ഭാഗം - 16
13. ഗൃഹസ്ഥാശ്രമം
💗✥━═══🪷═══━✥💗
വിവാഹസംസ്ക്കാരകർമ്മം കഴിഞ്ഞാൽ ഉടൻ തന്നെ ഗൃഹസ്ഥാശ്രമത്തിൽ പ്രവേശിച്ചുകൊള്ളണമെന്നില്ല. ആത്മസംയമനപൂർവ്വം ബ്രഹ്മചര്യാശ്രമം ശീലിച്ചവർക്ക് അപ്രകാരം തോന്നുകയില്ല. ശാരീരികബന്ധത്തെക്കാൾ മാനസികവും ബുദ്ധിപരവുമായി പ്രേമപൂർവ്വം ആശയവിനിമയം ചെയ്യും. വിവാഹാനന്തരം വധൂ-വരന്മാർ വരന്റെ ഭവനത്തിൽ ചെല്ലുമ്പോൾ വരന്റെ മാതാവും ബന്ധുജനങ്ങളും ചേർന്നു അവരെ സ്വീകരിക്കുകയും അവർക്കായി കുടുംബജീവിതം സങ്കൽപ്പിച്ച് അതിന്റെ ശ്രേയസ്സിനായി കുടുംബദീപം ജ്വലിപ്പിക്കുകയും ചെയ്യുന്നു.
ബ്രഹ്മചര്യാശ്രമത്തിൽ അഭ്യസിച്ച സമസ്ത വിദ്യകളും പുഷ്പിച്ച് ഫലം നൽകുന്ന മനുഷ്യജീവിതത്തിന്റെ പ്രഫുല്ലമായ രണ്ടാംഘട്ടമാണ് ഗൃഹാശ്രമം..
വർണ്ണാശ്രമധർമ്മമനുസരിച്ച് അവരവരുടെ ഗുണകർമ്മങ്ങളും ധനസ്ഥിതിയും പഠിപ്പും പരിചയവും അനുസരിച്ച് ഗൃഹാശ്രമസംസ്ക്കാരത്തിൽ കൂടുതൽ കുറവു കാണാമെങ്കിലും എല്ലാ ഗൃഹാശ്രമികളുടെയും മൗലികമായ ഉദ്ദേശ്യലക്ഷ്യങ്ങൾ ധർമ്മാർത്ഥകാമമോക്ഷമെന്ന പുരുഷാർത്ഥപ്രാപ്തി തന്നെ നാല് ആശ്രമങ്ങളുടെയും പ്രധാനകേന്ദ്രമായ ഗൃഹാശ്രമത്തിൽ സുഖസന്തോഷങ്ങളും സമാധാനവും നിലനിൽക്കുന്നെങ്കിലെ സമുദായത്തിലും രാഷ്ട്രത്തിലും അവ പുലരുകയുള്ളൂ. ഇക്കാരണത്താൽ തന്നെ ധർമ്മശാസ്ത്രഗ്രന്ഥങ്ങളിൽ ഗൃഹസ്ഥാശ്രമ ധർമ്മങ്ങളെപ്പറ്റി കൂടുതൽ വിവരിച്ചിരിക്കുന്നു. മനുസ്മൃതിയിൽ പറയുന്നു. സർവ്വ ജന്തുക്കളും പ്രാണവായുവിനെ സമാശ്രയിച്ച് എങ്ങനെ ജീവിക്കുന്നുവോ അപ്രകാരം ബ്രഹ്മചാരി, വാനപ്രസ്ഥൻ, സന്യാസി ഈ മൂന്നുപേരും ഗൃഹസ്ഥനെ സമാശ്രയിച്ച് ജീവിക്കുന്നു. ഏതു കാരണത്താൽ ഗൃഹസ്ഥൻ മറ്റുമൂന്നു ആശ്രമികളെയും വേദദ്ധ്യായനാദികളാലും, ധാനധർമ്മാദികളാലും നിത്യവും രക്ഷിക്കുന്നുവോ ആ കാരണത്താൽ ഗൃഹസ്ഥാശ്രമം ഉയർന്നതെന്ന് പറയപ്പെടുന്നു. ഇഹത്തിൽ സുഖത്തെയും പരത്തിൽ ശ്വശതമായ പുണ്യത്തെയും യാതൊരാൾ ഇച്ഛിക്കുന്നുവോ അയാൾ ഈ ഗൃഹസ്ഥാശ്രമം കർത്തവ്യകർമ്മനിഷ്ഠാപൂർവ്വം നിർവഹിക്കേണ്ടതാകുന്നു. അതു ജിതേന്ദ്രിയന്മാരാൽ സാധിക്കപ്പെടാൻ കഴിയുന്നതാകുന്നു.
ഒരു രാഷ്ട്രത്തിന്റെ വികേന്ദ്രികൃത രൂപമാണ് ഓരോ കുടുംബവും വീടും വിദ്യാലയവും മനുഷ്യസ്വഭാവരൂപവൽക്കരണത്തിന്റെ രണ്ടു മുഖ്യകേന്ദ്രങ്ങളാണല്ലോ. അതിൽ പ്രഥമവും പ്രധാനവുമായ വിത്തുവിതയ്ക്കപ്പെടുന്നത് ഭവനത്തിലാണ് അവിടുത്തെ വിചാരവും വാക്കും ആചരണവും ഓരോ മനുഷ്യശിശുവിന്റെയും മനസ്സിൽ പ്രഥമമായി പതിയുന്നു. അതുകൊണ്ട് ഗൃഹകാര്യങ്ങൾ ചിട്ടപ്പെടുത്തി നിത്യകർമ്മാനുഷ്ഠാനങ്ങൾ ക്രമപ്പെടുത്തി പരോപകാരാദിസൽകർമ്മനിരതനായി സദാ പ്രസന്നചിത്തരായി കുടുംബം നിയിക്കേണ്ടതാകുന്നു.
ഗൃഹസ്ഥാശ്രമികളോട് ഈശ്വരാജ്ഞ എന്താണെന്ന് വ്യഞ്ജിപ്പിക്കുന്ന വേദവാക്യങ്ങൾ വേണ്ടുവോളമുണ്ട്.
ധർമ്മം ആചരിക്കുമ്പോൾ ലാഭ-നഷ്ട വിചാരം പാടില്ല. ധർമ്മമാണ് പ്രധനം അതു നിങ്ങളുടെ യഥാർത്ഥ സുഖത്തിനു വഴിയൊരുക്കുന്നു. പരസ്പരം ഹിതകാംക്ഷികളായി നിങ്ങൾ കുടുംബത്തിലും സമുദായത്തിലും വർത്തിക്കുവിൻ ഐക്യമായി ജീവിക്കുവിൻ ധർമ്മവും - ധനവും ഇവയിലെതെന്ന് ചോദ്യം വന്നാൽ ധർമ്മത്തെ വരിക്കുന്ന ദമ്പതികളാണ് മാതൃകാദമ്പതികൾ , സർവ്വ സൽഗുണങ്ങളുടെയും ഇരിപ്പിടമാണല്ലോ ധർമ്മം. അത്തരം കുടുംബത്തിലെ സ്ത്രീ എല്ലാവർക്കും പൂജനീയയാണ്.
