എന്ത് കൊണ്ടാണ് വലത് കാല് വെച്ചു കയറണം എന്ന് പറയുന്നത്?
ഹൈന്ദവ ആചാര പ്രകാരം അതിന്നുള്ള പ്രാധാന്യം എന്താണ്?
എങ്ങനെയാണ് നമ്മള് പാദം ഊന്നേണ്ടത്?
പല നല്ല കാര്യങ്ങളും നമ്മള് തുടങ്ങുന്നത് വലതുകാല്‍ വെച്ചാണ്! കാര്യ വിജയതിന്നും ഐശ്വര്യത്തിനും അത് കാരണമായി തീരുമെന്ന് പറയുന്നു. പക്ഷെ, എങ്ങനെയാണു വലതു കാല് വെക്കേണ്ടത് എന്ന് അറിയാമോ?
വിവാഹിതയായ ഒരു സ്ത്രീ വലതുകാല്‍ വെച്ചാണ് ആദ്യ മായി ഭതൃഗൃഹത്തിലേക്ക് പ്രവേശിക്കേണ്ടത് എന്ന് പറയാറുണ്ട്. എന്നാല്‍ സത്യത്തില്‍ അങ്ങനെയാണോ വേണ്ടത്?
ശരീര ശാസ്ത്ര പ്രകാരം പുരുഷന് വലത് ഭാഗവും സ്ത്രീക്ക് ഇടതു ഭാഗവുമാണ് പ്രാധാന്യം. പുരുഷന്റെ വലതു വശത്തെ നാഡിയാണ് 'പിംഗള' .സ്ത്രീയുടേതു ഇടതു വശത്തെ നാഡിയായ 'ഇഡയും". ''പിംഗള" പ്രവര്‍ത്തനത്തിന് പ്രാമുഖ്യം ഉള്ളതും "ഇഡ' ആഗ്രഹത്തിന് പ്രാധാന്യം ഉള്ളതും ആണത്രേ. തന്മൂലം സ്ത്രീ എപ്പോഴും ആഗ്രഹങ്ങള്‍ കൂടുതല്‍ ഉള്ളവളും പുരുഷന് കൂടുതല്‍ പ്രവര്ത്ത നോന്മുഖനും ആയിരിക്കുമത്രേ! ചുരുക്കത്തില്‍ പ്രകൃതിയുടെ, അല്ലെങ്കില്‍ മഹാ ശക്തിയുടെ രണ്ട് വശങ്ങളെ ഉള്‍ക്കൊള്ളുന്നു പുരുഷന്റെ വലത് ഭാഗവും സ്ത്രീയുടെ ഇടതു ഭാഗവും. ശരീര ശാസ്ത്ര പ്രകാരം പുരുഷന് വലതു വശത്തിനും സ്ത്രീക്ക് ഇടതു വശത്തിനും പ്രാമുഖ്യം ഉണ്ടത്രേ!പുരുഷന് ആദ്യം മുന്നോട്ടു വെക്കുന്നത് വലത് കാലും സ്ത്രീ ഇടതു കാലും ആണ്!!
ആദി ശക്തിയായ ദേവിയുടെ അല്ലെങ്കില്‍ പരാശക്തിയുടെ രണ്ട് വശങ്ങളാണ് പുരുഷനും സ്ത്രീയും. അല്ലെങ്കില്‍ പ്രപഞ്ചത്തിന്റെ രണ്ട് വശങ്ങള്!! അതായതു ക്രിയാശക്തിയും ഇച്ചാശക്തിയും ! അപ്പോള്‍ പുരുഷന് ഇടതു പാദം പടിക്കെട്ടില്‍ ഊന്നി വലതു കാല് അകത്തേക്ക് വെക്കണമെന്നും സ്ത്രീ വലത്പാദം ഊന്നി ഇടതുകാല് അകത്തേക്ക് വെക്കണമെന്നും ആണ് നിയമം.
അപ്പോള്‍ പുരുഷനിലൂടെ ക്രിയയും സ്ത്രീയിലൂടെ ആഗ്രഹം അഥവാ ഇച്ചാശക്തി യും അകത്തേക്ക് ഗമിക്കുന്നു. അത് ദേവി സ്വരൂപമായ ആദി പരാ ശക്തിയാണെന്നും തന്മൂലം ഐശ്വര്യതിന്നും സമ്രുദ്ധിക്കും ഇത് കാരണമാകുന്നു എന്നും പറയപ്പെടുന്നു!!
പക്ഷെ,പലപ്പോഴും നേരെ വിപരീതമാണ് നമ്മള് ശീലിചിട്ടുള്ളതും പാലിക്കുന്നതും!! മാത്രമല്ല ഹൈന്ദവര്‍ അല്ലാത്ത അന്യ മതസ്ഥര്‍ ഇത് പാലിക്കുന്നുമുണ്ട്. അതൊരു പൊതു ആചാരം ആയിരിക്കുന്നു..
No comments:
Post a Comment