ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

16 November 2024

ഷോഡശസംസ്കാരം - 2

ഷോഡശസംസ്കാരം

ഭാഗം - 02

ജീവിതം ഒരു നീണ്ട പ്രയാണമാണ്. മനുഷ്യരിൽ മാത്രമുള്ള വിശേഷ ബുദ്ധി, അവ അവൻറെ അറിവ് , കർമ്മമണ്ഡലം എന്നിവയെ അടിസ്ഥാനപ്പെടുത്തി നേരിയ വെത്യാസം കാണാം . ഇതരജീവികള്‍ക്ക് അതറിയാനുള്ള ബോധമുണ്ടാകില്ല. ബോധമുണ്ടാകേണ്ട മനുഷ്യന് അതുണ്ടായില്ലെങ്കില്‍ ഫലം നഷ്ടജീവിതംതന്നെ. പൊതുവേ നോക്കുമ്പോള്‍ ധര്‍മ്മബോധമോ ലക്ഷ്യബോധമോ ഇല്ലാത്ത ജീവിതം നയിക്കുന്നത് അനിശ്ചിതത്ത്വമാണെന്ന് കാണാം. ഫലമോ ഒടുങ്ങാത്ത ജീവിതപ്രശ്‌നങ്ങളും അശാന്തിയും ദുഃഖവും.

ചിന്താശീലനായ മനുഷ്യന്‍ നേര്‍വഴിക്ക് ചിന്തിച്ചില്ലെങ്കില്‍ നേര്‍വഴിക്ക് ചലിക്കാനും ആവില്ല. മനുഷ്യനായി പിറന്നതെന്തിന്, വളരുന്നതെന്തിന്, ഒടുക്കം തളരുന്നതെന്തുകൊണ്ട്?  
ചിന്തിക്കുന്നവർക്കു അറിയാം ജീവിതത്തിന്റെ പൊരുള്‍ എന്തെന്ന്. പക്ഷെ ചിന്തിക്കുന്നവരില്‍തന്നെ പലരും ശരീരാഭിമാനപരിധിയില്‍ പരാക്രമങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ജീവിതത്തെ ഒരു ചൂതുകളിയാക്കി മാറ്റുന്നു. അവരും അവസാനത്തെ തളര്‍ച്ചയില്‍ മേലോട്ടുനോക്കാന്‍ – അന്തര്‍മുഖനാകാന്‍ – ഒരു നിഷ്ഫലശ്രമം നടത്താറുണ്ട്. ഈ സ്ഥിതിവിശേഷങ്ങളെല്ലാം കണ്ടറിഞ്ഞ ഭാരതീയ മഹർഷിമാർ, മനുഷ്യജീവിതത്തിന് പൊതുവേ സാധ്യവും സഹായവുമാകുന്ന ചിലചിട്ടകള്‍ നിഷ്കര്ഷിക്കുന്നതും . വ്യക്തി, കുടുംബം, സമുദായം, രാഷ്ട്രം, എന്നിങ്ങനെ പടിപടിയായി എല്ലാ രംഗങ്ങളിലും പരിശുദ്ധിയും ക്ഷേമവും ശാന്തിയും വ്യാപരിക്കുന്ന ഒരു സംസകരമാണ് ഷോഡശ സംസ്കാരം .  

ഓരോ സംസ്‌കാരകര്‍മ്മവും അതത് വ്യക്തികള്‍ക്ക് എന്നപോലെ കുടുംബം, സമുദായം, രാഷ്ട്രം എന്നീ നിലകളിലും എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സംസ്‌കാരപദ്ധതി ശ്രദ്ധാപൂര്‍വ്വം പഠിക്കുന്നവര്‍ക്ക് മനസിലാക്കുവാന്‍ കഴിയും. ഈ ധര്‍മ്മപദ്ധതിയാണ് യഥാര്‍ത്ഥവും സര്‍വ്വഹിതപരവുമായ കുടുംബസാമൂഹിക ആസൂത്രണപദ്ധതി. ഇതിനാലുണ്ടാകുന്ന ജീവിത ക്ഷേമം മാനുഷിക മൂല്യങ്ങളുടെ വളര്‍ച്ചയും വികാസവും മൂലമുളവാകുന്നത്രേ.

ദുര്‍വികാര – മൃഗീയത്വ വികാസത്തിനുതകുന്ന പദ്ധതികളുടെ വേലിയേറ്റമുള്ള ഇക്കാലത്ത് നമ്മുടെ പൂര്‍വ്വികന്മാര്‍ ആസൂത്രണം ചെയ്ത പദ്ധതികളെപ്പറ്റി കലാകല അനുസൃതമായ ഭാവ മാറ്റങ്ങൾക്ക് വിധേയമാക്കി പ്രാവ്രര്‍ത്തികമാക്കേണ്ടത് കടമ നമ്മുടേത് തന്നെയാണല്ലോ. 
സദ് വിചാരങ്ങള്‍ക്ക് – സമദമാദി ഗുണങ്ങള്‍ക്ക് – പകരം ദുര്‍വികാരങ്ങളെ തുറന്നുവിടുന്ന ആസൂത്രണ പദ്ധതികളുടെ പരിണിതഫലം പരമദുഃഖമായിരിക്കും. ദുഃഖത്തില്‍നിന്ന് ദുഃഖസാഗരത്തിലേക്കുള്ള കുതിച്ചു ചാട്ടമാണത്. അധാര്‍മ്മികവും പ്രകൃതി വിരുദ്ധവുമായ ആസൂത്രിതവലയങ്ങളില്‍നിന്ന് വിമുക്തമാകുവാനും ധാര്‍മ്മികവും സന്മാര്‍ഗ്ഗികവുമായ ഒരു കര്‍മ്മ പദ്ധതികൂടിയേതീരൂ. അത് പണ്ടുപണ്ടേ നമ്മുടെ പൂര്‍വ്വികരായ ഋഷീശ്വരന്മാര്‍ മനുഷ്യസമുദായോല്‍കൃഷത്തിനായി അനുഗ്രഹിച്ചേകിയിട്ടുമുണ്ട്. അത് വേണ്ടവിധ കലാ ദേശ അടിസ്ഥാനത്തിൽ മൂലഘടനയിൽ മാറ്റം വരാതെ ചെയ്ത് പ്രചരിപ്പിക്കുവാനും പ്രാവര്‍ത്തികമാക്കുവാനും സമുദായവും വ്യക്തികളും തയ്യാറാകുമെങ്കില്‍ കുടുംബഭദ്രതയോടൊപ്പം സമുദായക്ഷേമവും രാഷ്ട്രസുരക്ഷിതത്വവും അനുഭവപ്പെടും.

No comments:

Post a Comment