സ്ത്രീ-പുരുഷന്മാർ അവരുടെ സകലകൃത്യങ്ങളും ചെയ്ത് സന്മാർഗ്ഗനിഷ്ഠയോടുകൂടിയിരിക്കുവാൻ ശ്രമിക്കണം .
പതിയും പത്നിയും അവരവരുടെ സ്വഭാവവും ശാക്തിയുമനുസരിച്ച് ഗൃഹഭരണം നടത്തുമ്പോൾ ഐശ്വര്യവും ഗൃഹോപകരണങ്ങളും ധനവും ലക്ഷ്മിയുമാവരുത്. ജിവിതലക്ഷ്യത്തിനുള്ള ഉപകരണം മാത്രമാണവ. അൽപമായാലും ധാരളമായാലും ന്യായമായുള്ള വരുമാനം കൊണ്ട് സന്തോഷപൂർവ്വം ജീവിക്കുവാൻ തക്ക മനപ്രാസാദമുള്ളവരാണ് കർമ്മകുശലതയുള്ളവർ. ഗൃഹാശ്രമസംസ്കാരം പ്രധാനമായും പഞ്ചമഹായജ്ഞങ്ങളിലടങ്ങിയിരിക്കുന്നു. ബ്രഹ്മയജ്ഞം, ദേവയജ്ഞം, ഋഷിയജ്ഞം, അതിഥിയജ്ഞം, ഭൂതയജ്ഞം , -എന്നീ അഞ്ചുയജ്ഞങ്ങൾ ഓരോ ഗൃഹത്തിലും പ്രതിദിനം അനുഷ്ഠിക്കേണ്ടതായ പ്രധാന സംസ്കാരകർമ്മങ്ങളാക്കുന്നു. ഗൃഹസ്ഥാശ്രമത്തിലേക്ക് പ്രവേശിക്കുന്ന ആദ്യ ദിവസംതന്നെ പതി പത്നിമാർ ചേർന്ന് വിധിയാം വണ്ണം അതു അനുഷ്ഠിക്കണം.
ഓരോ കുടുംബത്തിലും പ്രതിദിനം ശ്രദ്ധാപൂർവ്വം അറിഞ്ഞ് അനുഷ്ഠിക്കേണ്ടതായ അഞ്ചു യജ്ഞനങ്ങളെ പറ്റി ധർമ്മ ശാസ്ത്രങ്ങളിൽ ധാരാളം പറഞ്ഞിട്ടുണ്ട്. മനുസ്മൃതിയിൽ ഇപ്രകാരം പറയുന്നു. ഋഷിയജ്ഞം , ദേവയജ്ഞം, ഭൂതയജ്ഞം, നൃയജ്ഞം , പിതൃയജ്ഞം, എന്നി പഞ്ചമഹായജ്ഞങ്ങൾ നിത്യവും യഥാവിധി ചെയ്യേണ്ടതാകുന്നു.
ഒരു വ്യക്തി പൂർണമായും കുടുംബ ബന്ധങ്ങളിൽ ഏർപെടുന്ന പ്രക്രിയയാണ് ഗൃഹസ്ഥാശ്രമം. മനുസ്മൃതിയിൽ ഗൃഹസ്ഥാശ്രമത്തെകുറിച്ച് ഇങ്ങനെ പറയുന്നു - സർവജന്തുക്കളും പ്രാണവായുവിനെ ആശ്രയിച്ചു എങ്ങനെ കഴിയുന്നുവോ അതുപോലെ ബ്രഹ്മചാരി, വാനപ്രസ്ഥൻ, സന്യാസി എന്നിവർ ഗൃഹസ്ഥനെ ആശ്രയിച്ചു ജീവിക്കുന്നു .
ഗൃഹസ്ഥൻ പഞ്ജമഹായജ്ഞം അനുഷ്ഠിക്കണം എന്ന് ധർമശാസ്ത്ര ഗ്രന്ഥങ്ങൾ അനുശാസിക്കുന്നു.
അന്നംകൊണ്ടോ ജലംകൊണ്ടോ തര്‍പ്പണം ചെയ്യുന്നത് പിതൃയജ്ഞം. ദേവതാപ്രീതിക്കായി അഗ്നിയില്‍ ഹവിസ്സര്‍പ്പിക്കുന്നത് ദൈവയജ്ഞം. പക്ഷിമൃഗാദിജന്തുക്കള്‍ക്കുവേണ്ടി നല്‍കുന്ന ബലി ഭൂതയജ്ഞം. അതിഥിപൂജ മനുഷ്യയജ്ഞവും.
അധ്യാപനം ബ്രഹ്മയജ്ഞം
പിതൃയജ്ഞസ്തുതര്‍പ്പണം
ഹോമോദൈവോ ബലിര്‍ഭൗതോ
നൃയജ്ഞോളതിഥി പൂജനം
വേദധ്യയനം ബ്രഹ്മയജ്ഞം. അന്നംകൊണ്ടോ ജലംകൊണ്ടോ തര്‍പ്പണം ചെയ്യുന്നത് പിതൃയജ്ഞം. ദേവതാപ്രീതിക്കായി അഗ്നിയില്‍ ഹവിസ്സര്‍പ്പിക്കുന്നത് ദൈവയജ്ഞം.
പഞ്ചമഹായജ്ഞങ്ങള്‍ ഏതുവിധം അനുഷ്ഠിക്കണമെന്ന് മനുസ്മൃതിയിലെ മൂന്നാം അധ്യായത്തില്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.
സദാചാര ജീവിതം ആഗ്രഹിക്കുന്നെങ്കില്‍ അതിലേക്കുള്ള മാര്‍ഗം പഞ്ചമഹായജ്ഞങ്ങളുടെ അനുഷ്ഠാനംകൊണ്ട് സാധ്യമാകും. വ്യക്തി തന്റെയും കുടുംബത്തിന്റെയും വിശ്വപരിസ്ഥിതിയുടെയും സൂക്ഷ്മഭൂതശക്തികളുടെയും വരുംതലമുറകളുടെയും ഭദ്രജീവിതത്തിനായി കര്‍മമനുഷ്ഠിക്കുമ്പോഴത്രേ അത് സദാചാരമാവുക. എന്നാല്‍ നമ്മുടെ ദേശകാലസ്ഥിതിക്കനുസരിച്ച് ഇവയെ അനുഷ്ഠിക്കേണ്ടത് എങ്ങനെയായിരിക്കണം എന്ന് ചിന്തിക്കാന്‍ മേല്‍വിവരിച്ച പഞ്ചമഹായജ്ഞങ്ങള്‍ ഓരോന്നായി പരിശോധിക്കണം.
