ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

20 May 2022

പുരിയിലെ ജഗന്നാഥക്ഷേത്രവും ഭവിഷ് മാലികയും

പുരിയിലെ ജഗന്നാഥക്ഷേത്രവും ഭവിഷ് മാലികയും

ഇന്ത്യയുടെ കിഴക്കൻ തീരത്ത് ഒഡീഷ സംസ്ഥാനത്ത് പുരിയിലാണ് വിശ്വപ്രസിദ്ധമായ ജഗന്നാഥ മന്ദിരം അഥവാ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശ്രീകൃഷ്ണ ഭഗവാന് വേണ്ടി സമർപ്പിക്കപ്പെട്ട ഭഗവാന്റെ ഹൃദയം സൂക്ഷിക്കുന്ന അത്ഭുത ക്ഷേത്രമാണിത്. ഈ ജഗത്തിന്റെ ഏക നാഥനാണ് പുരിയിലെ ജഗന്നാഥൻ എന്നാണ് വിശ്വാസം. ആയതിനാൽ പുരാണങ്ങൾ അനുസരിച്ച് വിവിധ യുഗങ്ങളെ കുറിച്ച് വിവരിക്കുന്നു. കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം, എന്നിങ്ങനെ നാല് യുഗങ്ങളായി തിരിക്ക പ്പെട്ടിരിക്കുന്നു. നാം ഇപ്പോൾ ജീവിക്കുന്നത് കലിയുഗത്തിലാണ്. കലിയുഗ അവസാനം കൽക്കി ഭഗവാൻ അവതരിക്കുമെന്നും. മഹാ വിനാശം ഭൂമിയിൽ സംഭവിക്കുമെന്നും പറയപ്പെടുന്നു.....!!!

ഈ ജഗത്തിന്റെ നാഥനായ ജഗന്നാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട്. കലിയുഗ അവസാനത്തെ കുറിച്ചും. മഹാ വിനാശത്തിന്റെ ആരംഭത്തെ കുറിച്ചും ഞെട്ടിപ്പിക്കുന്ന ചില കാര്യങ്ങൾ മനസ്സിലാക്കാം....!!!

ഭവിഷ് മാലിക

ഭാവിയെക്കുറിച്ച് പ്രവചിക്കുന്ന പല പ്രധാന ഗ്രന്ഥങ്ങളെക്കുറിച്ചും നാം അറിഞ്ഞിട്ടുണ്ട്. എന്നാൽ പതിനാറാം നൂറ്റാണ്ടിൽ അഞ്ച് മഹാ സിദ്ധന്മാർ ജീവിച്ചിരുന്നു. ഇവരെ പഞ്ച സത് എന്നായിരുന്നു വിളിച്ചിരുന്നത്. പല മായിക ശക്തികൾ ഇവർക്കുണ്ടായിരുന്നു. ഇവരുടെ പേരുകൾ അച്യുതാനന്ദ ദാസ്, ആനന്ദ ദാസ്, ജംബോ ബന്ദ് ദാസ്, ജഗന്നാഥ് ദാസ്, ബലരാമ ദാസ്, എന്നിങ്ങനെയായിരുന്നു. ഇതിൽ അച്യുതാനന്ദ ദാസ് സിദ്ധർ ആയിരത്തിനു മേൽ ഗ്രന്ഥങ്ങൾ പല വിഷയത്തെക്കുറിച്ചും എഴുതിയിരുന്നു. അതിനാൽ അദ്ദേഹത്തെ സാധാരണ മനുഷ്യൻ അല്ലായിരുന്നു എന്ന് ഇന്നും വിശ്വസിക്കപ്പെടുന്നു. എന്നാൽ അദ്ദേഹത്തിന് ഭൂതകാലത്തെ കുറിച്ചും, ഭാവി കാലത്തെക്കുറിച്ചും പ്രത്യേക ജ്ഞാനമുണ്ടായിരുന്നു. അദ്ദേഹത്തിന് ഭൂതകാലത്തിലേക്കു, ഭാവികാലത്തിലേക്കും, സഞ്ചരിക്കുവാൻ പറ്റിയിരുന്നു എന്ന് വിശ്വസിച്ചുപോരുന്നു. ആയതിനാൽ ഭാവിയെക്കുറിച്ച് അദ്ദേഹം എഴുതിയ ഒരു ഗ്രന്ഥമാണ് ഭവിഷ് മാലിക എന്ന ഗ്രന്ഥം. ഈ ഗ്രന്ഥത്തിൽ കലിയുഗ അവസാനത്തെ കുറിച്ചും, മഹാ വിനാശത്തെയും കുറിച്ചും വിശദമായി പറഞ്ഞിരിക്കുന്നു. അതിൽ പുരി ജഗന്നാഥ ക്ഷേത്രത്തിൽ എന്തെല്ലാം സൂചനകൾ ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകും എന്നും അദ്ദേഹം വിശദമായി പറഞ്ഞിട്ടുണ്ട്. ഭവിഷ് മാലികയിൽ പറഞ്ഞിരിക്കുന്ന കാര്യം ഇന്ന് സത്യമായി നടക്കുന്നു. ഇവ ഏതെല്ലാം മാണ് എന്ന് മനസ്സിലാക്കാം.....!!!

