ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

3 November 2018

അംശ കലാ ദേവികള്‍

അംശ കലാ ദേവികള്‍

സാക്ഷാല്‍ പരാശക്തിയുടെ ആറ് അംശാവതാരങ്ങള്‍ക്കു പുറമേ അംശങ്ങളുടെ അംശങ്ങള്‍ കൊണ്ട് ജനിച്ച 37 അംശകലാ ദേവികളുണ്ട്.

1] സ്വാഹാ ദേവി
2] ദക്ഷിണാ ദേവി
3] ദീക്ഷാ ദേവി
4] സ്വധാ ദേവി
5] സ്വസ്തി ദേവി
6] പുഷ്ടി ദേവി
7] തുഷ്ടി ദേവി
8] സബത്തി ദേവി
9] ധൃതീ ദേവി
10] സതീ ദേവി
11] ദയാ ദേവി
12] പ്രതിഷ്ഠാ ദേവി
13] സിദ്ധാ ദേവി
14] കീര്‍ത്തി ദേവി
15] ക്രിയാ ദേവി
16] മിഥ്യാ ദേവി
17] ശാന്തി ദേവി
18] ലജ്ജാ ദേവി
19] ബുദ്ധി ദേവി
20] മേധാ ദേവി
21] ധൃതി ദേവി
22] മൂര്‍ത്തി ദേവി
23] ശ്രീ ദേവി
24] നിദ്രാ ദേവി
25] രാത്രി ദേവി
26] സന്ധ്യാ ദേവി
27] ദിവസ ദേവി
28] വിശപ്പു ദേവി
29] ദാഹ ദേവി
30] പ്രഭാ ദേവി
31] ദാഹികാ ദേവി
32] മൃത്യൂ ദേവി
33] ജരാ ദേവി
34] തന്ദ്രി ദേവി
35] പ്രീതി ദേവി
36] ശ്രദ്ധാ ദേവി
37] ഭക്തി ദേവി
എന്നിവരാണ് ആ ദേവിമാര്‍ .

ഈ പറഞ്ഞ മുപ്പത്തിയേഴ് അംശകലാവതാരങ്ങള്‍ക്കു പുറമേ ദേവമാതാവായ അദിതിയും അസുരമാതാവായ ദിതിയും പശുക്കളുടെ മാതാവായ സുരഭിയും സര്‍പ്പങ്ങളുടെ മാതാവായ കദ്രുവും അരുണഗരുഡന്‍ന്മാരുടെ മാതാവായ വിനതയും സാക്ഷാല്‍ പരാശക്തിയുടെ അംശകലാവതാരങ്ങളാണ്.

സ്വാഹാ ദേവി
ॐ➖➖➖➖ॐ➖➖➖➖ॐ
അഗ്നി ഭഗവാന്‍റെ ഭാര്യയാണ് സ്വാഹാ ദേവി. ഈ ദേവിയുടെ നാമം ഉച്ചരിക്കാതെ ഹവിസ്സ് മുതലായ ദ്രവ്യങ്ങള്‍ ഹോമിച്ചാല്‍  അവയെ ദേവന്മാര്‍ സ്വീകരിക്കുകയില്ല. യാഗ വേദിയില്‍ എന്നും മാന്യമായ സ്ഥാനമാണ് ദേവിക്കുളളത്.  സര്‍വ്വാരാധ്യയും ദേവകണങ്ങള്‍ക്ക് ആദരീയയുമാണ് സ്വാഹാ ദേവി .

ദക്ഷിണാ ദേവി
ॐ➖➖➖➖ॐ➖➖➖➖ॐ
യജ്ഞ ദേവന്‍റെ ഭാര്യയാണ്  ദക്ഷിണാ ദേവി. കര്‍മ്മങ്ങള്‍ക്കെല്ലാം പൂര്‍ണ്ണ ഫലത്തെ പ്രധാനം ച്ചെയ്യുന്നവളും കര്‍മ്മ ഫലങ്ങളെ വിതരണം ച്ചെയ്യുന്നതും സാക്ഷാല്‍ ദക്ഷിണാ ദേവിയാണ്.

