ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

1 December 2022

വിശ്വകർമ്മജരുടെ വേദം

വിശ്വകർമ്മജരുടെ വേദം

സ്വന്തമായി തനത് വേദപാരമ്പര്യം ഉള്ള ഒരേയൊരു വിഭാഗമാണ് വിശ്വകർമ്മജർ എന്ന വിശ്വബ്രാഹ്മണ ശില്പി പരമ്പര, ഋഗ്വോദം, യജുർവേദം, സാമവേദം, അഥർവ്വവേദം എന്നി ചതുർവേദ സമ്പ്രദായത്തിൽ നിന്നും തീർത്തും വ്യത്യസ്തമാണ്, ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഇന്നത്തെ കന്യാകുമാരിക്ക് സമീപം പുരാതനകാലത്തെ ജംബു ദ്വീപ് ഭൂഖണ്ഡത്തിൽ കുമാരികണ്ഡത്തിൽ ആണ് വിശ്വബ്രാഹ്മണരുടെ വേദ പാരമ്പര്യത്തിൻ്റെ ആരംഭം എന്ന് ആധുനിക പഠനങ്ങൾ പറയുന്നു,

വിശ്വബ്രാഹ്മണരുടെ വേദങ്ങൾ

1) ശബ്ദവേദം
2) നാട്യവേദം
3) ഗാന്ധർവ്വവേദം
4) സ്ഥാപത്യവേദം
5) ഇവയുടെ നാലിൻ്റെയും അംശങ്ങൾ ഉൾകൊണ്ട 'പ്രണവവേദം'
ഈ അഞ്ച് വേദങ്ങളെയാണ് പഞ്ചവേദങ്ങൾ എന്ന് പറയുന്നത്, പഞ്ചവേദങ്ങൾ വിശ്വകർമ്മജരുടെ ഉപയോഗവേദങ്ങൾ മാത്രമാണ്, ഇത് തികച്ചും ശാസ്ത്ര സാങ്കേതിക വിദ്യയാണ്, ഈ അഞ്ച് വേദങ്ങളെയാണ് പഞ്ചഋഷികളായ മനു, മയ, ത്വഷ്ട, ശില്പി, വിശ്വജ്ഞ എന്നിവർ വിശ്വകർമ്മദേവൻ്റെ അഞ്ച് മുഖങ്ങളായി ചിത്രീകരിച്ചത്, ആദിവിശ്വകർമ്മൻ, മഹാമുനി, മയാസുരൻ തുടങ്ങി വിശേഷണങ്ങളാൽ രാമായണത്തിലും മഹാഭാരതത്തിലും വാല്മീകിയും വ്യാസനും വിശേഷിപ്പിച്ച ബ്രഹ്മഋഷി മയൻ ആണ് വിശ്വബ്രാഹ്മണരുടെ വേദ സംഹിതകളുടെ ഉപജ്ഞാതാവ്.

മയബ്രഹ്മ, മയമുനി, മയാചാര്യൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന മയൻ ആണ് സൂര്യ സിദ്ധാന്തം രചിച്ചത്, സൂര്യ സിദ്ധാന്തത്തിന് ഇന്ന് മറ്റ് പലരും അവകാശവാദം ഉന്നയിക്കുന്നുണ്ട്, അത് തെറ്റാണ്, സൂര്യ സിദ്ധാന്തം വിശ്വകർമ്മജൻ്റെ സൃഷ്ടിയാണ്, ഇത് കൂടാതെ വിശ്വകർമ്മജരുടേതായ മുപ്പത്തിരണ്ട് ശാസ്ത്രരചനകൾ മയാചാര്യൻ രചിച്ചിട്ടുണ്ട്, പതിനഞ്ച് വാല്യങ്ങളും നാലര ലക്ഷം ഋചകളും ചേർന്ന് പതിനായിരം ഭാഗമായി മയാചാര്യൻ ക്രോഡീകരിച്ചതാണ് പഞ്ചമവേദമായ പ്രണവവേദം, പ്രപഞ്ച ഉൽപത്തിയെ കുറിച്ചുള്ള ശാസ്ത്ര സംഹിതയാണ് ഇത്. 

