ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

16 November 2024

ഷോഡശസംസ്കാരം - 4

ഷോഡശസംസ്കാരം

ഭാഗം - 04

1. ഗർഭാധാന സംസ്കാരം
💗✥━═══🪷═══━✥💗
ഒന്നാമത്തെ ക്രിയ ആണ് ഗർഭാധാനം. ഗർഭം ധരിപ്പിക്കുക എന്നതാണിതിന്റെ പദാർത്ഥം. ആധാനം എന്നാൽ അഗ്നിയെ സൃഷ്ടിക്കുക് എന്നണ്. യാഗത്തിനായി തീയിടുക. എന്നതാണ്. ഗർഭത്തെ സൃഷ്ടിക്കുക എന്നും പറയാം. ഇത് പ്രത്യേകം ഹോമത്തോട് കൂടി ചടങ്ങായിട്ടാണ് നടത്തേണ്ടത്. ഒരു ജീവന്റെ ഉത്ഭവം എന്ന നിലക്ക് വളരെപ്രസക്തമായ് ഈ ക്രിയ് ഇന്ന് ലോപിച്ച് മാതാപിതാക്കളുടെ കാമോത്സവത്തിന്റെ ഒരു അപ്രധാന ഉത്പന്നമായി ഭവിച്ചിരിക്കുന്നു. ഗർഭസ്ഥശിശുവിനു ചെയ്യുന്ന മൂന്ന് ക്രിയകളിൽ ഒന്നാണ് ഇത്.

വധൂവരൻമാർ ഭാര്യാഭർതൃ പദവിയിലേക്ക് പദാർപണം ചെയ്യുന്ന സംസ്കാരമാണിത്. ഋതുകാലത്തിനു മുൻപ് വിധിച്ചിട്ടുള്ള ഔഷധങൾ സേവിച്ചും വിശുദ്ധഹാരങ്ങൾ കഴിച്ചും ശരീരത്തെയും ഈശ്വരഭക്തി, ആശ്രമധർമതത്വം മുതലായ സദ്ഭാവനകളാൽ മനസ്സിനെയും പരിപുഷ്ടമാക്കിയ ദമ്പതികൾ ഗർഭാധാന സംസ്കാരത്തോടുകൂടി പ്രസന്നരും പവിത്ര ചിത്തരുമായി നിശ്ചിതകാലത്ത് ഗർഭധാനം നിർവഹിക്കണമെന്നു ധർമശാസ്ത്രഗ്രന്ഥങ്ങൾ വിവരിക്കുന്നു. മനുസ്മൃതി പ്രകാരം സ്ത്രി രജസ്വലയാവുന്ന നാൾ തൊട്ടു 16 ദിവസങ്ങളാണ് ഋതുകാലം. നിശ്ചിത ദിനത്തിൽ സംസ്കരകർമതോടുകൂടി വധൂവരന്മാർ പത്നിപതിത്വം വരിച്ചു ഗർഭധാനം ചെയ്യണം. അവർ ഗൃഹാശ്രമത്തിലായാലും ആത്മീയോത്കർഷത്തിനുള്ള ബ്രഹ്മചര്യം നശിക്കയില്ല. ഈ ക്രമത്തിനെ ഉപനിഷദഗർഭലംഭനം എന്ന് അശ്വലായനഗൃഹ്യ സൂത്രത്തിൽ വിവരിക്കുന്നു.

‘മനുസ്മൃതി’ പ്രകാരം സ്ത്രീ രജസ്വ്വലയാവുന്ന നാള്‍തൊട്ട് പതിനാറുദിവസങ്ങളാണ് ഋതുകാലം. ഇതില്‍ ആദ്യത്തെ നാലുദിവസങ്ങള്‍ ബാഹ്യാഭ്യന്തരമായ പലകാരണങ്ങളാല്‍ ഗര്‍ഭാധാനത്തിന് നിഷിദ്ധങ്ങളാണ്.

ആ ദിവസങ്ങളില്‍ സ്ത്രീയെ പുരുഷന്‍ സ്പര്‍ശിക്കാന്‍പാടില്ലെന്നുമാത്രമല്ല അവള്‍ സ്പര്‍ശിച്ച ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുകയുമരുത്. ഋതുകാലത്തെ പതിനൊന്ന് പന്ത്രണ്ട് എന്നീദിവസങ്ങളിലും ഗര്‍ഭാധാനം വര്‍ജ്യമാണ്. അതേപോലെ പൗര്‍ണ്ണമി, അമാവാസ്യ, ചതുര്‍ദ്ദശ്ശി, അഷ്ടമി, എന്നീ തിഥിദിനങ്ങളും രതിക്രീയക്കു നിഷിദ്ധമായി വിധിച്ചിരിക്കുന്നു.