പഞ്ജമഹായജ്ഞം
💗✥━═══🪷═══━✥💗
1. ദേവയജ്ഞം
2. ബ്രഹ്മയജ്ഞം
3. പിതൃയജ്ഞം
4. നൃയജ്ഞം
5. ഭൂതയജ്ഞം
1. ദേവയജ്ഞം [ദേവപൂജ]
💗✥━═══🪷═══━✥💗
ഈശ്വരപ്രീതിക്കായി ഹോമം, സാളഗ്രാമാദിപൂജകള്‍, വിവിധങ്ങളായ യാഗങ്ങള്‍ തുടങ്ങിയവയാണ് ദേവപൂജ. ഇവയെല്ലാം ഈ കലിയുഗത്തില്‍ ഗ്രാമങ്ങളിലോ പട്ടണങ്ങളിലോ നടത്താന്‍ സാധാരണക്കാര്‍ക്ക് സാധ്യമല്ല. പിന്നെ എങ്ങനെയാണ് ദേവപൂജ നടത്തുക? ഈശ്വരചിന്ത എപ്പോഴും മനസ്സില്‍ ഉണ്ടായിരിക്കാന്‍ ശീലിക്കുക തന്നെ. അതായത് മാനസപൂജ. അത് ധനികനും ദരിദ്രനും ആകാമല്ലോ. നാം ഏതു തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴും കുടുംബജീവിതത്തെക്കുറിച്ചുള്ള ചിന്ത നമ്മെ വിട്ടുപിരിയാതെ പിന്തുടരും. അതുപോലെ എല്ലായ്‌പ്പോഴും മനസ്സില്‍ ഈശ്വരചിന്ത ഉണ്ടായിരിക്കാന്‍ അഭ്യസിക്കണം. എല്ലാം ഈശ്വരന്‍ തന്നുകൊള്ളും എന്നുകരുതി ഒന്നും പ്രവര്‍ത്തിക്കാതിരിക്കരുത്. ‘താന്‍ പാതി ദൈവം പാതി’ എന്ന പഴഞ്ചൊല്ല് അക്ഷരംപ്രതി അന്വര്‍ത്ഥമാണെന്നോര്‍ക്കുന്നത് നന്ന്. ഏതെങ്കിലും രീതിയിലുള്ള ഈശ്വരചിന്താഭ്യസനം തന്നെയാണ് മാനസപൂജ എന്ന് പറയുന്നത്. വ്യക്തിയുടെയും സമൂഹത്തിന്റെയും അധ്യാത്മ ശക്തിയെ ഇത് വര്‍ധിപ്പിക്കും.
ദേവകൾക്കുവേണ്ടി അഗ്നിയിൽ ഹോമിക്കുന്നത് ദേവയജ്ഞം. പ്രഭാതത്തിലും സായംസന്ധ്യയിലും ഉള്ള ഈശ്വരസ്മരണയും ജപം, ധ്യാനം, ദീപം, ധൂപം, പുഷ്പചന്ദനാദികൾ തുടങ്ങിയവയെക്കൊണ്ടുള്ള ആരാധന, ക്ഷേത്രദർശനം ഇവ ദേവയജ്ഞം എന്നു അറിയപ്പെടുന്നു.
രാത്രിയും പകലും, പകലും രാത്രിയും സന്ധിക്കുന്ന ഇരുസന്ധ്യകളിലും ദീപമേറ്റി അഗ്നിജ്വലിപ്പിച്ച് സന്ധ്യാവന്ദനവും ഹോമവും നടത്തുക എന്നത് ഓരോ ഗൃഹസ്ഥാശ്രമിയുടെയും കർത്തവ്യമാണ്.
ദേവ യജ്ഞം എന്നത് അഗ്നിയിൽ ഹോമം ചെയ്യൽ എന്ന് പൊതുവിൽ പറയാം. അഗ്നിയെ ദേവന്മാരുടെ ജിഹ്വ (വായ) എന്നാണ് പറയുന്നത്.
അഗ്നൌ പ്രസ്തഹുതി:സമ്യഗ്
ആദിത്യമുപ തിഷ്ടതെ
ആദിത്യാദ് ജയതേ വൃഷ്ടിർ
വൃഷ്ട്ടെരന്നം തത പ്രജ:
എങ്ങനെയാണു ഹോമങ്ങളും യാഗങ്ങളും പ്രവർത്തന ക്ഷമമാകുന്നത് എന്ന് മേല്പ്പറഞ്ഞ മന്ത്രം ശ്രദ്ധിച്ചാൽ മനസ്സിലാകും. അഗ്നിയിൽ അർപ്പിക്കുന്ന ആഹുതികൾ ആദിത്യനെ അതായതു സൂര്യനെ പ്രാപിക്കുന്നു. ഭക്ത്യാദരപൂര്വവും മന്ത്രപുരസ്സരവുമായി അർപ്പിക്കുന്ന വിശേഷ ഹോമ ദ്രവ്യങ്ങളുടെ ആഹുതിരസം സൂര്യരശ്മികളുടെ സഹായത്താൽ മഴയായി ഭൂമിയിലേക്ക് തിരികെ പെയ്തിറങ്ങുന്നു. മഴമൂലം പ്രജകൾക്ക് അന്നം ലഭ്യമാകുന്നു.
നമ്മുടെ സൌരയൂധത്തിന്റെ നാഥനായ സൂര്യൻ തന്നെയാണ് നമ്മുടെ പ്രക്ത്യക്ഷ ദൈവം.
ഇദം ന: മമ.
എന്നുപറഞ്ഞാണ് ഹോമാദ്രവ്യങ്ങൾ അർപ്പിക്കുന്നത്.
“ദേവതോ ഉദ്ദേശേന ദ്രവ്യസ്യ ത്യഗോ യജ്ഞ:”
എന്നു പറഞ്ഞിരിക്കുന്നു.
യജ്ഞത്തിലെ പുരോഹിതനും ദേവനും ഋത്വിക്കും ഹോതവും ഫലദാദാവും എല്ലാം അഗ്നിയാണ് എന്ന്
പ്രാതഃപ്രാതർഗൃഹപതിർനോ അഗ്നിഃ
സായാം സായാം സൗമനസ്യദാതാ ......
ഹേ ഗൃഹരക്ഷകനും അഗ്നിസ്വരൂപനുമായ പ്രകാശസ്വരൂപിൻ ഞങ്ങൾ ദിനം പ്രതി രാവിലെയും വൈകുന്നേരവും അങ്ങയെ വിശേഷരീതിയിൽ ഉപാസിക്കുന്നവരായി ഭവിക്കട്ടെ അങ്ങയുടെ കൃപയാൽ ധനധാന്യ സമൃദ്ധരായി ഞങ്ങൾ നൂറ്റാണ്ടുകാലം വാഴട്ടെ!! ഇത്യാദി മന്ത്രങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാകും.
