ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

8 November 2018

ഋഷിപഞ്ചമി ( വിശ്വകര്‍മ്മ ജയന്തി )

ഋഷിപഞ്ചമി ( വിശ്വകര്‍മ്മ ജയന്തി )

ഓം നമോ വിരാട് വിശ്വകര്‍മ്മണേ നമ:

കലണ്ടറിലും മറ്റും വിശ്വകര്‍മ്മ ജയന്തി  എന്ന് കാണുമ്പോള്‍ പലരും കരുതുക ഇത് വിശ്വകര്‍മ്മാവ്‌ ജനിച്ച ദിവസം എന്നാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ ദിനം, അതായത് ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ വരുന്ന ഭാദ്രപാദ മാസത്തിലെ നാലാം ദിവസമായ ഋഷിപഞ്ചമി ദേവന്മാരും ഋഷീശ്വരന്മാരും വിശ്വബ്രഹ്മദേവനെ സ്തുതിക്കുകയും പൂജിക്കുകയും ചെയ്യുന്ന ദിവസമാണ്. 

അപ്പോള്‍ വിശ്വകര്‍മ്മാവിന് ജനന ദിവസം ഇല്ലേ എന്ന ചോദ്യം വരാം. ജനന ദിവസം തീര്‍ച്ചയായും ഉണ്ട്. പക്ഷെ സ്വയംഭൂ ആയ വിരാട് പുരുഷന്‍ വിശ്വകര്‍മ്മാവിന്ടെ ജനന ദിവസവും നാളും നാഴികയും ആര്‍ക്കാണ് ഗ്രഹിക്കാന്‍ കഴിയുക. ഒരു കുട്ടി ജനിച്ചാല്‍ അതിന്ടെ ജനന സമയം സ്വന്തം അമ്മയ്ക്കല്ലേ പറയാന്‍ കഴിയൂ. അമ്മയില്ലാതെ സ്വയംഭൂവായ പരമ പുരുഷന് അങ്ങനെ പിറനാള്‍ ഇല്ലാതായി. കോടാനുകോടി വര്ഷം ശബ്ദമായി പിന്നെ കോടാനുകോടി വര്ഷം പരമാണു ആയി, പിന്നെ ഹിരണ്യഗര്‍ഭനായി  കോടാനുകോടി വര്‍ഷങ്ങള്‍ പിന്നെ ഹിരണ്യഗര്‍ഭനില്‍  നിന്നും പരമ പുരുഷനിലേക്ക്. ഇതില്‍ ഏതെങ്കിലും ഒരു ദിനം അദ്ദേഹത്തിണ്ടെ ജനനം ആവാം. അത് എന്നാണ് എന്ന് കണ്ടെത്തുക അസാധ്യം.
   
ഭാദ്രപാദ മാസത്തിലെ ശുക്ളപക്ഷ പഞ്ചമിയാണ് ഋഷിപഞ്ചമി എന്നറിയപ്പെടുന്നത്.
കര്‍മങ്ങളില്‍ വന്നുപോയ പാപങ്ങള്‍ക് പ്രായശ്ഛിത്തം അനുഷ്ഠിക്കുന്ന ദിവസമാണ് ഇത്. പഞ്ച ഋഷികള്‍ക്ക് ഭഗവാന്‍ തന്റെ  വിശ്വരൂപം ദര്‍ശനം നല്കി  അനുഗ്രഹിച്ചതിണ്ടെ സ്മരണ പുതുക്കിയാണു ഋഷിപഞ്ചമി ആഘോഷിക്കുന്നത്.
ഹൈന്ദവ ആഘോഷങ്ങളില്‍ പഞ്ചമി നാളിന് ഏറെ പ്രാധാന്യമുണ്ട്. പഞ്ചമിയെന്നാല്‍ അഞ്ചാമത്തെ ദിവസം. വസന്ത പഞ്ചമി, നാഗപഞ്ചമി, ഋഷിപഞ്ചമി എന്നിങ്ങനെ ഒട്ടേറെ പഞ്ചമി ദിനാഘോഷങ്ങളുണ്ട്. 
സപ്തര്‍ഷികളായ കശ്യപന്‍, അത്രി, ഭരദ്വാജന്‍, വിശ്വാമിത്രന്‍, ഗൗതമന്‍, ജമദഗ്നി, വസിഷ്ഠന്‍ തുടങ്ങിയവരെ പൂജിക്കേണ്ട ദിവസമാണ് ഋഷിപഞ്ചമി എന്നതാണ് മറ്റൊരു വിശ്വാസം. ജ്യോതിഷ പ്രകാരം പ്രോഷ്ടപാദ മാസത്തിലെ ശുക്ളപഞ്ചമി മധ്യാഹ്നത്തിന് വരുന്ന ദിവസം സ്ത്രീകള്‍ രജോദോഷ പ്രായശ്ചിത്തമായി വ്രതം അനുഷ്ഠിക്കണമെന്ന് പറയുന്നുണ്ട്.
എന്തായാലും, പ്രപഞ്ചത്തിലെ സര്‍വ ചരാചരങ്ങളുടെയും സൃഷ്ടികര്‍ത്താവ് സ്വയംഭൂവായ വിശ്വബ്രഹ്മാവിനെ സ്മരിക്കുകയും പൂജിക്കുകയും ചെയ്യേണ്ട ദിവസമാണ് ഋഷിപഞ്ചമി അഥവാ വിശ്വകര്‍മ്മ ജയന്തി.

1 comment: