വാഞ്ചാ കല്പലതാ ഗണപതി
ഗണപതിയുടെ അത്യന്തികം രഹസ്യവും അനുഗ്രഹപരവുമായതും മുഖ്യമായും ശ്രീ വിദ്യാ ഉപാസകരുടെ ആരാധ്യമൂർത്തിയുമായ ശ്രീ വാഞ്ചാ കല്പലതാ ഗണപതിയെ പറ്റി ചില അറിവുകൾ പകരുന്നു.
വാഞ്ചിക്കുന്നവന് കല്പലതയായി അഭീഷ്ഠങ്ങളെ സാധിച്ചുതരുന്ന ശ്രീ ലളിതാംബികയുടെ ഗണപതി ഭാവമാണ് വാഞ്ചികല്പലതാഗണപതി .
ശ്രീ വാഞ്ചികല്പലതാഗണപതിയുടെ മൂലമന്ത്രത്തിൽ ഋക്ക് വേദസ്തുതികളും വല്ലഭഗണപതി, ഗായത്രി, ഉച്ഛിഷിട ഗണപതിയുടെ ബീജാക്ഷരങ്ങൾ, ശ്രീ വിദ്യാമന്ത്രവും ചേർന്നിരിക്കുന്നു. ഈ അത്ഭതങ്ങളായ മന്ത്രങ്ങളുടെകൂടി ചേരൽ വാഞ്ചികല്പലതാഗണപതിയെ അതിവിശേഷഭാവമാക്കി തീർക്കുന്നു. 11 വിശേഷ തരത്തിലുള്ള മന്ത്രങ്ങൾ ഈ വിഭാഗത്തിൽ നിലനിൽക്കുന്നു.
വാഞ്ജാകല്പലതാഗണപതി ശിവപാർവ്വതീമാരുടെ സമ്മേളിതരൂപവും മുകൾഭാഗം ഗണപതിയും താഴെഭാഗം ശ്രീലളിതാംബികയുടെ ശരീരഭാഗങ്ങളും ആണ്. ശ്രീ വിദ്യാ ഉപാസനയിലേ ഉയർന്ന അവസ്ഥയായ ഈ സാധനയെപ്പറ്റി അഥർവ്വവേദം ഇങ്ങനെ പ്രതിപാദിക്കുന്നു, വാഞ്ചാകല്പലതാഗമപതി മന്ത്രം ഒരു ഉരു ജപം മഹാഗണപതിമന്ത്രത്തിൻെറ 4444 ഉരു തുല്യജപത്തിന് സമം.
വാഞ്ചാകല്പലതാഗണപതി മന്ത്രം അതീവശക്തിയാർന്നത് ആണ്. ഈ മന്ത്രത്തിൽ ക്ഷിപ്രപ്രസാദ ഗണപതി, ഉച്ഛിഷിട ഗണപതി, ശ്രീ വിദ്യാ വല്ലഭ ഗണപതി, അഗ്നി, സൂര്യൻ,ലളിതാംബിക, ബാലാ, കുബേര, ലക്ഷ്മി, വിഷ്ണു, രുദ്രശക്തികൾ സമ്മേളിക്കുന്നു. ഭൗതീകപരമായ ആവശ്യങ്ങൾ നിവേറ്റി അവസാനം പരമപദത്തേയും പ്രദാനംചെയ്യുന്ന മൂത്തിയാണ് ഈ വിദ്യ. ഉത്തമനായ ഒരു ഗുരുവിൽ നിന്ന് മാത്രം ദീക്ഷവാങ്ങി ജപിക്കേണ്ടതാണ് ..
No comments:
Post a Comment