ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 May 2022

പ്രദോഷം

പ്രദോഷം

അസ്തമയസന്ധ്യ രാത്രിയുടെ - പ്രാരംഭകാലം, അസ്തമയത്തിനുമുമ്പ് മൂന്നേമുക്കാൽ നാഴികവരെയുള്ള ഒരു യാമം

പ്രദോഷകാലം എന്ന് പറയുന്നത് പകൽ കഴിഞ്ഞ് രാത്രി തുടങ്ങുന്നതിന്റെ സൂചനയായി ആകാശത്ത് നക്ഷത്രങ്ങളും ചന്ദ്രനും ഉദിക്കും വരെയാണെന്ന് പറയാം. വിശ്വാസപ്രകാരം പ്രദോഷത്തെ താഴെപ്പറയുന്നരീതിയിൽ അഞ്ചായി തിരിച്ചിരിക്കുന്നു.

നിത്യപ്രദോഷം
പക്ഷപ്രദോഷം
മാസപ്രദോഷം
മഹാപ്രദോഷം
പ്രളയപ്രദോഷം

വൈകീട്ട് 5.45 മുതൽ 6.30 മണിക്കുള്ളിലെ സമയം പ്രദോഷങ്ങളെ നിത്യപ്രദോഷമെന്നു പറയുന്നു.

ഓരോ മാസവും കറുത്തവാവ് മുതൽ 13-ആം ദിവസവും വെളുത്തവാവ് മുതൽ 13-ആം ദിവസവും വരുന്നത് ത്രയോദശിയാണ്. അന്നാണ് പക്ഷപ്രദോഷം അന്നേ ദിവസം തന്നെ അസ്തമയത്തിനു ഒന്നരമണിക്കൂർ മുമ്പ്മുതൽ അസ്തമിച്ച് ഒന്നരമണിക്കൂർ വരെയുള്ള മൂന്ന് മണിക്കൂറുകളെ പ്രദോഷസമയമായി കണക്കാക്കുന്നു.

ശുക്ലപക്ഷത്തിൽ വരുന്നപ്രദോഷമാണ് മാസപ്രദോഷം

പരമശിവൻ കാളകുടം ഭക്ഷിച്ചത് ഒരു ശനിയാഴ്ചയാണു. അദ്ദേഹം ആനന്ദതാന്ധവമാടിയ ത്രയോദശിയും ചേർന്ന് വരുന്ന പുണ്യദിനമാണ് മഹാപ്രദോഷം.

ശനിയാഴ്ചകളിൽ വരുന്ന മഹാപ്രദോഷദിനത്തിൽ ശിവക്ഷേത്ര ദർശനം നടത്തി വണങ്ങിയാൽ അഞ്ചു വർഷം ശിവക്ഷേത്രത്തിൽ പോയ ഫലം സിദ്ധിക്കുമെന്നാണ് വിശ്വാസം. തുടർച്ചയായി രണ്ടു ശനിപ്രദോഷങ്ങൾ അനുഷ്ടിച്ചാൽ അർദ്ധനാരീശ്വരി പ്രദോഷം എന്നു പറയുന്നു. ഈശ്വരനും ദേവിയും ചേർന്ന് അർദ്ധനാരീശ്വരരായിട്ടുള്ളതിനാൽ വേർപിരിഞ്ഞ ദമ്പതികൾ ഇണങ്ങിച്ചേരുമെന്നും, വിവാഹതടസ്സങ്ങൾ നീങ്ങുമെന്നും നഷ്ടപ്പെട്ട സമ്പാദ്യം വീണ്ടു കിട്ടുമെന്നും ആണ് വിശ്വാസം. പൊതുവേ പ്രദോഷവഴിപാട് ദോഷങ്ങൾ അകറ്റുമെന്ന് വിശ്വസിക്കപ്പെടുന്നു.