തച്ചുശാസ്ത്രം, വാസ്തു ശാസ്ത്രം, ശില്പശാസ്ത്രം, യന്ത്രനിർമ്മാണം, ലോഹങ്ങളുടെ കണ്ടുപിടിത്തം, നിർമ്മാണ രീതി എന്നിവ പ്രതിപാദിക്കുന്നതാണ് പ്രണവവേദം, മയൻ തൻ്റെ പിൻഗാമികളായ വിശ്വകർമ്മജർക്ക് ഈ ശാസ്ത്രങ്ങൾ എല്ലാം ഉപദേശിച്ച് നല്കിയെന്ന് വരാഹമിഹിരൻ ബൃഹത് സംഹിതയിൽ പറയുന്നുണ്ട്. 

പ്രണവവേദികളായ വിശ്വകർമ്മജരാണ് കോട്ടകൾ, കൊട്ടാരങ്ങൾ, ക്ഷേത്രങ്ങൾ, ദൈവ വിഗ്രഹങ്ങൾ, ഗൃഹങ്ങൾ, വാഹനങ്ങൾ, ആയുധങ്ങൾ, കൃഷി വീട്ടു ഉപകരണങ്ങൾ തുടങ്ങി സകലതും നിർമ്മിച്ച് നാഗരികതയ്ക്കും അടിത്തറ പാകിയത്, അങ്ങനെ പുകൾപെറ്റഭാരത സംസ്കാരത്തിൻ്റെയും പൈതൃകത്തിൻ്റെ ഉപജ്ഞാതാക്കളായി മാറി വിശ്വകർമ്മജർ. മയാചാര്യൻ ഉൾപ്പെട്ട പഞ്ചഋഷി പരമ്പരയുടെ കാലഘട്ടത്തിലാണ് ഭാരത സംസ്കാരത്തിൻ്റെ ഹൈന്ദവ സംസ്കാരത്തിൻ്റെ ഉത്ഭവം എന്ന് പഠനങ്ങൾ പറയുന്നു.

ലോകത്തിലെ ആദ്യ ഭാഷാ വ്യാകരണം ആയ അയ്ന്തിറ (ഐന്തിറ) രചിച്ചത് മയാചാര്യൻ ആണ്, അയ്ന്തിറത്തിൽ നിന്നും തമിഴും അയ്ന്തിറ ശുദ്ധീകരിച്ച് സംസ്കൃതവും ഉടലെടുത്തു, 1986 ൽ അയ്ന്തിറ തമിഴ്നാട് സർക്കാർ പ്രസിദ്ധികരിച്ചിരുന്നു.

മയാചാര്യൻ്റെ വംശപരമ്പരയായി അറിയപ്പെടുന്നത് മരയാചാരിമാരാണ്. തച്ചുശാസ്ത്ര, വാസ്തു ശാസ്ത്ര പണ്ഡിതരായ ഇവരാണ് നിർമ്മിതിയടെ ആദ്യാന്തം മനസിൽ കണ്ട് രൂപകല്പന ചെയ്ത് സ്ഥാനനിർണ്ണയം നടത്തുന്ന സ്ഥപതിമാർ, സാമൂഹികപരമായ ജാതി വ്യവസ്ഥയിൽ വിശ്വകർമ്മയിൽ പ്രഥമസ്ഥാനം മരയാചാരിമാർക്കാണ്,
പഞ്ചഋഷി പരമ്പര ഇപ്രകാരമാണ്

1 )മനു ബ്രഹ്മ - ഇരുമ്പ് ആചാരി, സനകഋഷി ഗോത്രം, (കൊല്ലൻ)

2)മയബ്രഹ്മ - ദാരുശില്പി, സനാതന ഋഷി ഗോത്രം ( മരയാചാരി)

3) ത്വഷ്ട ബ്രഹ്മ - വെങ്കല ശില്പി പ്രഗ്നസഋഷി ഗോത്രം ( മൂശാരി)

4) ശില്പി ബ്രഹ്മ - ശിലാശില്പി, അ ഭുവന ഋഷി ഗോത്രം (കല്ലാചാരി)

5) വിശ്വജ്ഞബ്രഹ്മ- സുവർണാചാരി, സുവർണ്ണസഋഷി ഗോത്രം (തട്ടാൻ )

