ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

1 November 2018

മന്ത്രവും സ്വര ഭേദവും

മന്ത്രവും സ്വര ഭേദവും

മന്ത്രം വാക്കിലൂടെ ആകുന്നല്ലോ പുറത്തു വരുന്നത് വാക്കിനു ആചാര്യന്മാർ നാല്  അവസ്ഥകൾ ഉണ്ടെന്നു പറയുന്നു ..

ലളിത സഹസ്രനാമത്തിൽ പറയുന്നു ...

"പരാ പശ്യന്തി മദ്ധ്യമ വൈഖരി" എന്ന്

ശബ്ദരൂപത്തിലുള്ള ഈ വിദ്യയുടെ കുതിര്‍ന്നു പൊട്ടാറായ അവസ്ഥയെ പൊട്ടാറായ ബീജാവസ്ഥയെ 'പരാ' എന്നും തോടു പൊട്ടി മുള കാണുന്ന അവസ്ഥയെ 'പശ്യന്തി' എന്നും മുള വന്നുവെങ്കിലും വിടരാത്ത രണ്ടിലകളോട് കൂടിയ സ്ഥിതിക്ക് 'മദ്ധ്യമ' എന്നും വേരുറച്ച് രണ്ടില വിടര്‍ന്ന അവസ്ഥയ്ക്ക് 'വൈഖരി' എന്നും പറയുന്നു. (സഹസ്രനാമ വ്യാഖ്യാനം)

അതായത് സംഭാഷണ സ്വരത്തെ വൈഖരി എന്നും ആത്മ ഭക്ഷണത്തെ മദ്ധ്യമ എന്നും തുരീയ സ്വരത്തെ പശ്യന്തി എന്നും അനന്തമായി നിലകൊള്ളുന്ന സ്വരത്തെ പരാ എന്നും വിളിക്കുന്നു

ഗുഹ്യ തന്ത്രത്തിൽ നാലാവസ്ഥയിൽ ഉള്ള മന്ത്ര ജപത്തെ കുറിച്ച് പറയുന്നു

വൈഖരി

പ്രത്യക്ഷ രൂപേണ മനസ്സിൽ ദേവത സ്വരൂപത്തോടു കൂടിയും ഉറക്കെ ജപിക്കുന്നത് (കേൾക്കുന്ന വിധത്തിൽ )

മദ്ധ്യമ

ആത്മഭാഷണമായി ചുണ്ടുകൾ അനക്കി ഏതെങ്കിലും ചക്രത്തിൽ ദേവതയെ ധ്യാന സ്വരൂപത്തിൽ ധ്യാനം ചെയ്യുന്നത്

പശ്യന്തി

പൂർണ്ണമായി ആത്മ ഭാഷണം ചെയ്യുക ധ്യാനം വർണ്ണന ഇല്ലാതെ മന്ത്രത്തിന്റെ താളത്തിൽ പ്രാണ യോഗത്തിൽ ജപം ചെയ്യുക

പരാ

മന്ത്ര തത്വം ലയിച്ചു മന്ത്രവും ദേവതയും പ്രാണനും ഗുരുവും ഒരുമിച്ചു ലയിക്കുക എന്ന അവസ്ഥയിൽ നില്കുന്നത്

ഇതിലൂടെ മന്ത്ര സിദ്ധി കൈവരിക്കാം അങ്ങനെ മന്ത്ര സിദ്ധി കൈവരിച്ച വ്യക്തിയുടെ ലക്ഷണം

"മന്ത്ര മദ്ധ്യേ സ്ഥിതോ മനഃ
മനോ മദ്ധ്യ സ്ഥിതോ മന്ത്ര
മനോ മന്ത്ര സമായുക്ത
മേദേച്ച ജപ ലക്ഷണം ...

മന്ത്രത്തിന്റെ ഉള്ളിൽ മനസും മനസിന്റെ ഉള്ളിൽ മന്ത്രവും ചേർന്ന് നിൽക്കുന്നതായി ഭാവിക്കാൻ കഴിയുന്നതാണ് യഥാർത്ഥ ജപ ലക്ഷണം ..

മന്ത്രം മൂന്നു വിധമായി തരം തിരിച്ചിരിക്കുന്നു. സ്ത്രീ പുരുഷ നപുംസക

സ്ത്രീ മന്ത്രം

എന്നത് സ്ത്രീ ലിംഗ ശബ്ദത്തിൽ ഉള്ള അക്ഷര സമൂഹം കൂടുതൽ ഉള്ള മന്ത്രം

പുരുഷ മന്ത്രം

പുല്ലിംഗ അക്ഷര സമൂഹം കൂടുതൽ ഉള്ള മന്ത്രം പുരുഷ മന്ത്രം

നപുംസക മന്ത്രം

ഇതിൽ പെടാത്ത മറ്റു അക്ഷരങ്ങൾ എല്ലാം നപുംസക മന്ത്രവും എന്നിങ്ങനെ ക്രമം ഇവ ഈ അക്ഷരങ്ങൾ  ഒറ്റയ്ക്ക് നിന്നാൽ മന്ത്രം ഉണ്ടാക്കാൻ പറ്റില്ല സ്ത്രീ ലിംഗ, പുല്ലിംഗ, മന്ത്രത്തിന്റെ കൂടെ ചേർന്ന് നിൽക്കാനേ കഴിയു ....

No comments:

Post a Comment