പരമശിവൻ പത്നിയായ പാർവ്വതീദേവിയെ ചുവന്ന രത്ന പീഡത്തിൽ ഇരുത്തിയിട്ട്‌ കൈലാസത്തിൽ താണ്ഡവമാടിയ ത്രയോദശി ദിവസം ആണ് പ്രദോഷം ആയി ആചരിക്കുന്നത് ഒരുമാസ്ത്തിൽ വെളുത്തപക്ഷവും കറുത്ത പക്ഷത്തിലും കൂടി രണ്ടു പ്രദോഷം ആചരിക്കുന്നു രണ്ടും ഒരു പോലെ പ്രാധാന്യം ഉള്ളതാണു .സകല ദേവതകളും ദേവന്മാറും ഒപ്പം ബ്രഹ്മാവു സരസ്വതീ സമേധനായും വിഷ്ണു ലക്ഷ്മീ സമേധനായും കൈലാസത്തിൽ എത്തി ഭഗാന്റെ തണ്ടവം അതിയായി ആസ്വദിച്ചു എന്നണു വിശ്വാസം

മാസത്തിൽ രണ്ടു പ്രദോഷവ്രത ദിവസങ്ങളുണ്ട്; ഒന്ന് കൃഷ്ണപക്ഷത്തിൽ വരുന്നത്; മറ്റേത് ശുക്‌ളപക്ഷത്തിലേത്. അതെ, കറുത്തവാവിന് മുമ്പും വെളുത്തവാവിന് മുമ്പും. ഈ ദിവസങ്ങളിൽ ത്രയോദശി തിഥി സന്ധ്യയ്ക്ക് വരുന്ന ദിവസമാണ് പ്രദോഷവ്രതം ആചരിക്കുന്നത്. പ്രദോഷസന്ധ്യയിൽ പാർവ്വതി ദേവിയെ പീഠത്തിലിരുത്തി ശിവൻ നൃത്തം ചെയ്യും; സകലദേവതകളും ഈ സമയത്ത് സന്നിഹിതരായി ശിവനെ ഭജിക്കും. ശിവപാർവതിമാർ ഏറ്റവും പ്രസന്നരായിരിക്കുന്ന ത്രയോദശി സന്ധ്യയിൽ
വിധിപ്രകാരം വ്രതമെടുത്താൽ എല്ലാ പാപവും തീരും. ദാരിദ്യദുഃഖശമനം കീർത്തി, ശത്രുനാശം, സന്താനഭാഗ്യം, രോഗശാന്തി, ആയുസ്, ക്ഷേമം ഐശ്വര്യം എന്നിവയെല്ലാം ലഭിക്കും.

പരമശിവന്റെയും ശ്രീപാർവതിദേവിയുടെയും അനുഗ്രഹാശിസുകൾ നേടാനും പാപമോചനത്തിനും ആഗ്രഹലാഭത്തിനും ഉപവാസത്തിനും ക്ഷേത്രദർശനത്തിനും ഇതുപോലൊരു സുദിനം വേറെയില്ല. ഈ ദിവസം കറുത്ത പക്ഷത്തിലെ ശനിയാഴ്ചകളിൽ വന്നാൽ അതിവിശിഷ്ടമാണ്. അന്നത്തെ വ്രതാചരണം മഹാഭാഗ്യമേകും. തിങ്കളാഴ്ച വരുന്ന സോമപ്രദോഷവും ദിവ്യമാണ്. 

പ്രദോഷ ദിവസം രാവിലെ ശിവക്ഷേത്ര ദർശനം നടത്തി പ്രാർത്ഥിച്ച ശേഷം പകൽ മുഴുവൻ ഉപവസിക്കണം. ഒപ്പം പഞ്ചാക്ഷരി ജപിക്കണം. വൈകിട്ട് വീണ്ടും കുളിച്ച് 
സന്ധ്യവേളയിൽ ക്ഷേത്രത്തിൽ പോയി ശിവപൂജ ചെയ്ത് പ്രാർത്ഥിക്കണം. വൈകുന്നേരം നാലര മുതൽ ആറരവരെയാണ് സന്ധ്യാപ്രദോഷകാലം. ഈ സമയത്ത് തന്നെ ക്ഷേത്രങ്ങളിൽ കൂവളാർച്ചന പോലുള്ള ആരാധനകളും അഭിഷേകങ്ങളും മറ്റ് വഴിപാടുകളും നടത്തണം. ശിവലിംഗത്തോളം തന്നെ ശക്തി അതിനുമുന്നിൽ ശിവനെയും നോക്കി ശയിക്കുന്ന നന്ദിദേവനും ഉണ്ട് എന്ന് മറക്കരുത്. നന്ദിദേവന്റെ അനുമതിയില്ലാതെ ശിവലിംഗം ഇരിക്കുന്ന ശ്രീകോവിലിലേക്ക് പ്രവേശിക്കുവാനും ആരാധിക്കുവാനും ആർക്കും സാദ്ധ്യമല്ല. അതിനാൽ നന്ദിയേയും വണങ്ങി വേണം ചുറ്റമ്പലത്തിലേക്ക് പ്രവേശിക്കാൻ. നന്ദി ദേവന്റെ മുന്നിൽ ഭക്ത്യാദരപൂർവ്വം നിന്ന് ഇരുകൊമ്പുകൾക്കിടയിൽ കൂടി വേണം ശ്രീകോവിലിൽ ശിവനെ ദർശിക്കുവാനും തൊഴുകൈകളോടെ ആരാധിക്കുവാനും അപേക്ഷിക്കുവാനും എന്ന് പറയാറുണ്ട്. അഭീഷ്ടസാദ്ധ്യത്തിനുള്ള പ്രാർത്ഥന ആത്മാർത്ഥമാണെങ്കിൽ കാര്യസാദ്ധ്യത്തിന് ഒട്ടും താമസം വരില്ല. കാരണം പരമശിവൻ പത്‌നീസമേതം ആനന്ദതാണ്ഡവമാടുന്ന പുണ്യകാലമാണ് പ്രദോഷം.

