നാമജപം ബൗദ്ധസ്വാധീനം കൊണ്ടുണ്ടാകുന്നതാണെന്നാണ് പലരും പറയുന്നത്. എന്നാൽ അത് ശരിയാണന്ന് തോന്നുന്നില്ല. കാരണം, ഋഗ്വേദത്തില്‍ 'ഇന്ദ്ര ത്രിധാതു ശരണം' എന്ന വാക്ക് ഈശ്വരനെ ശരണം പ്രാപിക്കുന്നതിന് വേണ്ടിയാണെന്ന് പറയുന്നുണ്ട്. ശരണ വിളിയിൽകൂടി ഈശ്വരനില്‍ ശരണം പ്രാപിക്കാനുള്ള വ്യഗ്രത ഒരു ഭക്തന്റെ മനസ്സിൽ വന്നു ചേരുന്നു.
അപ്പോള്‍ ഭക്തന് ശരണം വിളിക്കുന്നതിലൂടെ എന്താണ് നേടുന്നത്?
നമ്മുടെ ശരീരത്തില ഓരോ ഇന്ദ്രിയങ്ങൾക്കും പ്രപഞ്ചത്തിലെ തത്തുല്യമായ തത്ത്വങ്ങളുമായി ബന്ധമുണ്ട്. ഉദാഹരണത്തിന് കണ്ണുകള്‍ സൂര്യനാണ്. പ്രപഞ്ചത്തിലെ സൂര്യന്റെ ഒരു ഇന്ദ്രിയം നമ്മുടെ ശരീരത്തിലെ കണ്ണുകളാണ്.
മനസ്സ് ചന്ദ്രനാണ്. "ചന്ദ്രമാ മനസോ ജാത ശ്ചക്ഷുസോ സൂര്യോ അജായതാ "
എന്ന് പുരുഷ സൂക്തത്തില്‍ പറയുന്നുണ്ട് .
(യജുര്‍വേദത്തില്‍ ഉള്ളതാണിത്.) 'ചന്ദ്രമാ മനസോ... സൂര്യോജായതാ' കണ്ണുകള്‍ സൂര്യന്മാരാണ്, മനസ്സ് ചന്ദ്രനാണ്. അതുപോലെ 'ഘൗിമശേര' ഭ്രാന്തെന്ന് അര്‍ഥം വരുന്ന വാക്ക്, 'ഘൗമൃ' = ചന്ദ്രന് എന്ന വാക്കില്‍നിന്ന്, മനസ്സുമായി ബന്ധപ്പെട്ടുണ്ടായതാണ്.
അപ്പോള്‍ നാക്കില്‍ എന്താണ് ഇരിക്കുന്നത്?
നാക്കില്‍ 'ജിഹ്വ അഗ്നിം പ്രാവിശത്' എന്നു പ്രാചീന ഗ്രന്ഥങ്ങളില്‍ കാണാം. ജിഹ്വയില്‍ ഉള്ളത് അഗ്നിയാണ്. അതായത്
നാക്കിലുള്ളത് അഗ്നിയാണ്. അതുകൊണ്ടായിരിക്കാം കലിയുഗത്തില്‍ നാമജപത്തിന് കൂടുതൽ പ്രധാന്യം കല്പിച്ചിട്ടുള്ളത്.
നാമം ജപിക്കുമ്പോൾ നാക്കില്‍ അഗ്നി ഉണ്ടാകുന്നു. വാണി അഗ്നിയാണ്, മനസ്സുമായി ഏറ്റവുമധികം ബന്ധപ്പെട്ടു കിടക്കുന്നത് വാണിയാണ്. അഗ്നിശുദ്ധി വരുത്തിയ നാക്കായിരിക്കണം ഭക്തർക്കുണ്ടാകേണ്ടത്. കാരണം, നാക്കില്‍ അഗ്നി ഉണ്ട്. ആ അഗ്നിയെ പരിശുദ്ധ മാക്കുന്നതിന് വേണ്ടി നാമജപം നടത്തണം. ഇങ്ങനെ നിരന്തരം നാമം ജപിക്കുമ്പോള്‍ ' മനുഷ്യരിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വളരെ പ്രധാനപ്പെട്ടതാണ് .
നിരന്തരമായ നാമജപത്തിലൂടെ ശരീരത്തിലെ അന്നമയകോശത്തിലും മനോമയകോശത്തിലും പ്രാണമയകോശത്തിലും വിജ്ഞാനമയകോശത്തിലും ആനന്ദമയ കോശത്തിലും ഉള്ള മാലിന്യങ്ങൾ ഇല്ലാതാക്കാന്‍ കഴിയും.
No comments:
Post a Comment