കലിയുഗത്തിൽ നാമ സങ്കീർത്തനമോ മോക്ഷ ഹേതു...?
ഭാരതത്തിന്റെ ഹൃദയ സ്പന്ദനം തൊട്ടറിയാൻ ഇനിയെത്ര ജന്മം...?
കാലാകാലങ്ങളായി നമ്മൾ ആചാര ധ്വംസനം മാത്രമാണ് ചെയ്തു പോരുന്നതെന്നതിനുള്ള തെളിവാണ് സനാതനത്തിനു ഏൽക്കുന്ന മങ്ങൽ. ഭാരതത്തിന്റെ ആത്മാവ് ശക്തിയിൽ അധിഷ്ടിതമാണ് ആ സത്യം മനസിലാക്കുക.
നാട് മുഴവനും ഭാഗവതം സപ്താഹം എന്ന ബിസിനസ്സ് പൊടി പൊടിക്കയാണ് ക്ഷാത്രവീര്യമുള്ള ഹിന്ദുവിനെ കേവലം ചപല വികാരങ്ങൾക്ക് അടിമയാകുന്നു ഈ കച്ചവടക്കാർ നശിപ്പിക്കുന്നത് ഹിന്ദുവിന്റെ ആത്മ സത്വയേ ആകുന്നു. അധർമ്മത്തിനെതിരെ വിരൽ ചൂണ്ടിയ ഹിന്ദുവിന്റെ ആത്മ ധൈര്യം നശിപ്പിച്ചത് ഇത്തരം കപട ഭക്തിക്കാർ ആണ് ഗർജ്ജിക്കേണ്ട വായ കൊണ്ട് അലമുറയിടാൻ പഠിപ്പിക്കുന്ന ഇത്തരം കാപട്യക്കാരെ തിരിച്ചറിയുക.
ആദിമ ഗ്രന്ഥങ്ങൾ ആയ ആഗമ താന്ത്രിക വേദ സത്യത്തെ വെല്ലുവിളിക്കുന്ന തരത്തിൽ ആണ് ഇന്നത്തെ ഭക്തി കച്ചവടക്കാർ അരങ്ങു തകർക്കുന്നത്. പിൽക്കാലത്തു വൈഷ്ണവ മാർഗ്ഗവലംബികളായ ആൾകാർ എഴുതിയ വൈഷ്ണവ പ്രമാണങ്ങളെ അവലംബിച്ചു കലിയുഗത്തിൽ നാമ സങ്കീർത്തനം ആണ് ഉത്തമം എന്ന് പറഞ്ഞൂ വിഗ്രഹത്തിനു മുന്നിൽ അലമുറയിട്ടു കരയാൻ പഠിപ്പിക്കുന്നു.
""ധ്യായൻ കൃതേ യജൻ യന്ജോ ത്രേതായാം ദ്വാപരയർച്ചനം
യാദാപ്നോതി തദാപ്നോതി കലൗ സങ്കീർത്ത കേശവം" (വിഷ്ണു പുരാണം 6/2/17)
കൃത യുഗത്തിൽ ധ്യാനവും ത്രേതായുഗത്തിൽ യജ്ഞവും ദ്വാപരത്തിൽ അർച്ചനയും കലിയുഗത്തിൽ വിഷ്ണു സങ്കീർത്തനം ആകുന്നു മോക്ഷ ഹേതു എന്ന് പറയുന്നു.
ആദിമ വേദമായ ഋക് കൃത യുഗത്തിലും രണ്ടാമത്തെ വേദമായ യജുർ ത്രേതാ യുഗത്തിലും മൂന്നാമത്തെ വേദമായ സാമം ദ്വാപരത്തിലും നാലാം വേദമായ അഥർവ്വം കലിയുഗത്തിലും എന്നാണ് പ്രമാണം. കലിയുഗത്തിൽ അഥർവ്വ വേദവുമായി ബന്ധപെട്ടു കിടക്കുന്നവയാണ് ആഗമ നിഗമ ശാസ്ത്രം അതായത് കലിയുഗത്തിൽ ആചരിക്കേണ്ടത് കൗല ആഗമ തന്ത്രങ്ങളെ ആകുന്നു .
"കൃതേ ശ്രുത്യുക്ത ആചാര:|
ത്രേതായാം സ്മൃതി സംഭവ: ||
ദ്വാപരെതു പുരാണോക്ത: |
കലാവാഗമ സംഭവ:||
{കുലാർന്നവ തന്ത്രം}
കൃത യുഗത്തിൽ ശ്രുതി (വേദം)
ത്രേതാ യുഗത്തിൽ സ്മൃതി (മനുസ്മ്രിതി ആദികൾ)
ദ്വാപരത്തിൽ പുരാണവും
കലിയുഗത്തിൽ ആഗമ നിഗമ ശാസ്ത്രവുമാണ് ആചരിക്കേണ്ടത്..
കലിയുഗത്തിൽ മനുഷ്യൻ തിന്മ നിറഞ്ഞ സ്വഭാവം ആയിരിക്കുമെന്ന്. അവയെ ആന്തരികമായി ഷഡ് കർമ്മ സാധനയിലൂടെ പുറത്തോട്ടു കൊണ്ടുവരണം എന്നും എന്നിട്ടു ചിത്ത ശുദ്ധി വരുത്തണം എന്ന് പറയുന്നു ശാസ്ത്രം. അലമുറയിട്ടു കരഞ്ഞത് കൊണ്ടോ പാൽ പായസത്തിൽ മധുരം കൂട്ടിയത് കൊണ്ടോ ദീപാരാധനയും കുളിച്ചു തൊഴലും നിർമാല്യം തൊഴുതാൽ ആന്തരിക ശുദ്ധി വരില്ല ഇവയെല്ലാം ആദ്യ പടി ആകുന്നു എന്നാൽ സമൂഹം ആ പടിയിൽ നിന്ന് അടുത്ത പടികയറാൻ തയ്യാറല്ല. കയറാൻ ശ്രമിച്ചാൽ നാട്ടിലെ ഭാഗവത പാരായണക്കാർ അതിനു സമ്മതിക്കില്ല.
No comments:
Post a Comment