ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

13 January 2021

മഷിനോട്ടം

മഷിനോട്ടം

മഷി നോട്ടം ഒരു പ്രവചന വിദ്യയാണ്. പരമ്പരാഗതമായി അത് കൈമാറിപ്പോരുകയും ചെയ്യുന്നു. എന്നാലിതിന് ശാസ്ത്രീയമായ അടിത്തറ ഉള്ളതായി പറയുന്നില്ല . എന്നാല്‍ പലര്‍ക്കും മഷിനോട്ടത്തിലൂടെ ഫലസിദ്ധി കൈവന്നതായാണ് അറിയാന്‍ കഴിയുന്നത്. സാധാരണ നിലയില്‍പണ്ടുകാലങ്ങളിൽ  കാണാതെ പോയ വസ്തുക്കളും മോഷണം പോയ വസ്തുക്കളും കണ്ടെത്താനും കുറ്റകൃത്യങ്ങള്‍ തെളിയിക്കാനുമാണ് മഷി നോട്ടം ഉപയോഗിച്ചിരുന്നത്. പണ്ടുകാലങ്ങളിൽ തറവാട്ട് കാരണവർമാർ ചെയ്തിരുന്ന ഈ വിദ്യ ഇന്ന് അന്യം തിന്നു പോയിരിക്കുന്നു, പുതിയ തലമുറയ്ക്ക് മഷിനോട്ടം എന്ന വിദ്യ കേട്ട് കേൾവി പോലും ഇല്ലാതായിരിക്കുന്നു പകരം CCTV ക്യാമറകൾ സ്ഥാനം പിടിച്ചിരിക്കുന്നു

ചിലപ്പോള്‍ നമ്മുടെ ഭൂതം, ഭാവി, വര്‍ത്തമാനങ്ങള്‍ പ്രവചിക്കാനും മഷിനോട്ടം ഉപയോഗപ്പെടുത്താറുണ്ട്.
മഷിനോട്ടക്കാര്‍ വിജയിക്കുന്നത് അവരുടെ ഉപാസനയുടെ ഫലം കൊണ്ടും മഷിക്കൂട്ട് നിര്‍മ്മാണത്തിന്‍റെ ഗുണം കൊണ്ടുമാണ്. ഇവ രണ്ടും ചേരുമ്പോഴേ പ്രവചനം വിജയകരമാവൂ.

ഒരു മണ്ഡലകാലം - 41 ദിവസം - വ്രതമെടുത്ത് മന്ത്രങ്ങള്‍ ഉച്ചരിച്ചാണ് മഷിനോട്ടത്തിനുള്ള മഷിക്കൂട്ട് തയ്യാറാക്കുന്നത്. ഇതാകട്ടെ ഒരാള്‍ 12 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ ചെയ്യുകയുമുള്ളു. നേരത്തേ തയ്യാറാക്കിയ മഷി ആവശ്യത്തിനനുസരിച്ച് ഓരോ കൊല്ലവും ഉപയോഗിക്കുകയാണ് പതിവ്.
മഷിനോട്ടത്തില്‍ പ്രധാനമായും അഞ്ജനാദേവി മന്ത്രമാണ് ജപിക്കാറ്. ഗണപതി, ഹനുമാന്‍ എന്നിവരേയും സ്തുതിക്കാരുണ്ട്. കുട്ടികളെ ഉപയോഗിച്ച് നടത്തുന്ന മഷിനോട്ടത്തിന് ബാലാഞ്ജനം എന്നാണ് പറയുക. രാവിലെ എട്ടുമുതല്‍ വൈകിട്ട് എട്ടുവരെയാണ് മഷി നോട്ടത്തിന്‍റെ കാലം. മഷി നോട്ടം എന്നൊരു ചെപ്പടി വിദ്യയുണ്ട്. കരി പോലൊരു മിശ്രിതം ഒരു പാത്രത്തിൽ പുരട്ടി കുട്ടികളെ കൊണ്ട് അതിൽ നോക്കി ഭൂതവും , ഭാവിയും വർത്തമാനവും വായിപ്പിച്ച് എടുക്കുന്ന സുന്ദര വിദ്യ. നിഷ്കളങ്കരായവർ നോക്കിയാലെ സത്യം തെളിയൂ എന്ന വിശ്വാസത്തിലാണ്‌ കുട്ടികളെ ഉപയോഗിക്കുന്നത്. മഷി നോട്ടം ഇന്ന് നാട്ടിൽ നിന്ന് അപ്രത്യക്ഷമായി എങ്കിലും, ചില തറവാട്ടിലെ കാർന്നവർമാർ ഇപ്പോഴും ഈ വിദ്യ പിന്തുടരുന്നു, ഉപാസന മൂർത്തിയുടെ അനുഗ്രഹം ഉണ്ടകിൽ മാത്രമേ ഈ വിദ്യയിൽ ശോഭിക്കാൻ സാധിക്കൂ

No comments:

Post a Comment