ഗര്‍ഭാധാനത്തിനുമുമ്പായി ഗര്‍ഭാധാന സംസ്‌കാരകര്‍മ്മം അനുഷ്ഠിച്ചിരിക്കണം. മുന്‍പറഞ്ഞ മാതിരിയില്‍ ഈശ്വരപ്രാര്‍ത്ഥന, ഹോമം, പൂജ മുതലായ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുമ്പോള്‍ വരന്‍ പശ്ചിമാഭിമുഖമായും വരന്റെ വാമഭാഗത്തായി വധുവും ഇരിക്കണം. പുരോഹിതനും, ഗുരുജനങ്ങളും, ബന്ധുമിത്രാദികളും ചുറ്റുമിരുന്നുവേണം സംസ്‌കാരകര്‍മ്മം അനുഷ്ഠിക്കുവാന്‍.

വധൂവരന്മാര്‍ ഒന്നിച്ച് ആഗ്നി, വായൂ, ചന്ദ്രന്‍, സൂര്യന്‍, അന്നം തുടങ്ങിയ ദേവതാസങ്കല്പത്തോടുകൂടി പ്രാര്‍ത്ഥിക്കണം. അഥവാ ഹോമം – യജ്ഞം ചെയ്യണം. തഥവസരത്തില്‍ വധു വരന്റെ തോളത്ത് കരതലം വച്ചിരിക്കണമെന്നുണ്ട്. അനന്തരം നിശ്ചിതമന്ത്രങ്ങള്‍ ഉച്ചരിച്ചുകൊണ്ട് അഷ്ടാജ്യാഹൂതിയും പിന്നീട് ആജ്യാഹൂതിയും (മന്തോച്ചാരണപൂര്‍വ്വം അഷ്ടഗന്ധം, നെയ്യ്, മുതലായ ദ്രവ്യങ്ങള്‍ ഹോമാഗ്നിയില്‍ ആഹൂതി) നല്‍കണം.

പിന്നീട് ഹവനം ചെയ്തവ ശേഷിച്ച നെയ്യ് ആചാരചൂഢം തേച്ചുകുളിക്കണം. ശുഭ്രവസ്ത്രം ധരിച്ച് പൂര്‍വ്വസ്ഥാനത്ത് വരുന്നവധുവിനെ വരന്‍ സ്വീകരിച്ച് പൂജാസ്ഥാനത്തിന് (ഹോമകുണ്ഡത്തിന്) പ്രദിക്ഷിണമായി ചെന്ന് ഇരുവരും സൂര്യദര്‍ശനം ചെയ്യണം. എന്നിട്ട് വധു വരനേയും മറ്റു ഗുരുജനങ്ങളെയും വൃദ്ധസ്ത്രീകളെയും വന്ദിച്ച് ആശീര്‍വാദം സ്വീകരിക്കുന്നതോടുകൂടി ഈ സംസ്‌കാരത്തിന്റെ ഭാവാര്‍ത്ഥം വ്യജ്ഞിപ്പിക്കുന്ന പുരോഹിതന്റെ പ്രവചനം നടക്കും. ഇങ്ങനെ വധു പത്‌നിയുടെ പദവിയും വരന്‍ ഭര്‍ത്താവിന്റെ പദവിയും പ്രാപിക്കുന്നു. അനന്തരം പുരോഹിതരും മറ്റും യഥാശക്തി ദക്ഷിണയും ഭക്ഷണവും നല്‍കി സല്‍ക്കരിക്കുകയും പതിപത്‌നിമാര്‍ പൂജാവേദിയുടെ പശ്ചിമഭാഗത്ത് പൂര്‍വ്വാഭിമുഖമായി ഇരുന്ന് ഭക്ഷണം കഴിക്കുകയും വേണം.

ഈ ഗര്‍ഭാധാന സംസ്‌കാരാനന്തരം പതിപത്‌നിമാരുടെ മനശ്ശരീരങ്ങള്‍ ഒരുപോലെ പ്രസന്നമായിരിക്കുന്ന സന്ദര്‍ഭത്തില്‍ യഥാവിധി ഗര്‍ഭാധാനം നിര്‍വ്വഹിക്കാം. അതിനുശേഷം സ്‌നാനം ചെയ്ത് വീണ്ടും പവിത്രസങ്കല്‍പങ്ങളാലും ആചരണങ്ങളാലും മനശുദ്ധിയും കായശുദ്ധിയും പാലിക്കണം. പുത്രേഷ്ടം, നിഷേകം, എന്നീ പേരുകളിലും അറിയപ്പെടുന്ന ഗര്‍ഭാധാനം കൊണ്ടുദ്ദേശിക്കപ്പെടുന്നത് ഗര്‍ഭധാരണം അഥവാ വീര്യം പ്രതിഷ്ഠിച്ച് സ്ഥിരീകരിക്കുക എന്നതാണ്.

“ഗർഭസ്യധാനാം വീര്യസ്ഥാപനം സ്ഥിരീകരണം
നസ്മിന്യേന വാ കർമണ തദ് ഗർഭദാനം”

സിസേറിയൻ ഓപ്പറേഷൻ ആധുനീക ലോകത്ത് മനുഷ്യ സംസ്കാരത്തിന്റെ സംഹാരകനും കൂടിയാണ്. ഇത്തരം പ്രസവങ്ങളിലൂടെ ജനിപ്പിയ്ക്കപ്പെടുന്നകുട്ടികളിൽ ഗർഭാധാന സംസ്കരണം സംഭവിയ്ക്കാത്തതു കൊണ്ട് ഭാവിയിൽ പല വിധത്തിലുള്ള മനോവൈകല്യങ്ങളും സൂക്ഷ്മാവസ്ഥയിൽ രൂപപ്പെടാൻ സാധ്യതയുണ്ട് . ഗർഭാധാന സംസ്കാരം എന്നത് ഒരു സ്ത്രീ ഗർഭാവസ്തയിലിരിയ്ക്കുമ്പോൾ തന്റെ കുട്ടിയുടെ സംസ്കാര രൂപീകരണത്തിന് വേണ്ടി അനുഷ്ടിയ്ക്കുന്ന കർമ്മങ്ങളാണ്. ആറ് മാസം മുതൽ തന്നെ ഗർഭസ്ഥശിശുവിന്റെ ഇന്ദ്രിയങ്ങൾ ജാഗ്രത്തായി തുടങ്ങുമെന്നതിനാൽ ആ കാലം മുതൽ അമ്മ അനുഷ്ടിയ്ക്കുന്ന കർമ്മങ്ങളിലും കടന്നു പോകുന്ന അനുഭവങ്ങളിലും ശിശുവും ഭാഗഭാക്കാവുന്നു. അതുകൊണ്ട് ഈ കാലം മുതൽ തന്നെ സദ് സന്താനത്തിന് വേണ്ടി അമ്മ നിരവധി ആത്മീയ ചര്യകൾ സ്വീകരിയ്ക്കേണ്ടതാണ് .
ഗർഭസ്ഥ ശിശുവിന്റെ ഗ്രഹണ ശക്തിയേക്കുറിച്ച് അമേരിക്കയിലെ നോർത്ത് കരോലിനാ യൂണിവേഴ്സിറ്റിയിലെ ആന്റണി ഡികാസ്പർ എന്ന ശാസ്ത്രജ്ഞൻ നിരവധി പരീക്ഷണങ്ങൾ നടത്തി സ്ഥിരീകരണം നടത്തിയിട്ടുണ്ട്. എന്നാൽ ദ്വാപാര യുഗത്തിൽ തന്നെ ഭാരതമിതിനെ സ്ഥിരീകരിച്ചിരുന്നു. ഗർഭിണിയായ സുഭദ്രയോട് ശ്രീകൃഷ്ണൻ എങ്ങിനെയാണ് പദ്മവ്യൂഹം ഭേദിയ്ക്കേണ്ടത് എന്ന് പറഞ്ഞുകൊടുക്കുകയും ഗർഭത്തിലിരുന്ന് അഭിമന്യു അതൊക്കെ മൂളിക്കേൾക്കുകയും ഇതറിഞ്ഞ കൃഷ്ണൻ ക്ഥ നിർത്തുകയും പിന്നീട് കുരുക്ഷേത്രത്തിൽ പൂർവ്വ സ്മൃതി വച്ച് പത്മവ്യൂഹത്തിനകത്ത് കടന്ന അഭിമന്യു പുറത്തിറങ്ങാനറിയാതെ കൊല്ലപ്പെടുകയും ചെയ്ത് കഥ മഹാഭാരതത്തിൽ വ്യാസൻ വിവരിയ്ക്കുന്നുണ്ട്.
ആധുനീക കാലത്ത് അമ്മമാർ ആത്മീയ ജീവിതശൈലി സ്വീകരിയ്ക്കാത്തതു കൊണ്ടും പ്രസവ സമയത്ത് സ്വയം അബോധാവസ്ഥയേ സ്വീകരിയ്ക്കുന്നത് കൊണ്ടും കുട്ടികളിൽ ശൈശവസമയത്ത് സൂക്ഷ്മാവസ്ഥയിൽ നടക്കേണ്ട സംസ്കാര രൂപീകരണം നടക്കുന്നില്ല എന്ന് മാത്രമല്ലാ വിപരീതമായത് പലതും നടക്കുകയും ചെയ്യുന്നു. ഇതേപോലെ തന്നെ അമ്മമാരിലും സാംസ്കാരിക ച്യുതി സംഭവിയ്ക്കുന്നു. തന്റെ കുഞ്ഞിന് വേണ്ടി സന്തോഷത്തോടെ പ്രസവ വേദന സഹിയ്ക്കുവാനുള്ള ത്യാഗബോധം കാണിയ്ക്കേണ്ടതിന് പകരം എനിയ്ക്ക് വേദനിയ്കാൻ പറ്റില്ല എന്ന സ്വാർത്ഥപരമായ നിലപാട് അമ്മ സ്വീകരിയ്ക്കുന്നത് കൊണ്ട് നിരുത്തരവാദപരമായ ഒരു കർമ്മത്തിലൂടെയാണ് അമ്മയും കുഞ്ഞും പ്രസവ സമയത്ത് കടന്നു പോവുന്നത്. ഇങ്ങിനെ ജനിപ്പിയ്ക്കപ്പെടുന്ന കുട്ടികൾ മാതാപിതാക്കളെ അനുസരിയ്ക്കാതിരിയ്ക്കുകയും ആദരിയ്ക്കാതിരിയ്ക്കുകയും മാത്രമല്ല വാർദ്ധക്യത്തിൽ അവഗണിയ്ക്കുകയും ചെയ്യും എന്നകാര്യത്തിൽ സംശയമില്ല.
ഗർഭിണികൾ ക്ഷേത്രത്തിൽ കയറാൻ പാടില്ല എന്നൊരാചാരം നമ്മുടെയിടയിലുണ്ട് . ഗർഭാവസ്ഥയിലുള്ള ഒരമ്മ ഈശ്വരീയതയുടെ പ്രത്യക്ഷമൂർത്തീകരണമായതുകൊണ്ട് ക്ഷേത്രത്തിലെ ദേവതയ്ക്ക് എഴുന്നേറ്റ് നിന്ന് ബഹുമാനിയ്ക്കേണ്ടി വരുമെന്നും അങ്ങിനെ ദൈവത്തെക്കൊണ്ട് മനുഷ്യരെ ബഹുമാനിയ്പ്പിയ്ക്കുന്ന ഒരു സാഹചര്യം ഒഴിവാക്കപ്പെടേണ്ടതാണ് എന്നത് കൊണ്ടുമാണ് ഗർഭിണികൾക്ക് ക്ഷേത്ര പ്രവേശനം നിഷേധിച്ചിരിയ്ക്കുന്നത് എന്നും പഴയ ആളുകൾ പറയുന്നു. ഏതായാലും ഒരു സ്ത്രീയിൽ ഗർഭാവസ്ഥയുണ്ടാവുന്നതിനെ എത്ര ദിവ്യമായാണ് പഴയതലമുറ കണ്ടിരുന്നു എന്നാണ് ഇതൊക്കെ നമ്മെ ബോദ്ധ്യപ്പെടുത്തുന്നത്.
ഗർഭാവസ്ഥയിൽ ഒരു ഭാര്യ തന്റെ ഭർത്താവിനെത്തന്നെ മനസ്സിൽ ധ്യാനിച്ച് ജീവിയ്ക്കണമെന്നും ഭർത്താവ് തന്റെ ഭാര്യയേ ആദരപൂർവ്വം പരിചരിയ്ക്കണമെന്നുമാണ് ഭാരതീയ ശാസ്ത്രം പറയുന്നത്. ഭർത്താവിനെ തന്നെ ധ്യാനിച്ചിരിയ്ക്കാൻ ഭാര്യക്ക് തോന്നണമെങ്കിൽ ഭർത്താവും അതേപോലെ സംസ്കാരവും ആത്മീയ വലിപ്പവും ഉള്ളയാളായിരിയ്ക്കണം. ഭർത്താവിനെ തന്നെ ധ്യാനിച്ചിരിയ്ക്കുന്ന ഭാര്യ പ്രസവിയ്ക്കുന്നത് പുത്രനേയാണ് എങ്കിൽ അവൻ അച്ഛന്റെ തനിപ്പകർപ്പായി കാണപ്പെടുന്നത് ഇങ്ങിനെയാണത്രെ. തന്തയ്ക്ക് പിറന്നവൻ എന്ന പ്രയോഗത്തിന്റെ ആന്തരാർത്ഥം ഇതാണെന്ന് പറയപ്പെടുന്നു.

No comments:

Post a Comment