നാം സുഖകരമായി അനുഭവിക്കുന്നതെന്തും അദൃശ്യമായ് ദേവതകളുടെ അനുഗ്രഹത്താൽ ഉളവാകുന്നവയാണെന്നും അവയെല്ലം അവസാനം തന്നെ യജ്ഞകർമ്മങ്ങളിലൂടെ ഈശ്വരാർപ്പണമായി ഭവിക്കണമെന്നും, അഗ്നി വായു ജലം പൃഥ്വി ആകാശം ഈ പഞ്ചഭൂതങ്ങളുടെ അധിഷ്ഠാനദേവതകളെ സങ്കല്പിച്ച് പുഷ്ടി മാധുര്യം സുഗന്ധം രോഗശമനം ഇത്യാദി ഗുണങ്ങളുള്ള ഹോമദ്രവ്യങ്ങൾ മന്ത്രോച്ചാരണപൂർവ്വം യജിക്കുന്നു. അതായത് ഓരോ ഇന്ദ്രിയങ്ങളും അധിഷ്ഠാനദേവസങ്കല്പം വഴി. നമ്മുടെ എല്ലാ കർമ്മങ്ങളും കർമ്മയോഗമാക്കി പരിണമിപ്പിക്കാനുള്ള സാധന കൂടിയാണിത്…
പഞ്ചമഹായജ്ഞത്തിലെ ഹോമരൂപത്തിലുള്ള ദേവയജ്ഞമാണ് പിന്നീട് ദേവ പൂജയായി രൂപാന്തരപ്പെട്ടത്. വിവാഹാനന്തരം പത്നീസമേതനായി ആവാഹനീയാദി ശ്രൌതാഗ്നികളിൽ, നേത്രാഗ്നികളിൽ അഗ്ന്യാധാനമെന്ന കർമ്മം നടത്തിയശേഷം ജീവിതാവസാനം വരെ രണ്ടുനേരവും നടത്തുന്ന ഹോമമാണ് അഗ്നിഹോത്രം.
അഗ്നിഹോത്രം ശൌതയജ്ഞമാണ്. പാകയജ്ഞവിധി പ്രകാരം ലൗകീകാഗ്നി (സാധാരണ അഗ്നി) യിലോ ഔപാസനാഗ്നി (വിവാഹസമയത്ത് ഹോമത്തിന് ഉല്പാദിപ്പിച്ച അഗ്നി) നടത്തുന്ന ഗൃഹകർമ്മമാണ് പഞ്ചയജ്ഞത്തിൽപ്പെടുന്ന ദേവയജ്ഞം. ഇതിൽ മുഖ്യമായും 12 ആഹുതികൾ ഉണ്ട്.
വ്യാഹൃതിക ഹോമങ്ങൾ 4 എണ്ണം അവ
(1). ഓം ഭൂഃ സ്വാഹ
(2). ഓം ഭുവഃ സ്വാഹ
(3). ഓം സ്വഃ സ്വാഹ
(4). ഓം ഭുർഭുവസ്വാഹ എന്നിവയാണ്.
പിന്നെ ആറെണ്ണം യജനമന്ത്രങ്ങളാണ്. ഇവ തൈത്തീരിയ സംഹിതത്തിലെ 3-2-5 ന്റെ സാധാരണ ഭാഷ്യത്തിൽ കാണാം.
അടുത്ത രണ്ടെണ്ണം
(1). സ്പഷ്ടകൃതവും
(2) പ്രജാപത്യവുമാണ്.
അങ്ങനെ ആകെ 12 ആഹുതികൾ (വേദവ്യാസ സ്മൃതി 3-32, 33)
ഈ ഹോമാദികൾ ഒന്നും നിത്യവും ചെയ്യാൻ സാധാരണ ജനത്തിനു പറ്റില്ലല്ലോ.എന്നാൽ മനസ്സുവച്ചാൽ മറ്റൊരു തരത്തിൽ ഇതു എന്നും ചെയ്യാൻ പറ്റും.
“പുണ്യ പാപങ്ങളാകുന്ന ഇന്ധനം ഇട്ടു ജ്വലിപ്പിച്ച ആത്മചൈതന്യമാകുന്ന ഹോമാഗ്നിയിൽ പഞ്ചേന്ദ്രിയങ്ങളാലും കർമ്മേന്ദ്രിയങ്ങളാലും പ്രചോതിതമായ “ആശകളെ” ആഹുതി ചെയ്യണം”
ഞാൻ, എന്റെ എന്ന സ്വാർത്ഥഭാവം, പരാർത്ഥമായ സമുദായഭാവത്തിലേക്കും അവിടെ നിന്നും പരമാർത്ഥിക ഭവത്തിലേക്കും ഉന്നതി പ്രാപിക്കണം നാം സ്ഥൂലാതീതമായ ലോകങ്ങളുമായി ബന്ധപ്പെട്ടവാരാണെന്നും ലോകങ്ങളാകട്ടെ പരസ്പരാശ്രയത്തോടുകൂടിയവായാണെന്നും ഉള്ള തത്ത്വബോധം നമ്മളിൽ ഉണർത്തുന്നതിനും ദേവയജ്ഞം സഹായകമായിരിക്കുന്നു.