ദീക്ഷാ ദേവി
ॐ➖➖➖➖ॐ➖➖➖➖ॐ
യജ്ഞ ദേവന്‍റെ മറ്റോരു പത്നിയാണ്  ദീക്ഷാദേവി  സര്‍വാദരണീയയും പൂജനീയയുമായ ഈ ദേവിയാണ്  വിമലമായ ജ്ഞാനത്തെ പ്രധാനം ചെയ്യുന്നത്.

സ്വധാ ദേവി
ॐ➖➖➖➖ॐ➖➖➖➖ॐ
പിതൃക്കളുടെ പത്നിയാണ്  സ്വധാ ദേവി.  പിതൃക്കള്‍ക്ക് ശ്രാത മൂട്ടുന്ന ചടങ്ങിന് ഹവിസ്സ് അര്‍പ്പിക്കുന്നതോടൊപ്പം ഈ ദേവിക്കും ഒരു പങ്ക് നല്‍കിയാല്‍ മാത്രമേ അത് സ്വകരിക്കപ്പെടു.

സ്വസ്തി ദേവി
ॐ➖➖➖➖ॐ➖➖➖➖ॐ
വായു പത്നിയാണ്  സ്വസ്തി ദേവി.  ഉപചാരങ്ങള്‍ കെെ മാറുന്നിടത്തെല്ലാം ഈ ദേവി ആദരിക്കപ്പെടുന്നു.  ഉപചാര വേളകളില്‍ സ്വസ്തി ദേവിയുടെ പേരുച്ചരിച്ച് പ്രീതിപ്പെടുത്തിയാല്‍ ശാപഫലങ്ങളുടെ കാഠിന്യം കുറഞ്ഞ് സര്‍വ്വെെശ്വര്യങ്ങള്‍ ഉണ്ടാകും.

പുഷ്ടി ദേവി
ॐ➖➖➖➖ॐ➖➖➖➖ॐ
ശ്രീ മഹാഗണപതിയുടെ ഭാര്യയാണ് പുഷ്ടി ദേവിയെ പുരാ ണങ്ങളില്‍ കാണുന്നത്. അതിന് അടിസ്ഥാനമായ കാര്യങ്ങളും പ്രസ്തുത ഗ്രന്ഥങ്ങളില്‍ വിശദീകരിക്കുന്നുമുണ്ട്. കായികാരോഗ്യത്തിനും ജീവിത സുഖത്തിനും ഈ ദേവിയെ ഉപവസിക്കുന്നത്  എന്തുകൊണ്ടും നല്ലതാണ്.

തുഷ്ടി ദേവി
ॐ➖➖➖➖ॐ➖➖➖➖ॐ
മാലോകര്‍ക്ക് സന്തുഷ്ടി പ്രധാനം ച്ചെയ്യുന്നവളാണ് തുഷ്ടി ദേവി . മംഗളാഹ്ലാദങ്ങളുടെ അധിദേവതയായി എന്നെന്നും ഈ ദേവി വാഴ്ത്തപ്പെടുന്നു.

സബത്തി ദേവി
ॐ➖➖➖➖ॐ➖➖➖➖ॐ
സബത്തിന്‍റെയും സമൃദ്ധിയുടെയും അധിദേവതയാണ് സബത്തി ദേവി . താമരപ്പൂക്കളും ഒരു വെളളി നാണയവും തിരിവെട്ടവുമായി ഈ ദേവിയെ പൂജച്ചെയ്യുന്നവര്‍ക്ക് എെശ്വര്യസമൃതികള്‍ ഉണ്ടാകുമെന്നതിനു സംശയമില്ല. ഇന്നും ഉത്തരേന്ത്യയില്‍ കുടുംബ ദേവതയായും ഗ്രമ ദേവതയായും ആരാധിക്കപ്പെടുന്നവളാണ് സബത്തി ദേവി.

