നൂറ്റിയെട്ടു ശിവക്ഷേത്രങ്ങൾ - 16/108
തിരുമംഗലം ക്ഷേത്രം
തൃശൂർ ജില്ലയിലെ ഏങ്ങണ്ടിയൂരിൽ തിരുമംഗലത്ത് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഗുരുവായൂർ – വാടാനപ്പിള്ളി റൂട്ടിലാണ് തിരുമംഗലം.
ക്ഷേത്രത്തിൽ രണ്ട് പ്രധാന പ്രതിഷ്ഠകളുണ്ട്. ശിവനും വിഷ്ണുവും. രണ്ടിനും തുല്യപദവി ആണെങ്കിലും ആണെങ്കിലും ശിവനാണ് പ്രധാനം. അതുകൊണ്ടാണല്ലോ 108 ശിവക്ഷേത്രം നാമ പട്ടികയിൽപെട്ടത്. രണ്ടും സാമാന്യം ഭേദപ്പെട്ട ശ്രീകോവിൽ. ശിവൻ സ്വയംഭൂവായി പരിലസിക്കുന്നു. കിഴക്കോട്ടാണ് ദർശനം.
കാട്ടുമാടം മന വകയാണ് ക്ഷേത്രം. ക്ഷേത്രത്തിൽ എന്നും ബാധാപീഡിതരുടെ തിരക്ക് കാണും. സാധാരണനിലയ്ക്ക് കൊഴിഞ്ഞു പോകുന്നവനല്ല ബ്രഹ്മരക്ഷസ്. ബ്രഹ്മരക്ഷസ്സിനെ പൂജിച്ചു തൃപ്തിപ്പെടുത്തി ആശ്വാസം കണ്ടെത്തുകയേ നിവൃത്തിയുള്ളൂ. ഭഗവാൻ തിരുമംഗലത്തപ്പൻ ബാധകൾ ഒഴിവാക്കി രക്ഷ നൽകുമെന്നാണ് വിശ്വാസം. കൂടാതെ ധാരാളം അപസ്മാരരോഗികളും ആശ്വാസം തേടിയെത്താറുണ്ട്. ദേവന് പ്രധാന നിവേദ്യം തൃമധുരമാണ്. ഉപദേവന്മാർ ശാസ്താവ്, ഗണപതി ,ഭഗവതി, നാഗരാജാവ് ,നാഗയക്ഷി, എന്നിവരാണ്.
ഉപദേവന്മാരിലെ ശാസ്താവ്പത്നീ സമേതനായി ശോഭിക്കുന്നു. പത്മാസനത്തിലിരിക്കുന്ന ദേവൻ പൂർണ്ണ – പുഷ്കല എന്നീ ദേവിമാരാൽ സേവിതനും ഹരിഹരപുത്രനുമാണെന്നാണ് സങ്കല്പം.
തന്ത്രം പഴങ്ങാപറമ്പ് മനയ്ക്കലേക്ക് ആണ്. അഷ്ടമിരോഹിണിയും ശിവരാത്രിയുമാണ് ആഘോഷങ്ങൾ. മൂന്നു പൂജയും മറ്റു ചടങ്ങുകളും ചിട്ടയോടെ ചെയ്തുവരുന്നു. തിരുമംഗലത്ത് ദേവനെ തിരുമധുരം നിവേദിച്ചാൽ ജീവിതം മധുരിക്കും എന്നാണ് വിശ്വാസം.
No comments:
Post a Comment