വ്യക്തി-കുടുംബ-സമൂഹതലങ്ങളിൽ നിത്യപ്രചോദനം നൽകി നേർവഴിക്കുള്ള സന്മാർഗ്ഗത്തിലൂടെ ജന്മസാഫല്യത്തിലെത്തിക്കുന്നതാണ് ദേവയജ്ഞം
2. ബ്രഹ്മയജ്ഞം [ഋഷിപൂജ]
💗✥━═══🪷═══━✥💗
വേദാധ്യയനം ബ്രഹ്മയജ്ഞം. അതുതന്നെയാണ് ഋഷി പൂജ എന്നുപറയുന്നത്. അതായത് ഗുരുപൂജ. ലോകത്തിന്റെ അടിത്തറ കണ്ടറിഞ്ഞവരാണ് ഋഷിവര്യന്മാര്‍. അവര്‍ ഭാവി തലമുറകള്‍ക്കുവേണ്ടി സത്യം ദര്‍ശിച്ചവരത്രെ. വേദങ്ങളും ഉപനിഷത്തുകളും പുരാണങ്ങളും ഇതിഹാസങ്ങളും ഒക്കെ ഋഷിപ്രോക്തങ്ങളാണ്. ആ ഉത്കൃഷ്ടങ്ങളായ ഗ്രന്ഥങ്ങളുടെ പാരായാണവും ഋഷിപൂജ തന്നെ. ജ്ഞാന സമ്പാദനം, ജ്ഞാനത്തിന്റെ ഉറവിടങ്ങളോടുള്ള ആരാധന, ജ്ഞാനാന്വേഷണം, ജ്ഞാന പ്രകാശനം ഇവയെല്ലാം ബ്രഹ്മയജ്ഞമാണ്. ‘പ്രജ്ഞാനം ബ്രഹ്മ’ എന്നതിന്റെ സാരം ഗ്രഹിച്ചാല്‍ ജ്ഞാനയജ്ഞമെന്താണെന്ന് മനസ്സിലാകും. ഉപജീവനത്തിനുള്ള വഴിതേടുകയല്ല വിദ്യാഭ്യാസം. ആത്മശുദ്ധികരവും ലോകശുദ്ധികരവുമായ സത്യജ്ഞാനം നേടുവാനുള്ള യജ്ഞമാണത്. വേദപഠന പ്രധാനമായ ഋഷിപൂജയെ ഇന്നത്തെ സാഹചര്യങ്ങളോട് യോജിപ്പിക്കണം. വായനയും ചിന്തയുംകൊണ്ടേ ജ്ഞാനം ഉണ്ടാകൂ. അധ്യയനവും അധ്യാപനവും ബ്രഹ്മയജ്ഞം തന്നെയാണ്. അധ്യയനം തപസ്യയായി സ്വീകരിക്കണം. ഹനുമാന്‍ വേദം പഠിച്ചത് സൂര്യദേവനില്‍നിന്നാണെന്ന് പറയുന്നു. സൂര്യന്‍ ഉദിച്ച് മുന്‍പോട്ട് സഞ്ചരിക്കും. ഹനുമാന്‍ സൂര്യന് അഭിമുഖമായി പിന്നോട്ട് നടന്നാണ് വേദങ്ങള്‍ അഭ്യസിച്ചതത്രെ. അതൊരു തപസ്യ തന്നെയാണ്. അത്രത്തോളം പോയില്ലെങ്കിലും അവധാനപൂര്‍വം സത്ഗ്രന്ഥങ്ങള്‍ പഠിച്ചാലും മതി. ഏവംവിധേന ഉള്ള പഠനങ്ങള്‍ ബ്രഹ്മയജ്ഞമാണ് എന്ന് ധരിക്കണം. ലോകശാന്തിക്ക് അവശ്യം വേണ്ടത് ഈ ഋഷിപൂജതന്നെയാണ്.
3. പിതൃയജ്ഞം [പിതൃപൂജ]
💗✥━═══🪷═══━✥💗
ഈശ്വരന്മാരെപ്പോലെ പിതൃഗുണങ്ങള്‍ എന്നൊന്നുണ്ടെന്ന് ഋഗ്വേദം. പിതൃക്കളുടെ സദ് വൃത്തികളെപ്പറ്റിയുള്ള വിശ്വാസം അതിപ്രാചീനകാലം മുതല്‍ക്കുതന്നെ ഭാരതീയര്‍ക്കുണ്ടായിരുന്നു. ശ്രീമഹാഭാരതത്തില്‍ പിതൃക്കളുടെ വിഭാഗങ്ങളെപ്പറ്റിയും പിതൃപൂജയെപ്പറ്റിയും വ്യാസഭഗവാന്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ഓരോ കുടുംബത്തിനും പ്രത്യേകം പിതൃക്കളുണ്ട്. നമ്മുടെ പിതാമഹന്മാരും പ്രപിതാമഹന്മാരും എല്ലാം പിതൃക്കളാണ്. ശ്രാദ്ധം, പാലൂട്ട്, പിണ്ഡം, ജലം എന്നിവകൊണ്ട് തര്‍പ്പണം. ഇങ്ങനെ പലതരത്തില്‍ പിതൃപൂജ ചെയ്യാം. നമ്മുടെ പൂര്‍വികന്മാര്‍ അനന്തര തലമുറകള്‍ക്കുവേണ്ടി ചെയ്ത സദ്കര്‍മങ്ങളെ നാം സ്മരിക്കണം. പഴഞ്ചന്മാരും പഴഞ്ചന്‍ മട്ടുകളും മോശമാണെന്ന ചിന്ത ഒരിക്കലും തോന്നാതിരിക്കണം. പണ്ടത്തെ കാരണവന്മാരെ ആദരിക്കുക, നമസ്‌കരിക്കുക തുടങ്ങിയവകൊണ്ട് അവരുടെ അനുഗ്രഹം ആഗ്രഹിച്ചവരായിരുന്നു ഭാരതീയര്‍. പിതൃലോകം മഹാസ്മൃതിയുടെയും അസ്തമിച്ചുപോകാത്ത സൂക്ഷ്മമായ ഊര്‍ജത്തിന്റെയും ലോകമാണ്. ഓരോ ജീവകോശത്തിന്റെയും ഉള്ളിലുള്ള സംസ്‌കാര സ്മൃതിയില്‍ പിതൃക്കളുടെ ലോകവുമടങ്ങുന്നു. നാം ഇന്ന് അനുഭവിക്കുന്ന സുഖസൗകര്യങ്ങള്‍ നേടിത്തന്ന പൂര്‍വകാല ശാസ്ത്രജ്ഞന്മാരെയും പൂര്‍വപിതാക്കളെയുമെല്ലാം നമ്മുടെ പിതൃഗണങ്ങളായി കണക്കാക്കണം. ഇന്ന് ജീവിച്ചിരിക്കുന്ന വന്ദ്യവയോധികന്മാരെയും നാം ആദരിക്കണം.
അഭിവാദനശീലസ്യ
നിത്യംവൃദ്ധോപസേവിതം
ചത്വാരി സംപ്രവൃദ്ധതേ
ആയുര്‍വിദ്യാ യശോ ബലം
നിത്യവും വന്ദ്യന്മാരെ വന്ദിക്കുന്നതുകൊണ്ട് (വന്ദിക്കുന്നവന്) ആയുസ്സ്, വിദ്യ, യശസ്സ്, ബലം ഇവ നാലും വേണ്ടതുപോലെ വൃദ്ധി പ്രാപിക്കുന്നു.
(മനുസ്മൃതി)
അന്നത്തിനാലോ, ജലതർപ്പണത്തിനാലോ പിതൃക്കളെ തൃപ്തിപ്പെടുത്തുന്നത് പിതൃയജ്ഞം.
നമ്മുടെ ശരീരം ലഭിച്ചതിൽ നാം നമ്മുടെ മാതാപിതാക്കന്മാരോട് കടപ്പെട്ടിരിക്കുന്നു. അവരോടും അവരുടെ മാതാപിതാക്കളോടും ചുരുക്കം പിൻതലമുറകളോടും നമുക്കു കടപ്പാടുണ്ട്. അതിനാൽ മണ്മറഞ്ഞുപോയ അവരെ നിത്യവും സ്മരിക്കണം. ശ്രാദ്ധ-തർപ്പാണാദികൾക്ക് പിതൃയജ്ഞമെന്നു പറയുന്നു. പരലോകപ്രപ്തരായ പൂർവ്വികരെ സ്മരിച്ച് അവർക്കായി നടത്തുന്ന പിതൃതർപ്പണവും ജീവിച്ചിരിക്കുന്ന മാതൃ-പിതൃവഴിയിലുള്ള ഗുരുജനങ്ങളെ ശ്രാദ്ധപൂർവ്വം ശുശ്രൂഷിക്കുന്നതും പിതൃയജ്ഞമാകുന്നു.