ധൃതീ ദേവി
ॐ➖➖➖➖ॐ➖➖➖➖ॐ
യോദ്ധാക്കളുടെയും രാജാക്കന്മാരുടെയും ആരാധനാമൂര്‍ത്തിയായ ഈ ദേവി ഭൂലോകവാസികള്‍ക്ക് ധെെര്യം പകരുന്നവളാണ് ധൃതീ ദേവിയുടെ സാനിധ്യം ദേവകണങ്ങള്‍ക്ക്  പോലും ധെെര്യം പകരുന്നതാണ്.

സതീ ദേവി
ॐ➖➖➖➖ॐ➖➖➖➖ॐ
ശ്രീകൃഷ്ണ ഭക്തയായ അംശുമതിയുടെ ദേവീരൂപമായ സതീദേവി ലോകര്‍ക്ക് ബന്ധുത്വം പ്രധാനം ചെയ്യുന്നവളാണ്.  സത്യപത്നിയും പ്രിയകാരിണിയുമായ ഈ ദേവിയെ ആരാധിക്കുന്നത് ലോകര്‍ക്ക് കുടുംബസുഖവും ബന്ധങ്ങളുടെ ദൃഢതയും പ്രദാനം ചെയ്യുന്നതാണ്. മധ്യഭാരതത്തിലും ഉത്തര ഭാരതത്തിലും സതീദേവിയെ കുടുംബ ദേവതയായി ആരാധിച്ചു പോരുന്നു.

ദയാ ദേവി
ॐ➖➖➖➖ॐ➖➖➖➖ॐ
കാരുണ്യം സ്നേഹം തുടങ്ങിയ വികാരങ്ങള്‍ യഥാസമയം മനുഷ്യരിലുണര്‍ത്തുന്നതിനായി സൃഷ്ടിയുടെ മൂലകാരണമായ സാക്ഷാല്‍ പരാശക്തി അംശകലാവതാരമെടുത്തതാണ്.  ദയാദേവി ദയാദേവിയിലുളള അചഞ്ചല ഭക്തിക്ക് എതു ക്രൂരമനസിനെയും അലി യിക്കാന്‍ കഴിവുണ്ട്. അധമ വികാരങ്ങളെ പിന്‍തളളി നല്ല സ്വഭാവഗുണങ്ങള്‍ മനുഷ്യ മനസ്സില്‍ രൂപപ്പെടുത്തിയെടുക്കാന്‍ ഈ ദേവിയെ ആരാധിക്കുന്നത് ഉത്തമമാണ്.

പ്രതിഷ്ഠാ ദേവി
ॐ➖➖➖➖ॐ➖➖➖➖ॐ
പുണ്യത്തിന്‍റെ പത്നിയായ ഈ ദേവിയാണ് ലോകര്‍ക്ക് പ്രദാനം ചെയ്യുന്നത് . ഭൂലോകത്ത് പാപപുണ്യങ്ങളുടെ സന്തുലനം നഷ്ടപ്പെട്ട അവസരത്തിലാണ് സാക്ഷാല്‍ പരാശക്തി ഇങ്ങനെയോരു അവതാരമെടുത്തത്. പാപപരിഹാരാര്‍ത്ഥം പ്രതിഷ്ഠാ ദേവിയെ ഭജിക്കുന്നവര്‍ക്ക് മോക്ഷപ്രാപ്തി കെെ വരുമെന്നതില്‍ സംശയമില്ല.

സിദ്ധാകീര്‍ത്തി ദേവി മാര്‍
ॐ➖➖➖➖ॐ➖➖➖➖ॐ
സര്‍വ്വ ലോകത്തിനും സിദ്ധിയും കീര്‍ത്തിയും ഈ ദേവതകള്‍ മനുഷ്യകുലത്തെ കൂടുതല്‍ ഉണര്‍വിലേക്കും ഊര്‍ജസ്വലതയിലേക്കും നയിക്കുന്നു.  കഴിവും അംഗീകാരവും ഒത്തുചേര്‍ന്ന് ലോകത്തെ കര്‍മോന്മുഖ മാക്കുന്നത് ഈ ദേവി മാരാണ്.