പരമശിവൻ സദാനേരവും സങ്കടഹരനാണ്. പ്രദോഷകാലങ്ങളിൽ സങ്കടഹരൻ സർവ്വശക്തനാകുമെന്ന് മാത്രമല്ല അനുഗ്രഹമൂർത്തിയുമാകും.  
എല്ലാ പ്രദോഷങ്ങളും ഭക്തരുടെ ഭാഗ്യദിനങ്ങളാണ്. ആദിത്യദശയുള്ളവർ ദോഷ പരിഹാരത്തിന് പ്രദോഷവ്രതമെടുക്കുന്നത് നല്ലതാണ്.
സർവ്വഭീഷ്ടസിദ്ധിക്കായി ഈ പുണ്യദിനങ്ങൾ മറക്കാതിരിക്കുക. മനുഷ്യജന്മം പഴാക്കാതിരിക്കുക:

ശിവപ്രീതിക്കായി നടത്തുന്ന ഏറെ ഫലപ്രദായകമായ അനുഷ്ഠാനമാണ് പ്രദോഷവ്രതം. കറുത്ത പക്ഷത്തിലും വെളുത്ത പക്ഷത്തിലും ത്രയോദശി തിഥിയിലാണ് ഈ വ്രതം നോൽക്കുന്നത്. അസ്തമനത്തിൽ ത്രയോദശി തിഥി വരുന്ന ദിവസമാണ് പ്രദോഷ വ്രതമനുഷ്ഠിക്കുന്നത്.

അന്ന് പ്രഭാത സ്നാനം കഴിഞ്ഞ് ഈറനുടുത്ത് ഭസ്മം, രുദ്രാക്ഷം എന്നിവ ധരിച്ച് ആല്‍ പ്രദക്ഷിണം ചെയ്ത് ശിവ ക്ഷേത്രത്തിൽ ദര്‍ശനം നടത്തി ഭഗവാന് കൂവളമാല ചാര്‍ത്തണം. കൂവളദളം കൊണ്ട് മൃത്യുഞ്ജയാര്‍ച്ചന നടത്തുന്നതും അതീവ ശുഭപ്രദമാണ്. പഞ്ചാക്ഷരീനാമജപം, ശിവമാഹാത്മ്യകഥകളുടെ കഥനവും ശ്രവണവും, ഉപവാസം ഇവയാല്‍ അന്ന് പകല്‍ കഴിക്കണം. സന്ധ്യക്ക് മുന്‍പായി കുളിച്ച് ക്ഷേത്രദര്‍ശനം, ദീപാരാധന, പ്രദോഷപൂജ ഇവ കണ്ട് പ്രാര്‍ത്ഥിക്ക‌ണം.

ശിവക്ഷേത്രത്തില്‍ ഇളനീർ നേദിച്ച് അതിലെ ജലം സേവിച്ച് ഉപവാസമവസാനിപ്പിക്കുന്നു. പൂര്‍ണ ഉപവാസം ഏറ്റവും ഉത്തമം. അതിനുള്ള ആരോഗ്യമില്ലാത്തവര്‍ക്ക് ഉച്ചക്ക് നിവേദ്യ ചോറുണ്ണാം. വിദേശത്ത് കഴിയുന്നതിനാൽ ക്ഷേത്ര ദർശനം അസാദ്ധ്യമായവര്‍ക്ക്‌ വ്രതം നോറ്റു കൊണ്ട് ശിവക്ഷേത്രസന്നിധിയിലെ സകല കര്‍മ്മങ്ങളും മാനസപൂജാക്രമത്തില്‍ അനുഷ്ഠിക്കാവുന്നതാണ്.