നാം ഇന്ന് അനുഭവിക്കുന്ന പല സുഖസൗഖര്യങ്ങൾക്കും നമ്മുടെ പൂർവ്വികന്മാരോടും പൂർവ്വകാലവംശപരമ്പരകളോടും കടപ്പെട്ടിരിക്കുന്നു.
അവരുടെ സൽകർമ്മങ്ങളും ത്യഗവും നാം നന്ദിപൂർവ്വം ആദരവോടുകൂടി സ്മരിക്കുകയും അത്പോലെ ജീവിച്ചിരിക്കുന്ന വയോവൃദ്ധരും ജ്ഞാനവൃദ്ധരുമായ ഗുരുജനങ്ങളെ ബഹുമാനിക്കുകയും ശുശ്രൂഷിക്കുകയും വേണം. അവരുടെയെല്ലാം അനുഗ്രഹാശിസ്സുകൾ നിമിത്തം നമ്മുടെ ജീവിതം കുടുതൽ സുഗുമവും സന്തോഷപ്രദവുമായി തീരും.
ശ്രത് സത്യം ദധാതിയയാ ക്രിയയാ സാശ്രദ്ധാ
ശ്രദ്ധായായത് ക്രിയതേ തത് ശ്രാദ്ധം
യാതൊരു ക്രിയകൊണ്ട് സത്യം ഗ്രഹിക്കപ്പെടുന്നുവോ അത് ശ്രദ്ധയെന്നും, ശ്രദ്ധയോടുകൂടി ചെയ്യുന്ന കർമ്മം ശ്രാദ്ധമെന്നും പറയപ്പെടുന്നു.
"തൃപ്യന്തി തർപ്പയന്തിയേന പിതൃൻ തത് തർപ്പണം "
യാതൊരു കർമ്മം കൊണ്ട് മാതാപിതാക്കളും - അവരുടെ പൂർവ്വവംശപരമ്പരയും പ്രസാദിക്കപ്പെടുന്നുവോ അതു തർപ്പണം.
തർപ്പണം
💗✥━═══🪷═══━✥💗
ശരീരശുദ്ധിക്കുശേഷം ജലംകൈകളിലെടുത്ത് പിതൃക്കൾ തുടങ്ങിയവരെ സ്മരിച്ചുകൊണ്ട് ജല തർപ്പണം ചെയ്യുന്നു. ദേവന്മാർ, ഋഷിമാർ, പിതൃക്കൾ തുടങ്ങിയവരെ സ്മരിച്ചുകൊണ്ട് ജലതർപ്പണം നടത്തുന്നു. (തർപ്പണം = പ്രീതിപ്പെടുത്തുക)
മരിച്ചു പോയ പിതൃക്കൾക്കായി ഹൈന്ദവർ ചെയ്യുന്ന ഒരു കർമ്മമാണ് തർപ്പണം. അരി, പൂവ്, ജലം, എള്ള് തുടങ്ങിയവയാണ് തർപ്പണം ചെയ്യുക. സ്വന്തം പിതാവ് മരിച്ചവർക്കുമാത്രമേ തർപ്പണം ചെയ്യാവൂ എന്നാണ് വിധി. തർപ്പണം ഒരുവന്റെ മൂന്ന് തലമുറയിലെ പിതൃക്കൾക്ക് അതായത് പിതാവ്, മുത്തച്ഛൻ, മുതുമുത്തച്ഛൻ അവരുടെ ഭാര്യമാരോടൊപ്പവും പിന്നെ മാതൃ പിതാവിനും മുത്തച്ഛനും മുതുമുത്തഛനും മാത്രമേ ചെയ്യുകയുള്ളൂ. ഇത് ചെയ്യുന്നത് കറുത്തവാവ്, ഗ്രഹണം എന്നീ നാളുകളിലാണ്.
ശ്രാദ്ധ കർമ്മം തർപ്പണവുമായി വിഭിന്നമാണ്. ശ്രാദ്ധം പിതാവ് മരിച്ച നാൾ (അഥവാ തിഥി) വരുന്ന ദിവസാമാണ് ചെയ്യേണ്ടത്. എല്ലാ മാസത്തിലെയും കറുത്ത വാവു ദിവസം പിതൃക്കൾക്കായി തർപ്പണം ചെയ്യാം. എന്നാൽ, കർക്കിടക മാസത്തിലെയും തുലാമാസത്തിലെയും അമാവാസികൾക്കു കൂടുതൽ പ്രാധാന്യമുണ്ട്.
വിവിധ തർപ്പണങ്ങൾ
✥━═══🪷═══━✥
1. ഗുണ്ട തർപ്പണം -
💗✥━═══🪷═══━✥💗
ശേഷം കെട്ടിയ ആൾ, അതായത് ആരാണോ മരണാനന്തര ക്രിയ ചെയ്യൂന്നത് അയാൾ മരണത്തിന്റെ ആദ്യ പത്ത് ദിവസം ചെയ്യേണ്ടതായ തർപ്പണ്ണം.
2. ബ്രഹ്മ യജ്ഞ തർപ്പണം -
💗✥━═══🪷═══━✥💗
ഇത് ബ്രാഹ്മണ പുരോഹിതർ ദിവസവും ചെയ്യുന്ന തർപ്പണമാണ്. ദേവന്മാർക്കും മഹർഷിമാര്ക്കും പിതൃക്കൾക്കുമാണ് ഇത് അർപ്പിക്കുന്നത്.
3. പർഹേനി തർപ്പണം -
💗✥━═══🪷═══━✥💗
വാർഷികമായി ചെയ്യേണ്ട ശ്രാദ്ധത്തിന്റെ അടുത്ത നാൾ ചെയ്യേണ്ട തർപ്പണം ആണിത്. പിതാവിന്റെ വംശത്തിന് മാത്രം നൽകപ്പെടുന്ന ഇത് ഇന്ന് ശ്രാദ്ധ നാളിൽതന്നെയാണ് ചെയ്യുന്നത്.
4. സാധാരണ തർപ്പണം -
💗✥━═══🪷═══━✥💗
അമാവാസികളിൽ ചെയ്യാവുന്ന തർപ്പണം. മേടം കർക്കിടകം, തുലാം, മകര വാവുനാളുകളിലും ഗ്രഹണനാളുകളിലും ചെയ്യാം.
ശ്രാദ്ധം
💗✥━═══🪷═══━✥💗
ശ്രദ്ധാപൂർവ്വം ചെയ്യുന്നത് ശ്രാദ്ധം. മരിച്ചുപോയ ബന്ധുമിത്രാദികൾക്കോ പിതൃക്കൾക്കോ മരിച്ച നാളിൽ (നക്ഷത്രം) അർപ്പിക്കുന്ന ദ്രവ്യത്യാഗമാണ് ശ്രാദ്ധം.
