ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

21 May 2019

ദശമഹാവിദ്യ - 5 ||ഭൈരവി||

ദശമഹാവിദ്യ - 5
||ഭൈരവി||

ധര്‍മം ഒരു ച്യുതിയുമില്ലാതെ  പാലിക്കണമെന്ന വ്യഗ്രത ഭീരുത്വം സൃഷ്ടിക്കുന്നു.  അപ്രാകാരമുള്ള സ്ത്രീകളുടെ സമൂഹത്തെ ഭൈരവി എന്ന് പറയുന്നു.  അരുന്ധതി, അനസൂയ, ഇന്ദ്ര പത്നിയായ ശചി എന്നിവര്‍ ഈ കൂട്ടത്തില്‍ പെടുന്നു. ദേവിയുടെ അവതാരമാണ് ഇവര്‍. ശ്മശാനത്തില്‍ ആനന്ദ നൃത്തം ചെയ്യുമ്പോള്‍ ശിവന്റെ രൂപം ഭീതിയുലവാക്കുന്നതാകയാല്‍ ഭൈരവന്‍ എന്ന നാമം വന്നു. ഭൈരവന്റെ ശക്തി രൂപമാണ് ഭൈരവി.

ദേവൈര്‍ധ്ദ്യേ യാന്ത്രിനേത്രാമസുരദലഘനാരണ്യരോരാഗ്നിരൂപാം
രൌദ്രീം രക്താംബരാഢ്യാം രതിഘടിഘടിതോരോജയുഗ്മോഗ്രരൂപാം ।
ചന്ദ്രാര്‍ദ്ധഭ്രാജിഭവ്യാഭരണകരലസദ്ഭാലബിംബാംഭവാനീം
സിന്ദൂരാപൂരിതാങ്ഗീം ത്രിഭുവനജനനീം ഭൈരവീം ഭാവയാമി

No comments:

Post a Comment