ക്രിയാ ദേവി
ॐ➖➖➖➖ॐ➖➖➖➖ॐ
സര്‍ഗക്രിയകളൊന്നും തന്നെയില്ലാതെ ലോകര്‍ അലസന്മാരും മടിയന്മാരുമായി  കഴിയുന്ന അവസ്ഥകണ്ട് . പരാശക്തിയായ ദേവി അംശകലാവതാരം ചെയ്തതാണ് ക്രിയാ ദേവി ഭൂമിയുടെ ജാഡ്യം മാറ്റാന്‍ അവതരിച്ച ദേവി താമരപ്പൂവാസിനിയും അധ്വാനത്തിന്‍റെ പ്രതീകങ്ങളായ കാര്‍ഷികോപകരണങ്ങള്‍ ഏന്തുന്നവ ളും ജഗത്തിനെ വിളിച്ചുണര്‍ത്തുന്ന മഹാശഖമേന്തുന്നവളും സമൃതിയുടെ പ്രതീകമായ ധാന്യക്കതിരണിയുന്നവളുമാണ്. ക്രിയാ ദേവിയെ ആരാധിക്കുന്ന ഇടങ്ങളിലെല്ലാം നിത്യ ചെെതന്യം കളിയാടും.

മിഥ്യാ ദേവി
ॐ➖➖➖➖ॐ➖➖➖➖ॐ
അധര്‍മ്മത്തിന്‍റെ പത്നിയാണ് മിഥ്യാ ദേവി മാലോകര്‍ ഇഹലോകത്തെ സത്യമായി ധരിക്കുന്നത്.  മിഥ്യാ ദേവിയുടെ പ്രഭാവം കൊണ്ടാണ് കലിയു ഗത്തില്‍ എല്ലാതരത്തിലുമുളള ലൌകിക വസ്തുക്കളും ബന്ധങ്ങളും പ്രലോഭനങ്ങളും പ്രവര്‍ത്തനങ്ങളും മിഥ്യാ ദേവിയുടെ നിയന്ത്രണത്തിലാണ്.

ശാന്തി ദേവി
ॐ➖➖➖➖ॐ➖➖➖➖ॐ
ലോകത്ത് ശാന്തിയും സമാധാനവും നിലനിര്‍ത്തുന്നവളാണ് ശാന്തി ദേവി. ശാന്തസ്വരൂപിണിയും എെശ്വര്യദായിനിയുമായ ഈ ദേവിയെ ആരാധിചാല്‍ ശാന്തി കെെ വരുമെന്നതിന് തര്‍ക്കമില്ല.

ലജ്ജാ ദേവി
ॐ➖➖➖➖ॐ➖➖➖➖ॐ
കുടുംബ ഭദ്രതയ്ക്കും  സ്ത്രീയുടെ എെശ്വര്യത്തിനും വേണ്ടി ലജ്ജാ ദേവിയെ  ഉപാസി ക്കേണ്ടതാണ്.   വിനയം,  മിതവാക്ക്, അനുസരണം എളിമ എന്നിവയോടൊപ്പം ലജ്ജാശീലം കൂടിയാകുബോഴേ സ്ത്രീ സൌന്ദര്യത്തിന് പൂര്‍ണ്ണത  കെെ വരൂ. ഉപാസകരെ കെെ വിടാത്തവളാണ്  ലജ്ജാ ദേവി.  തുളസിയിലയും കടുകിന്‍ പൂവുമാണ്  ദേവിക്കിഷ്ടം ശുദ്ധമായ താമരയല്ലിയും പാലും ലജ്ജാ ദേവിയുടെ ഇഷ്ട ഭോജ്യങ്ങളാണ്.

ബുദ്ധി, മേധാ, ധൃതി ദേവി മാര്
ॐ➖➖➖➖ॐ➖➖➖➖ॐ
ജ്ഞാനത്തിന്‍റെ ഭാര്യമാരായ ഈ മൂന്നു ദേവിമാരുടെയും സാന്നിധ്യമില്ലേങ്കില്‍ ലോകം മൂഢമായി ഭവിക്കും. ഭക്തജനപ്രയരായ ബുദ്ധി ദേവിയും മേധാ ദേവിയും ധൃതിദേവിയും ക്ഷിപ്ര പ്രസാദികളും വരദായിനിമാരുമാണ് .