പഞ്ചമഹായജ്ഞങ്ങളിൽ ഉൾപ്പെടുന്ന പിതൃയജ്ഞമാണ് ഇത്.
മരിച്ചവരുടെ ആത്മാക്കൾക്ക് പിതൃദേവതകളുടെ പ്രീതി ലഭിക്കുന്നതിന് ചെയ്യുന്ന യജ്ഞമാണ് ശ്രാദ്ധം. പിതൃക്കൾ തറവാട് നിലനിർത്തിയവരാണ് എന്നതുകൊണ്ട് ജലതർപ്പണം, അന്നം എന്നിവയാൽ അവരെ തൃപ്തിപ്പെടുത്തുന്നതിനും അവരുടെ സ്മരണ നിലനിർത്തുന്നതിനും വേണ്ടിയാണ് ശ്രാദ്ധമൂട്ട്. ഇത് ചെയ്യണമെങ്കിൽ തലേദിവസം മുതൽക്കേ വ്രതം എടുത്തിരിക്കണം എന്നാണ് പ്രമാണം.
ആത്മാക്കൾ ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് പിതൃലോകത്ത് വസിക്കുന്നു എന്നാണ് വിശ്വാസം. അവിടെ നിന്ന് അവർ ദേവലോകത്തേക്ക് യാത്ര ചെയ്യുന്നു. മനുഷ്യരുടെ ഒരു വർഷം പിതൃക്കൾക്ക് ഒരു ദിവസമത്രെ. ഈ യാത്രയിൽ പിതൃക്കളെ ദിവസവും ഊട്ടുന്നു എന്ന സങ്കല്പ്പത്തിലണ് , മരിച്ച ദിവസത്തെ തിഥിയോ, നക്ഷത്രമോ, കണക്കിലെടുത്ത് ആണ്ട് ശ്രാദ്ധം ചെയ്യുന്നത്. ശ്രാദ്ധമൂട്ടി ബലികർമ്മങ്ങൾ ചെയ്യുമ്പോൾ ബലിച്ചോറുകൊണ്ട് പിതൃദേവതകൾ പ്രസന്നരായി മരിച്ചവരുടെ ആത്മാക്കളെ (പിതൃക്കളെ) അനുഗ്രഹിക്കുന്നുവെന്നാണ് സങ്കല്പം.
വളരെ വിപുലമായ അർത്ഥങ്ങളുള്ള എല്ലാവർക്കും അത്യാവശ്യമായ ഒരു അനുഷ്ഠാനമാണ് പിതൃയജ്ഞം. ജീവിച്ചിരിക്കുന്ന മാതാപിതാക്കളേയും, പ്രായമായവരേയും ശുശ്രൂഷിക്കുക എന്നത് പിതൃയജ്ഞത്തിണ്റ്റെ ഒരു ഭാഗമാണ്.
"മാതൃദേവോഭവ
പിതൃദേവോഭവ,
ആചാര്യദേവോ ഭവ"
എന്നീ അനുശാനങ്ങൾ അത്യന്തം ശ്രദ്ധേയങ്ങളാണ്.
"ജീവതോവാക്യകരണാത് ക്ഷയാഹേ ഭൂരിഭോജസത് ഗയായാം പിണ്ഢദാനാച്ച ത്രിഭിഃപുത്രസ്യ പുത്രതാ"
“ജീവിച്ചിരിക്കുമ്പോൾ മാതാപിതാക്കളെ അനുസരിക്കുക വാർദ്ധക്യത്തിൽ ഭക്ഷണാദികളൾ നല്കി സന്തോഷിപ്പിക്കുക മരണാനന്തരം ശ്രാദ്ധാദികൾ നടത്തുക. ഈ മൂന്നു വിധത്തിലാണ് ഒരുവൻ പുത്രനാകുന്നത്
4. നൃയജ്ഞം (അതിഥിപൂജ)
💗✥━═══🪷═══━✥💗
മനുഷ്യപൂജ തന്നെയാണ് അതിഥിപൂജ. ‘അതിഥി ദേവോ ഭവ’ എന്നത്രേ വൈദികാനുശാസനം. ആരാണ് അതിഥി? യാദൃച്ഛികമായി വന്ന് ഒരു രാത്രി മാത്രം താമസിക്കുന്നവനെയാണ് അതിഥി എന്നുപറയുന്നത്. യദൃച്ഛയാ ഗൃഹത്തില്‍ വന്നവനും പേര്, കുലം, സ്ഥാനമാനങ്ങള്‍ ഇവയെക്കുറിച്ച് ഒന്നും അറിയപ്പെടാത്തവനുമാണ് അതിഥി. അതിഥി ഭഗ്നാശയനായി മടങ്ങിയാല്‍ ഗൃഹനാഥന്റെ പുണ്യവും എടുത്തുകൊണ്ടുപോകുമത്രേ. ഇരിക്കാന്‍ ഒരു പായ്, കുടിക്കാനും കാലുകഴുകാനും ഇത്തിരിവെള്ളം, നല്ല വാക്ക് എന്നിവ സജ്ജനങ്ങളുടെ ഗൃഹത്തില്‍ ഒരിക്കലും ഇല്ലാതെവരികയില്ല. തനിക്കും കുടുംബത്തിനും കഴിക്കാന്‍ തയ്യാറാക്കിവച്ചിരുന്ന ധാന്യമാവ് അതിഥിക്കു നല്‍കി കുടുംബാംഗങ്ങള്‍ പട്ടിണി കിടന്ന് അതിഥിയെ പൂജിച്ചതിന്റെ പുണ്യംപോലും ധര്‍മപുത്രര്‍ നടത്തിയ യാഗത്തിനില്ല എന്ന് ഒരു കീരി പറയുന്ന കഥ മഹാഭാരതത്തില്‍ കാണാം (കീരിയുടെ കഥ). യാഗത്തേക്കാള്‍ ശ്രേഷ്ഠമാണ് അതിഥി പൂജ എന്ന് ഈ കഥ നമ്മെ പഠിപ്പിക്കുന്നു.
ഏതുതരത്തിലുള്ള പരോപകാരത്തേയും മനുഷ്യപൂജയായി കണക്കാക്കാം. അത് നിസ്വാര്‍ത്ഥവും പ്രത്യുപകാരം ആവശ്യപ്പെടാത്തതും ആയിരിക്കണം. ‘അരാതി’ എന്ന ശബ്ദത്തിന്റെ അര്‍ത്ഥം ദാനം ചെയ്യാത്തവന്‍ എന്നാണ്. ശത്രു എന്ന അര്‍ത്ഥത്തിലും അരാതിശബ്ദത്തെ ഉപയോഗിക്കാറുണ്ട്. അപ്പോള്‍ ദാനം ചെയ്യാത്തവന്‍ ലോകശത്രു ആകുന്നു എന്നു വന്നുകൂടുന്നു. ദാനത്തില്‍ ശ്രേഷ്ഠം അന്നദാനമാണ്.