എല്ലാ ശിവക്ഷേത്രങ്ങളിലും പ്രദോഷപൂജ ഉണ്ടാകും. ശത്രുനാശം, കീര്‍ത്തി, സത്സന്താനലബ്ധി, രോഗശാന്തി, ദീര്‍ഘായുസ്, ദാരിദ്ര്യശമനം എന്നിവയെല്ലാം സഫലമാകാൻ പ്രദോഷവ്രതം അത്യുത്തമം ആകുന്നു.

ശിവന്‍ നൃത്തം ചെയ്യുന്ന സന്ധ്യയാണ് പ്രദോഷം. പ്രദോഷസന്ധ്യയില്‍ പാര്‍വ്വതീദേവിയെ പീഠത്തില്‍ ഇരുത്തി, ശിവന്‍ നൃത്തം ചെയ്യുമ്പോള്‍ അവിടെ സകല ദേവതകളും ശിവനെ ഭജിക്കാനായി എത്തുന്നു. അങ്ങനെ സകലദേവതകളാലും സ്തുതിക്കപ്പെട്ട് അതീവ സന്തുഷ്ടരായിരിക്കുന്ന സമയത്ത് ശിവപാര്‍വ്വതിമാരെ വ്രതമെടുത്ത് ഭജിക്കുന്നത് അതീവ ശ്രേയസ്ക്കരമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

കൃഷ്ണപക്ഷത്തിലെ ശനിയാഴ്ചയും പ്രദോഷവും ഒത്തുവരുന്നതും, ഏതൊരു തിങ്കളാഴ്ചയും പ്രദോഷവും ചേര്‍ന്നു വരുന്നതും അതീവ ശ്രേയസ്ക്കരമാകുന്നു.

ഒരു ജാതകത്തില്‍ അഞ്ചാംഭാവമോ ഒമ്പതാംഭാവമോ ചിങ്ങം ആയി വരുന്നവരും അതായത് മേടലഗ്നക്കാരും ധനുലഗ്നക്കാരും, അഞ്ചിലോ ഒമ്പതിലോ സൂര്യന്‍ നില്‍ക്കുന്നവരും മേടമാസത്തില്‍ ജനിച്ചവരും (അഥവാ സൂര്യന്‍ മേടത്തില്‍ നില്‍ക്കുന്നവരും) ജാതകത്തില്‍ ഉപാസനാമൂര്‍ത്തിയെപ്പറ്റി പ്രതിപാദിക്കുന്ന കാരകാംശ ലഗ്നം ചിങ്ങം ആയി വരുന്നവരും, സൂര്യന്‍ നീചരാശിയായ തുലാത്തില്‍ നില്‍ക്കുന്നവരും അതായത് തുലാമാസം ജനിച്ചവര്‍, കാര്‍ത്തിക, ഉത്രം, ഉത്രാടം നക്ഷത്രക്കാരും, സൂര്യദശാപഹാരകാലം നേരിടുന്നവരും, സര്‍ക്കാര്‍ ജോലിക്ക് ശ്രമിക്കുന്നവരും, ശിവനോ പാർവ്വതിയോ പ്രധാന ദേവതകളായ പ്രദേശത്ത് താമസിക്കുന്നവരും, രാഷ്ട്രീയത്തില്‍ ശോഭിക്കാന്‍ ആഗ്രഹിക്കുന്നവരും പ്രദോഷവ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമമാണ്.

ആദ്യമായി പ്രദോഷവ്രതം അനുഷ്ഠിക്കാന്‍ ഉത്തമം കറുത്തപക്ഷത്തിലെ ശനിയാഴ്ചയും പ്രദോഷവും കൂടി ഒത്തുവരുന്ന ദിവസവമാണ്. അല്ലെങ്കിൽ വെളുത്തപക്ഷത്തിൽ തിങ്കളാഴ്ചയും പ്രദോഷവും കൂടി വരുന്നതുമായ ദിവസമായിരിക്കും ഏറ്റവും ഉത്തമം

No comments:

Post a Comment