കോട്ടയം ജില്ലയിലെ പൂഞ്ഞാറിൽനിന്ന് 2.3 കിലോമീറ്റർ അകലെ ഈരാറ്റുപേട്ട - പനച്ചിപ്പാറ റൂട്ടിൽ ആണ് ദേശാധിപനും, കലിയുഗവരദനും, ആശ്രിതവത്സലനുമായ പൂഞ്ഞാർ കോയിക്കൽ ശ്രീധർമ്മശാസ്താവ് കുടികൊള്ളുന്നത്.. പൂഞ്ഞാർ കൊട്ടാരത്തിനും, മധുരമീനാക്ഷി ക്ഷേത്രത്തിന് സമീപമായിത്തന്നെയാണ് ഈ ക്ഷേത്രവും. വേദ ശാസ്താവ് അഥവാ വിദ്യാകാരകനായ ശാസ്താവ് എന്ന സങ്കൽപ്പത്തിൽ ആണിവിടെ ശ്രീ ധർമ്മ ശാസ്താവ്. ഏകദേശം ആയിരത്തോളം വർഷത്തെ പഴക്കം ക്ഷേത്രത്തിനുണ്ടെന്നു അനുമാനിക്കുന്നു. കയ്യില്‍ വേദ ഗ്രന്ഥം ധരിച്ച അത്യപൂർവ്വമൂർത്തിയാണു പൂഞ്ഞാര്‍ കോയിക്കല്‍ ക്ഷേത്രത്തിലെ ശ്രീധർമ്മ ശാസ്താവ്. ഗായത്രീ മന്ത്രത്തിൻറെ അർത്ഥം വ്യാഖ്യാനിക്കുന്ന ശാസ്താവ് എന്നാണു സങ്കൽപം . ആയോധനകലകളുടെ അധ്യയനവും പരിശീലനവും നടക്കുന്നിടങ്ങളില്‍ എല്ലാം വേദ ശാസ്താവിനേയും ഉപാസിച്ചു വരുന്നു.
കോട്ടയം ജില്ലയിലെ പൂഞ്ഞാർ രാജവംശത്തിൻറെ അധീനതയിലായിരുന്നു. ക്ഷേത്രം നിർമ്മിച്ചത് പാണ്ട്യരാജാവ് ആണെന്ന് ക്ഷേത്ര ഐതിഹ്യങ്ങളിൽ പറയുന്നു. ശ്രീ ധർമ്മ ശാസ്താവിന്റെ പരമ ഭക്തനായിരുന്നുവത്രേ പാണ്ട്യരാജവ്. ശത്രു രാജ്യത്തിൻറെ കീഴിലുൾപെട്ട ഈ പ്രദേശം യുദ്ധത്തിൽ വീണ്ടെടുക്കുവാൻ കാരണമായത് ശ്രീ ധർമ്മശാസ്താവിൻറെ അനുഗ്രഹം ഒന്നുകൊണ്ടു മാത്രമാണ് എന്ന് അദ്ദേഹം വിശ്വസിച്ചു. ശാസ്താവിൽ ഉള്ള ഭക്തിപാരമ്യത്തിൽ അവിടെ ഒരു ക്ഷേത്രം പണിയുവാൻ അദ്ദേഹം തീരുമാനിച്ചു.. അപ്രകാരം അവിടെ മീനച്ചിലാറിൻറെ തീരത്ത് പാണ്ട്യരാജാവ് പണികഴിപ്പിച്ച ശാസ്താ ക്ഷേത്രം ആണ് പൂഞ്ഞാർ കോയിക്കൽ ധർമ്മശാസ്താ ക്ഷേത്രം.
മകരത്തിലെ അനിഴം നക്ഷത്രത്തിലാണ് കൊടിയേറ്റും തിരുവുത്സവവും. മീനച്ചിലാറ്റിലാണ് ഭഗവാന് തിരുവറാട്ട് നടക്കുന്നത്. മണ്ഡലകാലത്ത് വിശേഷാൽ പൂജകൾക്ക് പുറമേ കളമെഴുത്തും പാട്ടും അയ്യപ്പനു മുന്നിൽ നടക്കുന്നു. ക്ഷേത്രത്തിലെ മറ്റു താന്ത്രികകര്മ്മങ്ങളും നിത്യപൂജയും എല്ലാം ബ്രഹ്മശ്രീ താഴമണ്‍ മഠം തന്ത്രിമാരിൽ നിഷിപ്തമായിരിക്കുന്നു.
No comments:
Post a Comment