ധര്‍മക്കാരന്‍ ചമഞ്ഞ് അലസജീവികളായ ധാരാളം ആളുകള്‍ നമ്മുടെ ഗൃഹങ്ങളില്‍ വന്നുചേരാറുണ്ട്. അപാത്രത്തില്‍ ദാനം ദാതാവിന് ആപത്തും പാപവും ഉളവാക്കും. അതുകൊണ്ട് ഈ കലിയുഗത്തില്‍ അതിഥിപൂജ തുടങ്ങിയ സത്കര്‍മങ്ങള്‍ ധര്‍മപര്യവസായിയായിരിക്കാന്‍ വിഷമമുണ്ട്. പല രീതിയിലുള്ള കാപട്യമുള്ളവര്‍ പല വേഷത്തില്‍ ഗൃഹങ്ങളില്‍ എത്താറുണ്ട്. അതുകൊണ്ട് ഗൃഹത്തില്‍ വരുന്ന അതിഥികളെ തിരിച്ചറിയുക ഏറെ ദുഷ്‌കരമാണ്. എന്നാലും ദാരിദ്ര്യം, രോഗം, വാര്‍ധക്യം, അനാഥത്വം ഇവയാല്‍ ദീനതയനുഭവിക്കുന്നവരെ അവശ്യം സഹായിക്കേണ്ടതാണ്. ഒരു നേരത്തെ ആഹാരം, അല്‍പം ആശ്വാസ വചനങ്ങള്‍ ഇവ ആകാമല്ലോ. അതാണ് മനുഷ്യപൂജ.
‘ ന കം ചന വസതൗ പ്രത്യാച ക്ഷിത്’ (തൈത്തരീയോപനിഷത്). കൊടുക്കാതെ ഭക്ഷിക്കുന്ന ഭോഗവാനെ മരണങ്ങള്‍ പ്രാപിക്കുന്നു.
‘ഉതാശിതമുപഗച്ഛന്തി മൃത്യുവഃ (ഋഗ്വേദം)
തനിയെ ഭക്ഷിക്കുന്നവന്‍ പാപത്തെത്തന്നെ ഭുജിക്കുന്നു. അന്യര്‍ക്ക് കൊടുക്കാതെ ഭക്ഷിക്കുന്നവന്‍ കള്ളനാണ്.
5. ഭൂതയജ്ഞം (ഭൂതബലി)
💗✥━═══🪷═══━✥💗
പക്ഷിമൃഗാദികള്‍ക്കുവേണ്ടി നല്‍കുന്ന ബലിയാണ് ഭൂതബലി. ഭോജ്യവസ്തുക്കളുടെ ഉല്‍പാദനത്തിനുവേണ്ടി കൃഷിസ്ഥലങ്ങള്‍ നന്നാക്കുമ്പോള്‍ നാം അറിയാതെ തന്നെ അനവധി ചെറുപ്രാണികളെ കൊല്ലുകയും പക്ഷിമൃഗാദികള്‍ക്ക് ഉപദ്രവം ഏല്‍പിക്കുകയും വേണ്ടിവരുന്നു. ഇങ്ങനെ ഉണ്ടാകുന്ന ഹിംസാദോഷത്തിന് പ്രായശ്ചിത്തം കൂടിയാണ് ഭൂതബലി. ഇന്ന് ജീവികള്‍ക്ക് പ്രകൃതിദത്തമായ ഭക്ഷണങ്ങള്‍ ആവോളം ലഭിക്കാറില്ല. അപ്പോള്‍ ഈ ജീവജാലങ്ങള്‍ക്ക് ജീവിക്കാന്‍ ആഹാരം വേണം. അതുകൊടുക്കാന്‍ മനുഷ്യര്‍ക്ക് സാധിക്കും. ആഹാരസാധനങ്ങള്‍ മുറ്റത്ത് എറിഞ്ഞുകൊടുത്തും മറ്റും പലതരത്തില്‍ പക്ഷിമൃഗാദികള്‍ക്ക് ഭക്ഷണം കൊടുക്കുന്നതുതന്നെയാണ് ഭൂതബലി. നമ്മുടെ പൂര്‍വികന്മാര്‍ ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് കാക്കയ്ക്കും പൂച്ചയ്ക്കും പട്ടിക്കും മറ്റും ആഹാരം കൊടുക്കുന്ന പതിവുണ്ടായിരുന്നു. മനുഷ്യന്റെ ദാനശീലം മനുഷ്യരില്‍ മാത്രം ഒതുങ്ങി നിന്നാല്‍പ്പോരാ. ഭൂമിയുടെ അവകാശികളെന്ന് പറയുന്ന സര്‍വജീവജാലങ്ങളിലേക്കും അത് വ്യാപിക്കണം. ഈ ദാനശീലം മനുഷ്യനെ മാത്രം ഉദ്ദേശിച്ചാകുമ്പോള്‍ അത് മനുഷ്യപൂജയായി. അതുതന്നെയാണ് നൃയജ്ഞം അഥവാ അതിഥിപൂജനം.
മനുഷ്യമനസ്സിനെ സംസ്‌കരിക്കുവാനുള്ള അനേകമാര്‍ഗങ്ങളില്‍ അതിപ്രധാനങ്ങളാണ് പഞ്ചമഹായജ്ഞങ്ങള്‍. ഇവ കാലാനുകൂലമായ ഭേദങ്ങളോടെ നിത്യജീവിതത്തില്‍ നടപ്പാക്കാവുന്നതാണ്. ഈ യജ്ഞങ്ങള്‍ ഗ്രാമവാസികള്‍ക്കും നഗരവാസികള്‍ക്കും കുബേരകുചേലഭേദമെന്യേ നിഷ്പ്രയാസം അനുഷ്ഠിക്കാന്‍ സാധിക്കും. യജ്ഞം എന്ന പദം ചിലപ്പോള്‍, കാലസവിശേഷതകൊണ്ട് ഏവര്‍ക്കും ഇഷ്ടപ്പെട്ടു എന്നുവരില്ല. എന്നാല്‍ പഞ്ചമഹായജ്ഞമെന്ന ദര്‍ശനത്തെ വിസ്മരിക്കാനാവില്ല.
മണ്‍മറഞ്ഞുപോയതും വരാനിരിക്കുന്നതുമായ എല്ലാം ഒരു മഹാപ്രഭാവത്തിന്റെ രൂപവിശേഷങ്ങള്‍ മാത്രമാണെന്നും എല്ലാം പൂജനീയമാണെന്നും ആരും അന്യരല്ലെന്നുമുള്ള ഭാരതീയ വിശ്വദര്‍ശനത്തിന്റെ കര്‍മപാഠമാണ് യഥാര്‍ത്ഥത്തില്‍ പഞ്ചമഹായജ്ഞ കല്‍പനയ്ക്കാധാരം.
No comments:
Post a Comment