മൂര്‍ത്തി ദേവി
ॐ➖➖➖➖ॐ➖➖➖➖ॐ
പരമാത്മാവിന്‍റെ ധര്‍മ്മ പത്നിയാണ് പ്രകാശ സ്വരൂപിണിയും മനോഹരിയുമായ മൂര്‍ത്തി ദേവി.  ജഗത്തില്‍ സത്യ ധര്‍മ്മാദികള്‍ പുലരുന്നത് ഈ ദേവിയുടെ പ്രഭാവം കൊണ്ടാണ് വരദായിനിയും ഭക്തരക്ഷകയുമാണ് മൂര്‍ത്തി ദേവി.

ശ്രീ ദേവി
ॐ➖➖➖➖ॐ➖➖➖➖ॐ
ശുഭ്രാംബരിയും താമര വാസി നിയുമായ  ശ്രീ ദേവി സര്‍വ്വെെശ്വര്യത്തിന്‍റെ മൂലാധാരമാണ്. സന്ധ്യാനാമജപം മഴങ്ങുന്ന ഭവനങ്ങളിലും നിലവിളക്കിന്‍റെ ശോഭയെഴുന്ന ഇടങ്ങളിലും ശ്രീ ദേവിയുടെ സാനിദ്ധ്യം ഉണ്ടായിരിക്കും. ഉയര്‍ച്ചയും എെശ്വര്യവും ജീവിതത്തില്‍ നേടാന്‍ ആഗ്രഹിക്കുന്നവര്‍ ശ്രീ ദേവിയെ ഉപാസിച്ചേ മതിയാകു. സാക്ഷാല്‍ പരാശക്തിയുടെ അംശകലാവതാരങ്ങളില്‍ ഏറ്റവും അധികം ആരാധിക്കപ്പെടുന്ന ശ്രീ ദേവി വൃത്തിയും വെടിപ്പും തുളസിതറയും ഗോക്കളുമുളള വീടുകളില്‍ വാസമുണ്ടാകും. പണ്ഡിത പാമര ദരിദ്ര  ധനിക ഭേതങ്ങളില്ലാതെ അനുഗ്രഹം ചൊരി യുന്നവളാണ് ശ്രീ ദേവി.

നിദ്രാ ദേവി
ॐ➖➖➖➖ॐ➖➖➖➖ॐ
സകലജീവജാലങ്ങള്‍ക്കും നിദ്രാസുഖം നല്‍കി അനുഗ്രഹിക്കുന്നവളാണ്   കാലാഗ്നിയുടെ പത്നിയായ നിദ്രാ ദേവി . ഈ ദേവിയുടെ അനുഗ്രഹമില്ലാതെ ഒരിടത്തും സംതൃപ്തിയും ആരോഗ്യവും കളിയാടുകയില്ല.

ദിവസ രാത്രി സന്ധ്യാ ദേവിമാർ
ॐ➖➖➖➖ॐ➖➖➖➖ॐ
കാലത്തിന്‍റെ പത്നിമാരായ ഈ മൂന്നു ദേവിമാരാണ്  കാലചക്രം ചലിപ്പിക്കുന്നത്. വിശ്വകര്‍മ്മാവിന്‍റെ ആരാധനാ മൂര്‍ത്തികളായ ഈ ദേവിമാര്‍ മൂവരും മൂന്നു കുതിരകളെ പൂട്ടിയ ഒരു രഥത്തില്‍ സദാ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു.  ദിവസ ദേവിക്ക് വെളുപ്പും മഞ്ഞയും പൂക്കള്‍കൊണ്ട് അ ര്‍ച്ചന നടത്തി പൂജ ചെയ്യണം.  രാത്രി ദേവതയെ കരിങ്കൂവളം,  നീലതാമര ഏന്നീ പൂക്കള്‍ കൊണ്ടും സന്ധ്യാ ദേവിയെ കടും ചുവപ്പും കടും മഞ്ഞയും നിറത്തിലുളള പൂക്കള്‍ കൊണ്ടും വേണം അര്‍ച്ചന നടത്തുവാന്‍.