ആചാരങ്ങൾ അപമാനിക്കപ്പെടും

ജഗന്നാഥ പുരിയിലെ ചില ആചാരങ്ങൾ ഇന്നും പുറം ലോകത്തിന് അതിശയത്തോടെ മാത്രം കാണുവാൻ സാധിക്കുന്ന കാര്യങ്ങൾ ആകുന്നു. അത്തരത്തിൽ ഒരു ആചാരമാണ് നൗ കാലേബർ എന്ന ആചാരം. ഈ ആചാര പ്രകാരം ജഗന്നാഥ ക്ഷേത്രത്തിലെ മുഖ്യ ആരാധനാ മൂർത്തികളായ ശ്രീകൃഷ്ണ ഭഗവാന്റെയും, ബലരാമൻന്റെയും, സുഭദ്ര ദേവിയുടെയും, വിഗ്രഹങ്ങൾ മാറ്റപ്പെടുന്നു. ഈ വിഗ്രഹങ്ങൾ മാറ്റുമ്പോൾ ബ്രഹ്മ പദാർത്ഥം എന്ന ദിവ്യ പദാർത്ഥം പഴയ വിഗ്രഹത്തിൽ നിന്നും പുതിയ വിഗ്രഹത്തിലേക്ക് മാറ്റപ്പെടുന്നതാണ്. സാധാരണയായി ഈ ആചാരം രാത്രിയിൽ അതീവ രഹസ്യമായാണ് ചെയ്യപ്പെടുന്നത്. 1996ൽ ഈ ചടങ്ങ് നടത്തിയതിന് ശേഷം 2012 ലാണ് ഈ ആചാരം നടത്തപ്പെട്ടത്. എന്നാൽ ആ സമയം പൂജാരിമാർ തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടാകുകയും ഈ വഴക്ക് കാരണം ഈ ചടങ്ങ് രാത്രിയിൽ നടത്തുവാൻ സാധിക്കാതെ പിറ്റേദിവസം ഉച്ചയ്ക്കാണ് നടത്തപ്പെട്ടത്. ഇത് ജഗന്നാഥ ഭഗവാനെ അപമാനിച്ചതിന് തുല്യമായി ഇന്നും ഭക്തർ കരുതുന്നു. രാത്രിയിൽ നടത്തേണ്ടിയിരുന്ന ഈ ആചാരം ഉച്ചയ്ക്ക് നടത്തിയതിലൂടെ ഭഗവാന്റെ ആചാരത്തെ അപമാനിച്ചതിന് തുല്യമാകുന്നു. കലിയുഗാവസാനം ഇത്തരത്തിൽ ഭഗവാന്റെ ആചാരങ്ങൾ അപമാനിക്കപ്പെടും എന്ന് ഭവിഷ് മാലികയിൽ പറഞ്ഞത് സത്യമായി ഭവിച്ചു എന്ന് കരുതാവുന്നതാണ്.....!!!

ക്ഷേത്രത്തിൽ നിന്നും കല്ലുകൾ വീഴും

കലിയുഗാവസാനം അഥവാ കലിയുഗത്തിൽ ജഗന്നാഥ ക്ഷേത്രത്തിലെ കല്ലുകൾ താഴെ വീഴും എന്ന് ഭവിഷ് മാലികയിൽ അച്യുതാനന്ദ ദാസ് കൃത്യമായി എഴുതിയിരിക്കുന്നു. ഇത് സത്യം മാകും വിധം 1842 മുതൽ 12 തവണ ക്ഷേത്രത്തിൽ നിന്നും കല്ലുകൾ താഴെ വീണിട്ടുണ്ട് എന്ന് രേഖകളിൽ പറയുന്നു. ചില സമയങ്ങളിൽ ഒരു ടൺ തൂക്കം വരെ ഏകദേശം വരുന്ന കല്ലുകൾ താഴെ വീണിരിക്കുന്നു എന്ന് അധികൃതർ പറയുന്നുണ്ട്. ഇവയെ കുറിച്ച് ഭവിഷ് മാലികയിൽ കൃത്യമായി പറഞ്ഞിരിക്കുന്നു എന്നതും ഞെട്ടിക്കുന്ന സത്യമാണ്.....!!!

ചക്രം

ജഗന്നാഥ ക്ഷേത്രത്തിലെ ഒരു അത്ഭുതകരമായ കാര്യമാണ് ക്ഷേത്ര ഗോപുരത്തിന് മുകളിലെ ചക്രം. ഈ സുദർശന ചക്രം എന്നും, നീൽ ചക്രം എന്നും വിശേഷിപ്പിക്കപ്പെടുന്നു. അഷ്ടധാതുക്കളാൽ നിർമ്മിക്കപ്പെട്ട ഈ അത്ഭുത ചക്രം ആരെയും വിസ്മയിപ്പിക്കുന്നതാണ്. ഭവിഷ് മാലിക പ്രകാരം കലിയുഗാവസാനത്തിൽ മഹാ നാശത്തിനു മുമ്പായി ഈ ചക്രത്തിന്റെ സ്ഥാനം വ്യതിചലിക്കും എന്ന് പറഞ്ഞിരിക്കുന്നു. ഇത് സത്യമാവുകയും ചെയ്തു. മെയ് 2019ലെ സൈക്ലോണിൽ ഈ സുദർശന ചക്രത്തിന്റെ സ്ഥാനം അല്പം ചരിയുകയുമുണ്ടായി. ഇത് ഏവരെയും അത്ഭുതപ്പെടുത്തി സത്യമായി കൺമുമ്പിൽ കാണപ്പെട്ടു എന്നതും വാസ്തവമാണ്.....!!!

കൊടി

ജഗന്നാഥ ക്ഷേത്രത്തിലെ മുകളിൽ കാണുന്ന കൊടിക്ക് വളരെയേറെ സവിശേഷതകളുണ്ട്. കാറ്റിന്റെ എതിർദിശയിൽ ഈ കൊടി പറക്കുന്നു എന്നത് ഏവരെയും അതിശയിപ്പിക്കുന്ന കാര്യമാണ്. എന്നാൽ ഭവിഷ് മാലിക പ്രകാരം ഒന്നിൽ കൂടുതൽ തവണ ഈ കൊടി പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ മുകളിൽ നിന്നും തനിയെ പറന്നു പോകും എന്നും ഒരിക്കൽ ഈ കൊടി സമുദ്രത്തിൽ പതിക്കുമെന്നും പറഞ്ഞിരിക്കുന്നു. ഈ കാര്യം കലിയുഗ അവസാനത്തെയും മഹാ വിനാശം ആരംഭിക്കുന്നതിന്റെയും സൂചനയായി കണക്കാക്കപ്പെടുന്നു. എന്നാൽ ഞെട്ടിക്കുന്ന കാര്യം എന്തെന്നാൽ ജഗന്നാഥ ക്ഷേത്രത്തിലെ വിശേഷപ്പെട്ട കോടി ഒന്നിൽ കൂടുതൽ തവണ ക്ഷേത്ര ഗോപുരത്തിന്റെ മുകളിൽ നിന്നും പറന്നു പോയിട്ടുണ്ട് എന്നതാണ് മെയ് 2019ലെ സൈക്ലോണിലും, ജൂൺ 2020 ലും ഈ പതാക പുരി ക്ഷേത്രഗോപുരത്തിൽ നിന്നും പറന്നു പോയിട്ടുണ്ട്. എന്നാൽ മെയ് 2019ലെ സൈക്ലോണിൽ ഈ പതാക സമുദ്രത്തിൽ പതിക്കുകയും ഉണ്ടായി. ഇതിനുശേഷം കോവിഡ് മഹാമാരി പടരുകയും നിരവധി ആളുകൾ മരിക്കുവാൻ കാരണമാവുകയും ഉണ്ടായി. ഇത് ഞെട്ടിക്കുന്ന വസ്തുതയായി ഇന്നും നിലനിൽക്കുന്നു. ആയതിനാൽ ഭവിഷ് മാലികയിൽ പറഞ്ഞിരിക്കുന്ന ഈ കാര്യവും സത്യമായി മാറി.....!!!

ക്ഷേത്രത്തിനു മുകളിൽ

ഈ ക്ഷേത്രത്തിന് മുകളിലൂടെ ഒരു പക്ഷിയും, വിമാനമോ, പറക്കുന്നതല്ല. എന്നാൽ ഭവിഷ് മാലിക പ്രകാരം കലിയുഗാവസാനമാകുമ്പോൾ മഹാ വിനാശത്തിന് മുമ്പായി ക്ഷേത്രത്തിനു മുകളിലൂടെ പക്ഷികൾ പറക്കുന്നതായി പറയുന്നു. എന്നാൽ ജൂലൈ 2020 ഡിസംബർ 2020 ക്ഷേത്രത്തിനു മുകളിലൂടെ പക്ഷികൾ പറന്നിരുന്നു എന്നതും ഒരു അത്ഭുതകരമായ വസ്തുതയാകുന്നു. ഇത്തരത്തിൽ ഭവിഷ് മാലികയിൽ പറഞ്ഞിരിക്കുന്ന കാര്യം സത്യമായി.....!!!