മയ വംശപരമ്പരയിൽ പെട്ട ഡോ: വി ഗണപതി സ്ഥപതിയാർ പ്രണവവേദത്തിൻ്റെ പത്തിൽ ഒരു ഭാഗം അതായത് പതിനായിരം ഭാഗമുള്ളതിൽ ആയിരം ഭാഗം പുസ്തമായി പ്രസിദ്ധീകരിച്ചു, ഭാരത സർക്കാർ പത്മഭൂഷൻ ബഹുമതിനല്കി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്, 

വിശ്വകർമ്മ കുലത്തിൻ്റെതായ പുരാതന ഗ്രന്ഥശാസ്ത്രങ്ങൾ

1) വേദ പ്രകാശിക
2) മഹാ വിശ്വകർമീയം
3) മനു സൂത്രം
4) മയമതം
5) ത്വഷ്ട തന്ത്രം
6) ഐന്തിര മതം
7) ഭാനുമതം
8) പഞ്ച ബ്രഹ്മാദികൾ
9 ) വൃത്താന്തം
10) പഞ്ച ബ്രഹ്മ ഉപാസന വിധി
11 ) മനു സന്താനം
12) മനുചരിതം
13 ) മയചരിതം
14) ത്വഷ്ട ചരിതം
15) ശില്പി ചരിതം
16) വിശ്യജ്ഞ ചരിതം
17 ) പൗരുഷേയ ഉല്പത്തി ക്രമം
18 ) ഭൂലോക സഞ്ചാരം
19) അധികാരകാണ്ഡം
20) ഗൗതമ കാണ്ഡം
21 ) ശിഖാ രാമം
22) വംശ ചരിത്രം
23) വേദനിർണയം
24 ) വിജയം
25) ഗോത്രകാണ്ഡം
26) കലോൽപത്തി
27) സന്താന വിവരം
28) വേദ വിവരം
29) ശതാംഗം
30 ) ആത്മശതകം
31) ബൃഹസ്പതി സാവനം
32) പഞ്ചാനയജ്ഞോപ വിധി
33) വിശ്വകർമ്മ ഉപനിഷത്
34) വിശ്വകർമ്മപുരാണം
35 ) മനുഷ്യാലയ ചന്ദ്രിക
36 ) വിശ്വകർമ്മ വംശപ്രകാശിക
37) സൂക്തം
38) വിശ്വകർമ്മ ന്യായപ്രതിപിക
39) വിശ്വകർമ്മാചാര വിധികൾ
40 ) വിശ്വകർമ്മ മാഹാത്മ്യം
41) വിശ്വകർമ ശതകം
42) വിശ്വകല തർപ്പണം
43) കാളഹസ്തി മഹാത്മ്യം
44) നാഗരകാണ്ഡം
45) മൂലസ്തംഭപുരാണം
46) ബ്രഹ്മ്മാത്തരകാണ്ഡം
47) ഗൗതമസൂത്രം
48) ശില്പി പ്രകാരം
49) നാഗേശ്വര ഹൃദയം
50 ) പ്രപഞ്ച ഭൂലോക വിവരം
51) വേദാചാര നാമ ഗ്രന്ഥം
52 ) മന്വാദി ഉപനിഷത്
53) സൂര്യ വിവാഹം
54) ഉപ ശില്പം
55) പഞ്ച ബ്രഹ്മ സാമ്രാജ്യം
56) വജ്ര സൂചി
57) മാറന്ത ശതകം
58) സൂര്യ സിദ്ധാന്തം
59 മാനസാരം
എന്നിഗ്രന്ഥശാസ്ത്രങ്ങളും കൂടാതെ സ്ഥാപത്യവേദം, തച്ചുശാസ്ത്രം, വാസ്തു ശാസ്ത്രം, ശില്പശാസ്ത്രം, പഞ്ചാംഗം, ജോതിഷ ശാസ്ത്രം, ഗണിത ശാസ്ത്രം എന്നി ശാസ്ത്രങ്ങളും അറിഞ്ഞാണ് വിശ്വകർമ്മജർ നിർമ്മാണ പ്രവൃത്തിയിൽ ഏർപ്പെടുന്നത്.


No comments:

Post a Comment