണപൂർവ്വം ശുദ്ധവും തണുപ്പുമാറിയതുമായ ജലംകൊണ്ട് ശിശുവിനെ കുളിപ്പിച്ച് ശുഭ്രവസ്ത്രത്താൽ പുതച്ചു ഹോമകുണ്ഡത്തിനരികെ ഇരുന്ന് ഈശരോപാസന, ഹവനം എന്നിവ നടത്താനമെന്നാണ് വിധി. നെയ്യും തേനും ശരാശരി ചേർത്ത് ചാലിച്ച് ഒരു സ്വർണം കൊണ്ടതിൽ തൊട്ടു ശിശുവിന്റെ നാവിൽ "ഓം" എന്നെഴുതണം തുടർന്ന് ശിശുവിന്റെ വലത്തെ ചെവിയിൽ "വേദോസീതി" എന്ന് പതിയെ ചൊല്ലണം. തുടർന്ന് ഇടത്തെ ചെവിയിലും ഇതുപോലെ ഉച്ചരിക്കണം.
ഈ സന്ദര്‍ഭത്തില്‍ ജപിക്കുന്ന മന്ത്രം
1 ഓം മേധാം തേ ദേവഃ സവിതാ
മേധാംദേവി സരസ്വതി
മേതാം തേ അശ്വിനൗ ദേവാ
വാധത്താം പുഷ്‌കര സ്രജൗ
2. ഓം അഗ്നിരായുഷ്മാന്‍ സ
വനസ്പതിഭിരായുഷ്മാം സ്‌തേന
ത്വായുഷായൂഷ്മന്തം കരോമി.
3. ഓം സോമ ആയുഷ്മാന്‍ സ
ഓഷധിഭിരായുഷ്മാം സ്‌തേന
ത്വായുഷായുഷ്മന്തം കരോമി
4. ഓം ബ്രഹ്മ ആയുഷ്മത് തദ്
ബ്രാഹ്മണൈരായുഷ്മത്തേന
ത്വായുഷായൂഷ്മന്തം കരോമി.
5. ഓം ദേവാ ആയുഷ്മ
ന്തസ്‌തേfമൃതേനായുഷ്മന്ത സ്‌തേന
ത്വയുഷായൂഷ്മന്തം കരോമി.
6. ഓം ഋഷയ ആയുഷ്മന്തസ്‌തേ വ്രതൈരാ-
യൂഷ്മന്തസ്‌തേന
ത്വായൂഷായൂഷ്മന്തം കരോമി.
7. ഓം പിതര ആയുഷ്മന്തസ്‌തേ
സ്വധാഭിരായുഷ്മന്തസ്‌തേന
ത്വായുഷായൂഷ്മന്തം രോമി
8. ഓം യജ്ഞ ആയുഷ്മാന്‍സ
ദക്ഷിണാഭിരായുഷ്മാംസ്‌തേന
ത്വായുഷായുഷ്മന്തം കരോമി.
9. ഓം സമുദ്ര ആയുഷ്മാന്‍സ
സ്രവന്തിഭിരായുഷ്മാംസ്‌തേന
ത്വായുഷായുഷ്മന്തം കരോമി
അനന്തരം ശിശുവിന്റെ ഇരുതോളിലും സ്പർശിച്ചുകൊണ്ട് ചില വേദമന്ത്രങ്ങൾ ചൊല്ലുന്നു.
ഓം ഇന്ദ്രശ്രേഷ്ഠാനി ദ്രവിണാനിധേഹി
ചിത്തിം ദക്ഷസ്യ സുഭഗത്വമസ്‌മേ
പോഷം രയീണാമരിഷ്ടിം തനൂനാം
സ്വാത്മാനം വാഃ സുദിനത്വമഹ്നാം
അസ്‌മേ ശതം ശരദോ ജീവസേധാ
അസ്‌മേ വീരാച്ഛശ്വത ഇന്ദ്രശിപ്രിന്‍.
ഓം അശ്മാഭവ പരശൂര്‍ഭവ ഹിരണ്യമസ്തൃതം
ഭവ വേദോ വൈ പുത്രനാമാസി
സ ജീവ ശാരദഃശതം.
തുടർന്ന് ശിശുവിന്റെ വീട്ടിലും മാതാവിന്റെ ശരീരത്തിലും ജപിച്ചുവെച്ചിരിക്കുന്ന ശുദ്ധജലം തളിക്കുന്നു. തുടർന്ന് മാതാവിന്റെ സ്തനങ്ങൾ പവിത്രജലംകൊണ്ട് കഴുകി തുടച്ചു ആദ്യ മുലയൂട്ടൽ കർമം നിർവഹിക്കുന്നു. ആദ്യം വലതെതും പിന്നീടു ഇടത്തെ മുലപാലും കുഞ്ഞിനു കൊടുക്കണമെന്നാണ് വിധി. മാതാവിന്റെ തലയ്ക്കല്‍ (കിടക്കയുടെ) മന്ത്രജപപൂര്‍വ്വം ഒരു കലശം ജലം സൂക്ഷിക്കുക.
തുടർന്ന് വരുന്ന പത്ത് ദിവസങ്ങളിലും കുഞ്ഞിന്റെയും മാതാവിന്റെയും രക്ഷക്കായി രണ്ടു സന്ധ്യകളിലും പ്രസവരക്ഷക്കായും ശിശുരക്ഷക്കായും ഹോമകർമങ്ങളും ചെയ്യുക എന്നുള്ളതും ഈ സംസ്‌കരത്തില്‍ ഉള്‍പ്പെടുന്നു.
No comments:
Post a Comment