കൽപ്പ വൃക്ഷം

മെയ് 2019 സൈക്ലോണിൽ പുരി ജഗന്നാഥക്ഷേത്രത്തിൽ നാശനഷ്ടങ്ങളുണ്ടായി. അതിൽ ഒരു തീരാനഷ്ട മായിരുന്നു ക്ഷേത്രത്തിലെ പ്രസിദ്ധമായ കല്പവൃക്ഷം കടപുഴകി വീണു എന്നത്. ഈ കൽപ്പവൃക്ഷത്തിനു ചുറ്റും ഭക്തർ ചരടുകൾ കെട്ടുന്ന ആചാരം ഉണ്ടായിരുന്നു. എന്നാൽ അത്ഭുതകരമെന്ന് പറയട്ടെ ഇത്തരത്തിൽ കലിയുഗ അവസാന സമയത്തും മഹാ വിനാശത്തിന് മുമ്പായും ജഗന്നാഥ ക്ഷേത്രത്തിലെ കൽപ്പ വൃക്ഷം കടപുഴകി വീഴും എന്ന് പതിനാറാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ഭവിഷ് മാലികയിൽ പറഞ്ഞിരിക്കുന്നു. ഈ കാര്യം ഇന്ന് നാം നേരിൽ കണ്ട വാസ്തവമായി മാറിക്കൊണ്ടിരിക്കുന്നു.....!!!

ത്രിദേവതകൾ

ജഗന്നാഥ ക്ഷേത്രത്തിലെ ത്രിദേവതകളുടെ വസ്ത്രം കത്തുമെന്ന് ഭവിഷ് മാലികയിൽ പറഞ്ഞിരിക്കുന്നു. ഇത് കലിയുഗാവസാനത്തിന്റെ സൂചനയാണ് എന്നും. മഹാ വിനാശം അടുത്തതിനെക്കുറിച്ചും സൂചിപ്പിക്കുന്നു. ഇത്തരത്തിലൊരു സംഭവം യഥാർത്ഥമായി ജഗന്നാഥ ക്ഷേത്രത്തിൽ നടന്നിട്ടുണ്ട്. ആയതിനാൽ ഈ കാര്യവും വാസ്തവമായി ഭാവിച്ചിരിക്കുന്നു എന്നതും സത്യമാകുന്നു.....!!

രക്തം

ഭവിഷ്മാലിക പ്രകാരം കലിയുഗാവസാന സമയത്തും മഹാ വിനാശം നടക്കുന്നതിനു മുമ്പായി പലതവണ ക്ഷേത്രത്തിനകത്ത് രക്തം വീഴുമെന്ന് പറഞ്ഞിരിക്കുന്നു. ഇത് ഇന്ന് സത്യം മായിരിക്കുകയാണ്. പണ്ട് വർഷത്തിൽ ഒരിക്കലോ മറ്റോ ഇത്തരത്തിൽ സംഭവം ക്ഷേത്രത്തിൽ നടന്നിരുന്നു. എന്നാൽ ഇപ്പോൾ ആഴ്ചകളിൽ ഇടവിട്ട് ഈ കാര്യം സംഭവിക്കുകയും. ഇതിനാൽ മഹാസ്നാനം പോലെയുള്ള ശുദ്ധി കർമ്മങ്ങൾ എല്ലാ ആഴ്ചയും ചെയ്യുന്നത് പതിവായി കൊണ്ടിരിക്കുകയാണ്. അതിനാൽ ഭവിഷ്മാലികയിൽ പറഞ്ഞിരിക്കുന്ന ഈ കാര്യവും സത്യമായിരിക്കുന്നു......!!!

കത്തുന്ന കൊടി

മാർച്ച് 19, 2020 പാപനാശ ഏകാദശി ദിവസം മഹാ ദീപം ഇവിടെ കൊളുത്തുകയുണ്ടായി. എന്നാൽ തീ പടർന്ന് അവസാനം ജഗന്നാഥ ക്ഷേത്രത്തിലെ പതാക കത്തി. അത്ഭുതകരമെന്ന് പറയട്ടെ കലിയുഗ അവസാനം ജഗന്നാഥ ക്ഷേത്രത്തിലെ പതാക കത്തുമെന്ന് ഭവിഷ് മാലികയിൽ പറഞ്ഞിട്ടുണ്ട്. ഇതും വാസ്തവമായി ഭവിച്ചു എന്നതും സത്യമാണ്.....!!!

ഇത്തരത്തിൽ കലിയുഗ അവസാനത്തെ കുറിച്ച് പല സൂചനകളും ജഗന്നാഥ ക്ഷേത്രത്തിൽ നിന്നും നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് വാസ്തവം...!!!

No comments:

Post a Comment