ദശാ മഹാ വിദ്യകൾ
ദശാ മഹാ വിദ്യകൾ
"മൂല സ്വരൂപിണി ആയ ലളിതാംബികയുടെ വ്യത്യസ്ഥ ഭാവങ്ങളും. സൃഷ്ടി സ്ഥിതി സംഹാര തിരോധാന ഭാവങ്ങളെയും പ്രതിനിധീകരിക്കുന്ന ദേവത സങ്കൽപ്പങ്ങൾ ആകുന്നു ദശ മഹാ വിദ്യകൾ"
വിദ്യകൾ
കാളിക, താര, ഷോഡശി, ഭുവനേശ്വരി, ഭൈരവി, ബഗളാമുഖി, ഛീന്നമസ്ത, ധൂമാവതി, മാതംഗി, കമല എന്നി ഭാവങ്ങളാണ് ദശ വിദ്യകള്‍. മഹാദേവിയുടെ പൂര്‍ണ്ണതയാണ് പത്തു രൂപാന്തരഭാവങ്ങളാണ് ഇവര്‍. ഇവരുടെ നവഗ്രഹ ബന്ധം ഇപ്രകാരമാകുന്നു.
താന്ത്രിക ജ്യോതിഷത്തില്‍ സൂര്യന് പ്രതിനിധീകരിക്കുന്നത് ഭുവനേശ്വരീ ദേവിയെയാണ്. ചന്ദ്രന് ഷോഡശി അഥവാ ത്രിപുര സുന്ദരിയെ പ്രതിനിധികരിക്കുന്നു. ചൊവ്വ കൊണ്ട സൂചന നല്‍കുന്നത് ബഗളാമുഖിയെയാണ്. ബുധന്‍ മാതംഗി ദേവിയെ സൂചിപ്പിക്കുന്നു. വ്യാഴം താരാ ദേവിയെ സൂചിപ്പിക്കുന്നു. ശുക്രന് പ്രതിനിധീകരിക്കുന്നത് കമലാ ദേവിയെയാകുന്നു. ശനി സൂചിപ്പിക്കുന്നത് കാളികാ ദേവിയെയാകുന്നു. രാഹു ഭൈരവി ദേവിയെ സൂചിപ്പിക്കുന്നു. കേതു ഛീന്നമസ്താ ദേവിയെയും ധൂമാവതിയെയും സൂചിപ്പിക്കുന്നു.
ദശ മഹാ വിദ്യ
കാളീ താരാ മഹാവിദ്യാ |
ഷോഡശീ ഭുവനേശ്വരീ ||
ഭൈരവീ ഛിന്നമസ്താ ച |
വിദ്യാ ധൂമാവതീ തഥാ ||
ബഗളാ സിദ്ധവിദ്യാ ച |
മാതംഗീ കമലാത്മികാ ||
ഏഷാ ദശമഹാവിദ്യാ |
സിദ്ധവിദ്യാ പ്രകീര്‍ത്തിതാ ||
കാളി, താര, ഛിന്നമസ്ത ഷോഡശി, ഭുവനേശ്വരി, ഭൈരവി, , ധൂമാവതി, ബഗളാമുഖി, മാതംഗി, കമല എന്നിവരാണ് ദശമഹാ വിദ്യകള്‍ എന്ന് അറിയപ്പെടുന്നത്.
No comments:
Post a Comment