വിശപ്പ് ദാഹ ദേവിമാര്
ॐ➖➖➖➖ॐ➖➖➖➖ॐ
ജീവജാലങ്ങളുടെ ലൌകിക ജീവിതത്തിന് അര്‍ത്ഥവും സുഖവും പകരുന്നത് ലോഭത്തിന്‍റെ ഭാര്യമാരായ ഈ രണ്ടു ദേവിമാരാണ്.  അധ്വാനമുളെളടുത്ത് എല്ലാം ആദരിക്കപ്പെടുന്ന ഈ ദേവിമാര്‍ ലോകത്തെ ക്രിയാത്മകമായി നിലനിര്‍ത്തുന്നു.

പ്രഭ ദാഹികാ ദേവിമാര്
ॐ➖➖➖➖ॐ➖➖➖➖ॐ
തേജസ്സന്‍റെ ഭാര്യമാരാണ്  പ്രഭാദേവിയും ദാഹികാ ദേവിയും ലോകത്തെ ഗ്രസിക്കുന്ന ജാഢ്യയത്തെയും ഇരുളിനെയും കീഴ്പ്പെടുത്തിജനങ്ങളെ ഊര്‍ജസ്വലരും കര്‍മ്മകുശലരുമാക്കി മാറ്റുന്നത് പ്രഭാ ദേവിയാണ് തേജസ്സിന്‍റെ വാമഭാഗം അലങ്കരിക്കുന്നവളാണ് . ദാഹികാ ദേവിയെങ്കിലും മനുഷ്യരുടെ നന്മയ്ക്കു വേണ്ടി ദെെവീകമായ ഇരിപ്പിടം വിട്ട് ഭൂമ ണ്ഡലത്തില്‍ വസിക്കുന്ന ദേവതാ രൂപമെന്ന ഖ്യാതി പ്രഭാ ദേവിക്ക് മാത്രമാണ്.

മൃത്യു ജരാ ദേവിമാര്
ॐ➖➖➖➖ॐ➖➖➖➖ॐ
കാലന്‍റെ പുത്രിമാരായ ഈ രണ്ടു ദേവികളും പ്രകൃഷ്ടജ്വരത്തിന്‍റെ പത്നിമാരാണ്. ഇവര്‍ ഇരുവരുടെയും സഹായം കൊണ്ടാണ് ബ്രഹ്മാവ് തന്‍റെ സൃഷ്ടിവ്യപാരം തുടരുന്നത്. മരണത്തിന് മുന്നോടിയായി ജീവജാലങ്ങള്‍ക്കുണ്ടാകുന്ന അവസ്ഥാന്തരമാണ് ജര. ഈ ദേവി ഭൂമിയിലെ ജീവജാലങ്ങള്‍ക്കുമേല്‍ പതിച്ചൊരു ശാപത്തിന്‍റെ മൂര്‍ത്തി രൂപമാണ് .

തന്ദ്രി പ്രീതി ദേവിമാര്
ॐ➖➖➖➖ॐ➖➖➖➖ॐ
ലോക ക്ഷേമാര്‍ത്ഥം അനുഗ്രഹം ചൊരിയുന്ന തന്ദ്രി ദേവിയും പ്രീതി ദേവിയും നിദ്രാ ദേവിയുടെ പുത്രിമാരും സുഖത്തിന്‍റെ ഭാര്യമാരുമാണ്. നാലു തൃകെെകളോടെയും കോടി സൂര്യ പ്രഭയോടെയും ഇരുവരും ശോഭിക്കുന്നു.

ശ്രദ്ധ ഭക്തി ദേവിമാര്
ॐ➖➖➖➖ॐ➖➖➖➖ॐ
വെെരാഗ്യത്തിന്‍റെ ഭാര്യമാരായ ശ്രദ്ധാ ദേവിയും ഭക്തി ദേവിയും മനുഷ്യരെ ജീവമുക്തരാക്കുന്നവരും പൂജ്യരുമാണ്. ജീവജാലങ്ങള്‍ക്ക് നന്മ കെെ വരുത്തുന്നതിനാണ് ഈ രണ്ടു ദേവിമാരും അവതരിച്ചിരി ക്കുന്നത്.

No comments:

Post a Comment